മുംബെെ: കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്ലില്‍ നിന്നും സ്വദേശത്തേക്ക് മടങ്ങുന്നതിനിടെ രാജസ്ഥാൻ റോയൽസിന്‍റെ യുവ താരം യശസ്വി ജയ്‌സ്വാളിന് തന്‍റെ ബാറ്റ് സമ്മാനിച്ച് ഇംഗ്ലീഷ് ഓപ്പണർ ജോസ് ബട്‌ലർ. 19കാരനായ താരത്തിന് പ്രത്യേക സന്ദേശമെഴുതിയാണ് ബട്‌ലർ ബാറ്റ് സമ്മാനിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ ടീം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
read more: 'നമുക്ക് മനോഹരമായ ചില ചിരികളും ഓര്‍മ്മകളുമുണ്ട്'; ബാർബോറയ്ക്ക് ആശംസകള്‍ നേര്‍ന്ന് സാനിയ
'യാഷിന്, നിന്‍റെ കഴിവുകൾ ആസ്വദിക്കൂ. ആശംസകൾ' എന്നാണ് ബാറ്റിന് പുറത്ത് ബട്ട്ലര്‍ തന്‍റെ കെെപ്പടയില്‍ എഴുതിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ രാജസ്ഥാനായി ഇരുവരും ഓപ്പണിങ്ങിനിറങ്ങിയിരുന്നു. പരിക്കേറ്റ് പുറത്തായ ബെന്‍സ്റ്റോക്സിന് പകരമാണ് ബട്‌ലർ ഓപ്പണറായി എത്തിയത്. ആദ്യ നാല് മത്സരങ്ങളില്‍ പുറത്തിരുന്ന ജയ്‌സ്വാളിന് മനാന്‍ വോറയുടെ മോശം പ്രകടനമാണ് ടീമിലേക്ക് വഴി തുറന്നത്.
-
A special gift from a special opening partner. 💓#HallaBol | #RoyalsFamily | @yashasvi_j | @josbuttler pic.twitter.com/VE3QIE0kct
— Rajasthan Royals (@rajasthanroyals) May 4, 2021 " class="align-text-top noRightClick twitterSection" data="
">A special gift from a special opening partner. 💓#HallaBol | #RoyalsFamily | @yashasvi_j | @josbuttler pic.twitter.com/VE3QIE0kct
— Rajasthan Royals (@rajasthanroyals) May 4, 2021A special gift from a special opening partner. 💓#HallaBol | #RoyalsFamily | @yashasvi_j | @josbuttler pic.twitter.com/VE3QIE0kct
— Rajasthan Royals (@rajasthanroyals) May 4, 2021
ഈ സീസണല്‍ കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയം സ്വന്തമാക്കാന്‍ 2008ലെ ചാമ്പ്യന്മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നിലവിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ടീമുള്ളത്. അതേസമയം ലീഗില്‍ പങ്കെടുത്ത 11 ഇംഗ്ലീഷ് താരങ്ങളില്‍ ബട്‌ലർ ഉള്‍പ്പെടെയുള്ള എട്ട് താരങ്ങള്‍ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയിരുന്നു.
read more: ഐപിഎല്‍: ഇംഗ്ലീഷ് താരങ്ങളില്‍ പതിനൊന്നില്‍ എട്ടും കടല്‍ കടന്നു
ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ തിരിച്ചെത്തിയ താരങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ച ഹോട്ടലുകളില്‍ പത്ത് ദിവസത്തെ നിരീക്ഷണത്തിലായിരിക്കുമെന്ന് ഇംഗ്ലണ്ട്, വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) കമ്മ്യൂണിക്കേഷൻ മേധാവി ഡാനി റൂബൻ അറിയിച്ചിട്ടുണ്ട്.