ETV Bharat / sports

IPL 2023 | രാഹുലിന്‍റെ മെല്ലെപ്പോക്ക് മാറണം, ധവാന്‍ മടങ്ങിയെത്തിയേക്കും; പഞ്ചാബിനോട് പകരം വീട്ടാന്‍ ലഖ്‌നൗ ഇന്നിറങ്ങും - ശിഖര്‍ ധവാന്‍

മുംബൈ ഇന്ത്യന്‍സിനെതിരെ അവസാന ഓവറില്‍ ജയം പിടിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് കിങ്‌സ് ഇന്നിറങ്ങുന്നത്. മറുവശത്ത് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് കഴിഞ്ഞ കളിയില്‍ ഗുജറാത്തിനോട് തോല്‍വി വഴങ്ങിയിരുന്നു.

IPL 2023  pbks vs lsg  pbks vs lsg match preview  ipl today  IPL  ഐപിഎല്‍  പഞ്ചാബ് കിങ്‌സ്  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്  ശിഖര്‍ ധവാന്‍  കെഎല്‍ രാഹുല്‍
IPL 2023
author img

By

Published : Apr 28, 2023, 11:16 AM IST

മൊഹാലി: ഐപിഎല്‍ പതിനാറാം പതിപ്പില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ കെഎല്‍ രാഹുലും സംഘവും ഇന്നിറങ്ങും. മൊഹാലിയില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ്‌ കിങ്‌സാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരാളികള്‍. രാത്രി ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്.

ഈ സീസണില്‍ പഞ്ചാബ്-ലഖ്‌നൗ ടീമുകള്‍ ഏറ്റുമുട്ടാന്‍ പോകുന്ന രണ്ടാമത്തെ മത്സരമാണിത്. അന്ന് ലഖ്‌നൗവിന്‍റെ തട്ടകത്തില്‍ അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോരിനൊടുവില്‍ പഞ്ചാബ് ജയം പിടിക്കുകയായിരുന്നു. മൊഹാലിയില്‍ ഇന്ന് ആ തോല്‍വിക്ക് പകരം വീട്ടി വിജയവഴിയില്‍ തിരിച്ചെത്താന്‍ കൂടിയാണ് സൂപ്പര്‍ ജയന്‍റ്‌സിന്‍റെ വരവ്.

ധവാന്‍റെയും റബാഡയുടെയും മടങ്ങിവരവ് കാത്ത്: പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് പഞ്ചാബ് കിങ്‌സ്. ഇന്ന് തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗവിനെ വീഴ്‌ത്തിയാല്‍ ആദ്യ നാലിലേക്ക് അവര്‍ക്ക് മുന്നേറാം. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തതിന്‍റെ ആത്മവിശ്വാസം പഞ്ചാബ് കിങ്‌സിനുണ്ട്.

മുംബൈ ബാറ്റിങ് നിരയുടെ വെല്ലുവിളികള്‍ അതിജീവിച്ച് അവസാന ഓവറിലായിരുന്നു പഞ്ചാബ് ജയം പിടിച്ചത്. ഇന്നും കരുത്തുറ്റ ബാറ്റിങ്ങ് നിരയുള്ള ടീമാണ് അവര്‍ക്ക് എതിരാളികള്‍. അര്‍ഷ്‌ദീപ് സിങ്, നാഥന്‍ എല്ലിസ് എന്നിവരില്‍ തന്നെയാകും ലഖ്‌നൗവിനെ നേരിടാനിറങ്ങുന്ന പഞ്ചാബിന്‍റെ ബൗളിങ് പ്രതീക്ഷ.

എന്നാല്‍ പരിക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡ തിരിച്ചെത്തിയാല്‍ എല്ലിസ് ഇംപാക്‌ട് പ്ലെയറായി ആകും ടീമിലേക്കെത്തുക. പഞ്ചാബ് കിങ്‌സ് നായകന്‍ ശിഖര്‍ ധവാന്‍ ഇന്ന് ടീമിലേക്ക് മടങ്ങിയെത്താനാണ് സാധ്യത. ധവാന്‍ തിരിച്ചെത്തിയാല്‍ ടീമിന്‍റെ ബാറ്റിങ്ങിലെ പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെട്ടേക്കാം.

അടിപതറാതെ തിരിച്ചുവരാന്‍ ലഖ്‌നൗ: ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കയ്യില്‍ കിട്ടിയ കളി കൈവിട്ടാണ് ലഖ്‌നൗവിന്‍റെ വരവ്. ക്യാപ്‌റ്റന്‍ കെഎല്‍ രാഹുലിന്‍റെ ബാറ്റിങ്ങാണ് ടീമിനെ ദുര്‍ബലരാക്കുന്നതെന്നാണ് പൊതുവെ ഉയരുന്ന വിമര്‍ശനം. മാര്‍ക്ക് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍ എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്.

ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ക്വിന്‍റണ്‍ ഡി കോക്കിന് ഇന്ന് അവസരം ലഭിക്കുമോയെന്ന് കണ്ടറിയണം. അസുഖ ബാധിതനായ സ്റ്റാര്‍ പേസര്‍ മാര്‍ക്ക് വുഡിന് പഞ്ചാബിനെതിരായ മത്സരവും നഷ്‌ടമാകാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ നവീന്‍ ഉല്‍ ഹഖ് ഇന്നും ടീമില്‍ തുടര്‍ന്നേക്കാം.

നവീനൊപ്പം ആവേശ് ഖാനായിരിക്കും പേസ് നിരയെ നയിക്കുക. വെറ്ററന്‍ താരം അമിത് മിശ്രയ്‌ക്കൊപ്പം രവി ബിഷ്‌ണോയ്, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ചേരുന്ന ലഖ്‌നൗവിന്‍റെ സ്‌പിന്‍ യൂണിറ്റും ശക്തമാണ്. ഏഴ് കളിയില്‍ എട്ട് പോയിന്‍റുള്ള ലഖ്‌നൗ നിലവില്‍ പോയിന്‍റ് പട്ടികയിലെ നാലാം സ്ഥാനക്കാരാണ്.

പിച്ച് റിപ്പോര്‍ട്ട്: ഈ സീസണില്‍ മൊഹാലിയിലെ ശരാശരി ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ 176 ആണ്. സ്‌പിന്നര്‍മാരെ കൂടുതല്‍ തുണയ്‌ക്കുന്ന പിച്ചില്‍ നിന്ന് പേസര്‍മാര്‍ക്കും സഹായം ലഭിക്കും. ഇവിടെ ഈ ഐപിഎല്ലില്‍ നടന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്‌ത ടീം ആണെങ്കിലും ടോസ് നേടുന്നവര്‍ ആദ്യം ബൗളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.

Also Read : IPL 2023 | തലപ്പത്ത് തിരിച്ചെത്തി സഞ്ജുവും സംഘവും, മൂന്നിലേക്ക് വീണ് ചെന്നൈ; മുന്നേറാനാകാതെ ഡല്‍ഹിയും ഹൈദരാബാദും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.