ഗുവാഹത്തി : ഐപിഎല്‍ 16ാം സീസണിലെ ഫേവറേറ്റുകളുടെ പട്ടികയില്‍ മുന്നില്‍ തന്നെയാണ് മലയാളി താരം സഞ്‌ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്‍റെ സ്ഥാനം. സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൂറ്റന്‍ വിജയം നേടിയ രാജസ്ഥാന്‍ രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് തോല്‍വി വഴങ്ങിയിരുന്നു.
എന്നാല്‍ മൂന്നാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച സഞ്‌ജുവും സംഘവും വിജയ വഴിയില്‍ തിരിച്ചെത്തുകയും ചെയ്‌തു. ഡല്‍ഹി കാപിറ്റല്‍സിനെതിരെ തട്ടകമായ ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ 57 റണ്‍സിനായിരുന്നു രാജസ്ഥാന്‍ ജയം പിടിച്ചത്. മത്സരത്തില്‍ റണ്‍സെടുക്കാന്‍ സാധിച്ചില്ലെങ്കിലും വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം നടത്തിയ സഞ്‌ജുവിന്‍റെ ക്യാപ്റ്റന്‍സിയും ഏറെ ശ്രദ്ധേയമായിരുന്നു.
-
How about THAT for a start! 🤯
— IndianPremierLeague (@IPL) April 8, 2023 " class="align-text-top noRightClick twitterSection" data="
WHAT. A. CATCH from the #RR skipper ⚡️⚡️#DC lose Impact Player Prithvi Shaw and Manish Pandey in the first over!
Follow the match ▶️ https://t.co/FLjLINwRJC#TATAIPL | #RRvDC pic.twitter.com/rpOzCFrWdQ
">How about THAT for a start! 🤯
— IndianPremierLeague (@IPL) April 8, 2023
WHAT. A. CATCH from the #RR skipper ⚡️⚡️#DC lose Impact Player Prithvi Shaw and Manish Pandey in the first over!
Follow the match ▶️ https://t.co/FLjLINwRJC#TATAIPL | #RRvDC pic.twitter.com/rpOzCFrWdQHow about THAT for a start! 🤯
— IndianPremierLeague (@IPL) April 8, 2023
WHAT. A. CATCH from the #RR skipper ⚡️⚡️#DC lose Impact Player Prithvi Shaw and Manish Pandey in the first over!
Follow the match ▶️ https://t.co/FLjLINwRJC#TATAIPL | #RRvDC pic.twitter.com/rpOzCFrWdQ
മത്സരത്തിന് ശേഷമുള്ള ടീം മീറ്റിങ്ങില്‍ സഞ്‌ജുവിന്‍റെ ക്യാപ്റ്റന്‍സിയെ പരിശീലകന്‍ കുമാര്‍ സംഗക്കാര അഭിനന്ദിക്കുകയും ചെയ്‌തു. ഇതിനിടെയുണ്ടായ രസകരമായ സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
സഞ്ജുവിന്‍റെ ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിക്കവെ, താരം ബോളര്‍മാരെ നല്ല രീതിയില്‍ കൈകാര്യം ചെയ്‌തുവെന്നും എടുത്ത തീരുമാനങ്ങൾ മികച്ചതായിരുന്നുവെന്നും സംഗക്കാര പറഞ്ഞിരുന്നു. ഇതിന് ശേഷം രാജസ്ഥാന്‍ പരിശീലകന്‍ സംസാരം നിര്‍ത്താന്‍ തുടങ്ങവേ തന്‍റെ ക്യാച്ചിനെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്ന മട്ടില്‍ സഞ്‌ജു ആംഗ്യം കാണിക്കുകയായിരുന്നു.
ഇതോടെ, സോറി, ഞാന്‍ ആ ക്യാച്ചിനെ കുറിച്ച് മറന്നുവെന്നും, ഗംഭീര ക്യാച്ചായിരുന്നുവെന്നും പറഞ്ഞ് പൂര്‍ത്തിയാക്കുമ്പോള്‍ സംഗക്കാരയ്‌ക്ക് ചിരി അടക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് സഞ്‌ജുവും സഹതാരങ്ങളും പൊട്ടിച്ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്.
മത്സരത്തില്‍ ഡല്‍ഹി ഓപ്പണര്‍ പൃഥ്വി ഷായെ പുറത്താക്കിയ സഞ്‌ജുവിന്‍റെ ക്യാച്ച് കയ്യടി നേടിയിരുന്നു. മൂന്ന് പന്തുകള്‍ നേരിട്ട പൃഥ്വി ഷായെ ട്രെന്‍റ് ബോള്‍ട്ടായിരുന്നു സഞ്‌ജുവിന്‍റെ കയ്യിലെത്തിച്ചത്. ബോള്‍ട്ടിന്‍റെ ഔട്ട് സ്വിങ്ങറില്‍ എഡ്‌ജായെത്തിയ പന്ത് തന്‍റെ വലതുഭാഗത്തേക്ക് ഒരു മുഴുനീള ഡൈവിലൂടെ ഒറ്റക്കയ്യിലായിരുന്നു രാജസ്ഥാന്‍ നായകന്‍ പൂര്‍ത്തിയാക്കിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
-
Catch so good, Sanju had to remind Sanga... 😂 pic.twitter.com/S0kJLe5FTu
— Rajasthan Royals (@rajasthanroyals) April 9, 2023 " class="align-text-top noRightClick twitterSection" data="
">Catch so good, Sanju had to remind Sanga... 😂 pic.twitter.com/S0kJLe5FTu
— Rajasthan Royals (@rajasthanroyals) April 9, 2023Catch so good, Sanju had to remind Sanga... 😂 pic.twitter.com/S0kJLe5FTu
— Rajasthan Royals (@rajasthanroyals) April 9, 2023
ഡല്‍ഹിക്കെതിരെ തങ്ങളുടെ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്ന് സഞ്‌ജു മത്സര ശേഷം പ്രതികരിച്ചിരുന്നു. എന്നാല്‍ താന്‍ റണ്ണെടുക്കാതെ പുറത്തായത് പദ്ധതിയുടെ ഭാഗമായിരുന്നില്ലെന്ന് തമാശ രൂപേണ രാജസ്ഥാന്‍ നായകന്‍ പറയുകയും ചെയ്‌തു. ഗുവാഹത്തിയില്‍ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ ഉയര്‍ത്തിയ 200 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 142 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
അര്‍ധ സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറുമായിരുന്നു രാജസ്ഥാന്‍ ഇന്നിങ്‌സിന്‍റെ നെടുന്തൂണായത്. ഐപിഎല്ലിലെ അടുത്ത മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് രാജസ്ഥാന്‍റെ എതിരാളി. ബുധനാഴ്ച ചെന്നൈയുടെ തട്ടകമായ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.
കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചാണ് ചെന്നൈ രാജസ്ഥാനെ നേരിടാന്‍ എത്തുന്നത്. മുംബൈയുടെ തട്ടകമായ വാങ്കഡെയില്‍ ഏഴ് വിക്കറ്റിന്‍റെ വിജയമായിരുന്നു എംഎസ് ധോണിയും സംഘവും നേടിയത്.