മുംബൈ: ഐപിഎല്‍ പതിനാറാം പതിപ്പില്‍ ജയം തുടരാന്‍ സഞ്‌ജു സാംസണും സംഘവും ഇന്ന് ഇറങ്ങും. മുംബൈ ഇന്ത്യന്‍സാണ് രാജസ്ഥാന്‍ റോയല്‍സിന് എതിരാളികള്‍. മുംബൈുടെ തട്ടകമായ വാങ്കഡെയില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്.
എട്ട് കളിയില്‍ 10 പോയിന്‍റുള്ള രാജസ്ഥാന്‍ റോയല്‍സ് ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ്. മറുവശത്ത് മുംബൈയാകട്ടെ ആറ് പോയിന്‍റുമായി ഒന്‍പതാമതും. സീസണില്‍ ഇത് ആദ്യത്തെ പ്രാവശ്യമാണ് രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ പോരടിക്കാന്‍ ഇറങ്ങുന്നത്.
ഒന്നാം സ്ഥാനം തിരികെ പിടിക്കാന്‍ രാജസ്ഥാന്‍: രണ്ട് തുടര്‍ തോല്‍വിക്ക് ശേഷം അവസാന മത്സരത്തില്‍ ജയം പിടിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്. യുവതാരങ്ങളുടെ ഫോമാണ് ടീമിന്‍റെ കരുത്ത്. വാങ്കഡെയിലെ റണ്‍ ഒഴുകുന്ന പിച്ചില്‍ റണ്‍സ് അടിച്ച് കൂട്ടാന്‍ കെല്‍പ്പുള്ള താരങ്ങള്‍ രാജസ്ഥാന്‍ നിരയിലുണ്ട്.
-
Invite mila kya? 😍 pic.twitter.com/U4poifKUJg
— Rajasthan Royals (@rajasthanroyals) April 30, 2023 " class="align-text-top noRightClick twitterSection" data="
">Invite mila kya? 😍 pic.twitter.com/U4poifKUJg
— Rajasthan Royals (@rajasthanroyals) April 30, 2023Invite mila kya? 😍 pic.twitter.com/U4poifKUJg
— Rajasthan Royals (@rajasthanroyals) April 30, 2023
ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ മിന്നും ഫോമിലാണ്. ബട്‌ലറും താളം കണ്ടെത്തിയാല്‍ ഹോം ഗ്രൗണ്ടില്‍ മുംബൈക്ക് വെല്ലുവിളികളേറും. നായകന്‍ സഞ്‌ജുവിന്‍റെ ബാറ്റില്‍ നിന്ന് തകര്‍പ്പന്‍ ഇന്നിങ്‌സാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ധ്രുവ് ജുറെലും, ദേവ്‌ദത്ത് പടിക്കലും മികവ് തുടര്‍ന്നാല്‍ ബാറ്റിങ്ങിലെ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ റോയല്‍സിനാകും. മുംബൈ നായകന്‍ രോഹിതിനെതിരെ മികച്ച റെക്കോഡുള്ള രവിചന്ദ്ര അശ്വിന്‍, യുസ്‌വേന്ദ്ര ചഹാല്‍ എന്നീ സ്‌പിന്നര്‍മാരുടെ പ്രകടനവും രാജസ്ഥാന് ഇന്ന് നിര്‍ണായകമാണ്. പരിക്കേറ്റ് പുറത്തായിരുന്ന അവരുടെ സ്റ്റാര്‍ പേസര്‍ ട്രെന്‍റ് ബോള്‍ട്ട് ഇന്ന് ടീമിലേക്ക് മടങ്ങിയെത്താനാണ് സാധ്യത.
ജയിച്ചുകയറാന്‍ മുംബൈ: പോയിന്‍റ് പട്ടികയില്‍ ഏറെ പിന്നിലുള്ള രോഹിത് ശര്‍മ്മയ്‌ക്കും സംഘത്തിനും പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിക്കണമെങ്കില്‍ ഇനിയുള്ള ഓരോ മത്സരവും അതിനിര്‍ണായകമാണ്. പിറന്നാള്‍ ദിനത്തില്‍ കളത്തിലിറങ്ങുമ്പോള്‍ തുടര്‍ തോല്‍വികളില്‍ നിന്നും ടീമിനെ തിരികെ വിജയത്തിലെത്തിക്കാനാകും മുംബൈ നായകന്‍ രോഹിത് ശര്‍മ്മയുടെ ശ്രമം.
-
If you know, you know 😁 pic.twitter.com/ZOrXvdxd5f
— Rajasthan Royals (@rajasthanroyals) April 29, 2023 " class="align-text-top noRightClick twitterSection" data="
">If you know, you know 😁 pic.twitter.com/ZOrXvdxd5f
— Rajasthan Royals (@rajasthanroyals) April 29, 2023If you know, you know 😁 pic.twitter.com/ZOrXvdxd5f
— Rajasthan Royals (@rajasthanroyals) April 29, 2023
നായകന്‍ ഉള്‍പ്പടെയുള്ള പ്രധാന ബാറ്റര്‍മാരുടെ ഫോമില്ലായ്‌മയാണ് മുംബൈയുടെ തലവേദന. സൂര്യകുമാര്‍ യാദവ്, ക്രിസ് ഗ്രീന്‍ എന്നിവരുടെ ബാറ്റിങ്ങിലാണ് ടീം പ്രതീക്ഷയര്‍പ്പിക്കുന്നത്. പേസ് ബൗളര്‍ ജോഫ്രെ ആര്‍ച്ചര്‍ മടങ്ങിയെത്തുന്നത് ടീമിന് ആശ്വാസം.
ആര്‍ച്ചര്‍ തിരിച്ചെത്തിയാല്‍ റിലെ മെര്‍ഡിത്ത് പുറത്തിരിക്കാനാണ് സാധ്യത. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, നേഹല്‍ വധേറ എന്നിവര്‍ ഇന്ന് രാജസ്ഥാനെതിരെയും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും.
Also Read : IPL 2023 | 'പത്ത് വര്‍ഷം, അഞ്ച് കിരീടം'; ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയെ ആദരിക്കാനൊരുങ്ങി മുംബൈ ഇന്ത്യന്‍സ്
പിച്ച് റിപ്പോര്‍ട്ട്: റണ്‍സ് ഒഴുകുന്ന വാങ്കഡെയിലെ പിച്ച് പരമ്പരാഗതമായി ബാറ്റര്‍മാരെ സഹായിക്കുന്നതാണ്. അതുകൊണ്ട് ഇന്നത്തെ മുംബൈ രാജസ്ഥാന്‍ മത്സരത്തിലും വമ്പന്‍ സ്‌കോര്‍ പ്രതീക്ഷിക്കാം. ന്യൂ ബോളില്‍ പേസര്‍മാര്‍ക്കും സഹായം ലഭിക്കും. ടോസ് നേടുന്ന ടീം രണ്ടാമത് ബാറ്റ് ചെയ്യാനാണ് സാധ്യത.
ചരിത്രത്തിലെ കണക്ക്: ഐപിഎല്‍ ചരിത്രത്തില്‍ 27 തവണയാണ് മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ തമ്മിലേറ്റുമുട്ടിയിട്ടുള്ളത്. 14 പ്രാവശ്യം രാജസ്ഥാനെ വീഴ്‌ത്താന്‍ മുംബൈക്കായിട്ടുണ്ട്. 12 ജയം രാജസ്ഥാന്‍ സ്വന്തമാക്കിയപ്പോള്‍ ഒരു മത്സരത്തിന് ഫലമുണ്ടായിരുന്നില്ല.