ETV Bharat / sports

IPL 2023| ഇന്ന് തോറ്റാല്‍ ഹൈദരാബാദിന് മടങ്ങാം, ഗുജറാത്തിന് ഒരു ജയം അകലെ പ്ലേഓഫ് - ഹാര്‍ദിക് പാണ്ഡ്യ

അവസാന മത്സരത്തിലെ തോല്‍വിയില്‍ നിന്നും കരകയറാനാണ് ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുടെ ശ്രമം.

IPL 2023  IPL  IPL Today  IPL Priview Malayalam  IPL Matchday Preview  GT vs SRH  Gujarat Titans  Sunrisers Hyderabad  ഗുജറാത്ത് ടൈറ്റന്‍സ്  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  ഐപിഎല്‍ 2023  ഐപിഎല്‍ ഇന്ന്  ഹാര്‍ദിക് പാണ്ഡ്യ  ഗുജറാത്ത് vs ഹൈദരാബാദ്
IPL
author img

By

Published : May 15, 2023, 10:59 AM IST

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം പതിപ്പില്‍ പ്ലേഓഫ് ഉറപ്പിക്കാന്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിറങ്ങും. ഗുജറാത്തിന്‍റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസഴ്‌സ് ഹൈദരാബാദാണ് ഹാര്‍ദിക്കിന്‍റെയും സംഘത്തിന്‍റെയും എതിരാളികള്‍. ടൈറ്റന്‍സിനോട് തോറ്റാല്‍ പ്ലേഓഫിലേക്കുള്ള വിദൂര സാധ്യത പോലും അസ്‌തമിക്കുമെന്നതിനാല്‍ ജീവന്‍മരണപ്പോരിനാണ് ഹൈദരാബാദ് ഇന്ന് ഇറങ്ങുന്നത്.

  • 𝐓𝐡𝐢𝐬 𝐦𝐚𝐭𝐜𝐡 𝐢𝐬 𝐧𝐨𝐭 𝐚𝐛𝐨𝐮𝐭 𝐮𝐬 💜

    A special cause, a special jersey, one special day in Ahmedabad 🙌 Prepare yourself for matchday in the company of Matthew Wade 🙌

    To watch more of these videos, head to our app and website using this🔗 -… pic.twitter.com/0XfmjI5lKA

    — Gujarat Titans (@gujarat_titans) May 15, 2023 " class="align-text-top noRightClick twitterSection" data=" ">

11 കളിയില്‍ നിന്നും 8 പോയിന്‍റുള്ള ഹൈദരാബാദ് നിലവില്‍ ലീഗ് ടേബിളിലെ 9-ാം സ്ഥാനക്കാരാണ്. 16 പോയിന്‍റുള്ള ഗുജറാത്ത് ഒന്നാം സ്ഥാനത്തും. ഇന്നതേത് ഉള്‍പ്പടെ ഗുജറാത്തിന് രണ്ട് മത്സരങ്ങളും ഹൈദരാബാദിന് മൂന്ന് മത്സരങ്ങളുമാണ് ഇനി ശേഷിക്കുന്നത്.

അവസാന മത്സരത്തില്‍ പരാജയപ്പെട്ട ഇരു ടീമും ഇന്ന് ജയിച്ച് വിജയവഴിയില്‍ തിരികെയെത്താനുള്ള ശ്രമത്തിലാണ്. മുംബൈ ഇന്ത്യന്‍സ് ആയിരുന്നു ഗുജറാത്ത് ടൈറ്റന്‍സിനെ കഴിഞ്ഞ കളിയില്‍ വീഴ്‌ത്തിയത്. ലഖ്‌നൗവിനോട് തോറ്റാണ് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അഹമ്മദാബാദില്‍ ഇറങ്ങാന്‍ ഒരുങ്ങുന്നത്.

പ്ലേഓഫില്‍ കടക്കാന്‍ ഗുജറാത്ത്: മുന്‍നിര ബാറ്റര്‍മാര്‍ അതിവേഗം മടങ്ങിയതാണ് അവസാന മത്സരത്തില്‍ മുംബൈക്കെതിരെ ടൈറ്റന്‍സിന് തിരിച്ചടിയായത്. ശുഭ്‌മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, വൃദ്ധിമാന്‍ സാഹ, വിജയ്‌ ശങ്കര്‍ എന്നിവര്‍ പതിവ് ഫോമിലേക്ക് മടങ്ങിയെത്തിയാല്‍ ആതിഥേയര്‍ക്ക് പേടിക്കാനൊന്നുമില്ല. ഡേവിഡ് മില്ലര്‍ ഇന്നും റണ്‍സടിക്കുമെന്നാണ് ടീമിന്‍റെ പ്രതീക്ഷ.

  • We, at Gujarat Titans, show solidarity to all those battling cancer and in that pursuit, we’ll don our special lavender jersey. Watch this exclusive video 🎥 to get a glimpse of our new kit 💜

    For more of these exclusive videos from the Titans camp, head to our app and website… pic.twitter.com/lYlfPW9VIH

മുംബൈക്കെതിരെ മധ്യനിരയില്‍ പിടിച്ചുനിന്നത് മില്ലര്‍ മാത്രമായിരുന്നു. വാങ്കഡെയില്‍ ബാറ്റിങ് വെടിക്കെട്ട് നടത്തിയ റാഷിദ് ഖാന്‍റെ ബാറ്റില്‍ നിന്ന് ഇന്നും റണ്‍സൊഴുകിയാല്‍ ഗുജറാത്തിന് വമ്പന്‍ സ്‌കോര്‍ സ്വപ്‌നം കാണാം. ബൗളര്‍മാര്‍ മികവ് തുടരുന്നതും ടീമിന് ആശ്വാസമാണ്.

വമ്പന്‍മാരെ വെല്ലുവിളിക്കാന്‍ ഹൈദരാബാദ്: മികച്ച രീതിയില്‍ പന്തെറിയുന്ന ബൗളര്‍മാര്‍ക്ക് പിഴച്ചതോടെയാണ് ലഖ്‌നൗവിനെതിരായ മത്സരം ഹൈദരാബാദിന് കൈവിടേണ്ടി വന്നത്. ഹെൻറിച്ച് ക്ലാസന്‍, എയ്‌ഡന്‍ മാര്‍ക്രം എന്നിവരിലാണ് ടീമിന്‍റെ ബാറ്റിങ് പ്രതീക്ഷ. മറ്റ് താരങ്ങള്‍ സ്ഥിരത പുലര്‍ത്താത്ത സാഹചര്യത്തില്‍ ഇവരെ ടീമിന് കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്നുണ്ട്.

ബൗളര്‍മാരില്‍ തന്നെയാണ് ഇന്നും ടീം പ്രതീക്ഷയര്‍പ്പിക്കുന്നത്. ഇന്ന് ഗുജറാത്തിനോട് തോല്‍വി വഴങ്ങിയാല്‍ ഇനിയും രണ്ട് മത്സരം ശേഷിക്കെ തന്നെ ഹൈദരാബാദിന് ഐപിഎല്‍ പതിനാറാം പതിപ്പില്‍ നിന്നുള്ള മടക്ക ടിക്കറ്റ് ലഭിക്കും.

കഴിഞ്ഞ വര്‍ഷം രണ്ട് മത്സരങ്ങളില്‍ ഗുജറാത്ത്-ഹൈദരാബാദ് ടീമുകള്‍ തമ്മിലേറ്റുമുട്ടിയിരുന്നു. അന്ന് ഇരു ടീമും ഓരോ മത്സരങ്ങളിലാണ് ജയം പിടിച്ചത്.

ഹാര്‍ദികും കൂട്ടരും ഇന്ന് സ്‌പെഷ്യല്‍ ജഴ്‌സിയില്‍ : പ്രത്യേക ജഴ്‌സിയണിഞ്ഞാണ് ഗുജറാത്ത് ടൈറ്റന്‍സ് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാനിറങ്ങുന്നത്. കാന്‍സറിനെതിരെ പോരാട്ടം നടത്തുന്നവര്‍ക്ക് പിന്തുണയുമായാണ് ഗുജറാത്ത് താരങ്ങള്‍ പ്രത്യേക ജഴ്‌സിയണിയുന്നത്. ലാവന്‍ഡര്‍ നിറത്തിലുള്ള ജഴ്‌സിയാണ് ഹാര്‍ദികും സംഘത്തിനും മത്സരത്തില്‍ അണിയുക.

കാന്‍സര്‍ ബാധിതര്‍ക്കും, രോഗത്തില്‍ നിന്നും മുക്തി നേടിയവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും തങ്ങളുടെ പിന്തുണ അറിയിക്കുന്നതിന്‍റെ ഭാഗമായാണ് ടീം ഇത്തരത്തില്‍ ഒരു കാര്യത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നതെന്ന് ഗുജറാത്ത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കി.

Also Read : IPL 2023 | പ്ലേ ഓഫ് സ്വപ്‌നം പൊലിയുന്നു, വമ്പന്‍ തോല്‍വിക്ക് പിന്നാലെ പോയിന്‍റ് പട്ടികയിലും രാജസ്ഥാന്‍ റോയല്‍സ് താഴേക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.