ETV Bharat / sports

IPL 2023 | തിരികൊളുത്തി കോലി, കത്തിക്കയറി ഡുപ്ലെസിസും മാക്‌സ്‌വെല്ലും ; ലഖ്‌നൗവിനെതിരെ ബാംഗ്ലൂരിന് കൂറ്റന്‍ സ്‌കോര്‍

author img

By

Published : Apr 10, 2023, 9:46 PM IST

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 212 റണ്‍സെടുത്തു

IPL  Royal Challengers Bangalore vs Lucknow Super Giant  Royal Challengers Bangalore  Lucknow Super Giant  RCB vs LSG score updates  Virat kohli  faf du plessis  KL Rahul  ഐപിഎല്‍  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  വിരാട് കോലി  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്  ഫാഫ് ഡുപ്ലെസിസ്  കെഎല്‍ രാഹുല്‍  ഐപിഎല്‍ സ്‌കോര്‍ അപ്‌ഡേറ്റ്
ലഖ്‌നൗവിനെതിരെ ബാംഗ്ലൂരിന് കൂറ്റന്‍ സ്‌കോര്‍

ബെംഗളൂരു : ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് 213 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തിലാണ് 212 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരുടെ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുടെ മികവിലാണ് ബംഗ്ലൂര്‍ മികച്ച സ്‌കോറിലേക്ക് കുതിച്ചത്.

ക്യാപ്‌റ്റന്‍ ഫാഫ് ഡുപ്ലെസിസാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്‌കോറര്‍. 46 പന്തില്‍ പുറത്താവാതെ 79 റണ്‍സാണ് താരം നേടിയത്. 5 ഫോറുകളും 5 സിക്‌സുകളും ഉള്‍പ്പെടുന്നതാണ് താരത്തിന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. 44 പന്തില്‍ നാല് വീതം ഫോറുകളും സിക്‌സറുകളുമായി 61 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ഗ്ലെന്‍ മാക്‌സ്‌വെല്‍ 29 പന്തില്‍ 3 ഫോറുകളും ആറ് സിക്‌സും സഹിതം 59 റണ്‍സാണ് അടിച്ചെടുത്തത്.

മികച്ച തുടക്കമായിരുന്നു ബാംഗ്ലൂരിന് ഓപ്പണര്‍മാരായ വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും നല്‍കിയത്. ജയദേവ്‌ ഉനദ്‌ഘട്ട് എറിഞ്ഞ ആദ്യ ഓവറില്‍ നാല് റണ്‍സായിരുന്നു ബാഗ്ലൂരിന് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ അവേശ്‌ ഖാന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ സിക്‌സും ഫോറും കണ്ടെത്തിയ കോലി വെടിക്കെട്ടിന് തുടക്കമിട്ടു. ഇതിന് ശേഷം ഡുപ്ലെസിസിനെ ഒരറ്റത്ത് കാഴ്‌ചക്കാരനാക്കി താരം കത്തിക്കയറുകയായിരുന്നു.

പവര്‍ പ്ലേ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സായിരുന്നു കോലി നേടിയത്. ഇതില്‍ 42 റണ്‍സും കോലിയുടെ വകയായിരുന്നു തുടര്‍ന്ന് 35 പന്തുകളില്‍ കോലി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. സീസണില്‍ കോലി നേടുന്ന രണ്ടാം അര്‍ധ സെഞ്ചുറിയാണിത്. ഒടുവില്‍ 12ാം ഓവറിന്‍റെ മൂന്നാം പന്തില്‍ കോലിയെ പുറത്തായക്കിയ അമിത് മിശ്രയാണ് ലഖ്‌നൗവിന് ആശ്വാസം നല്‍കിയത്.

മിശ്രയെ സിക്‌സറിന് പറത്താനുള്ള കോലിയുടെ ശ്രമം ബൗണ്ടറി ലൈനിനരികെ മാർക്കസ് സ്റ്റോയിനിസിന്‍റെ കയ്യില്‍ അവസാനിക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 96 റണ്‍സാണ് കോലിയും ഡുപ്ലെസിസും ചേര്‍ന്ന് ബാംഗ്ലൂര്‍ ടോട്ടലില്‍ ചേര്‍ത്തത്. തുടര്‍ന്ന് ഒന്നിച്ച ഗ്ലെൻ മാക്‌സ്‌വെല്ലും ഡുപ്ലെസിസും ചേര്‍ന്ന് ആക്രമണം ഏറ്റെടുത്തതോടെ ബാംഗ്ലൂര്‍ സ്‌കോര്‍ കുതിച്ചു. 17ാം ഓവറില്‍ ഇരുവരും ചേര്‍ന്ന് ടീമിനെ 160ല്‍ എത്തിച്ചിരുന്നു.

തുടര്‍ന്ന് 19ാം ഓവറില്‍ ബാംഗ്ലൂര്‍ 200 റണ്‍സും കടന്നു. 20ാം ഓവറിന്‍റെ അഞ്ചാം പന്തിലാണ് മാക്‌സ്‌വെല്‍ പുറത്താവുന്നത്. മാര്‍ക്ക് വുഡിന്‍റെ പന്തില്‍ കുറ്റി തെറിച്ചാണ് താരം മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ 115 റണ്‍സാണ് മാക്‌സ്‌വെല്‍- ഡുപ്ലെസിസ് സഖ്യം ചേര്‍ത്തത്. ദിനേശ് കാര്‍ത്തിക്കും (1 പന്തില്‍ 1) പുറത്താവാതെ നിന്നു.

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് (പ്ലെയിങ്‌ ഇലവന്‍) : കെഎൽ രാഹുൽ(ക്യാപ്റ്റന്‍ ), കൈൽ മേയേഴ്‌സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ക്രുണാൽ പാണ്ഡ്യ, നിക്കോളാസ് പുരാൻ (വിക്കറ്റ് കീപ്പര്‍), ജയ്ദേവ് ഉനദ്‌ഘട്ട്, അമിത് മിശ്ര, ആവേശ് ഖാൻ, മാർക്ക് വുഡ്, രവി ബിഷ്‌ണോയ്‌.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (പ്ലെയിങ്‌ ഇലവൻ) : വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), മഹിപാൽ ലോംറോർ, ഗ്ലെൻ മാക്‌സ്‌വെൽ, ഷഹ്‌ബാസ് അഹമ്മദ്, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പര്‍), അനുജ് റാവത്ത്, ഡേവിഡ് വില്ലി, വെയ്ൻ പാർനെൽ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.