ബെംഗളൂരു : ഐപിഎല്‍ പതിനാറാം പതിപ്പിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പച്ച ജഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങും. ഏപ്രില്‍ 23ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലായിരിക്കും ആര്‍സിബി പച്ച ജഴ്‌സി ഉപയോഗിക്കുക. സീസണില്‍ തങ്ങളുടെ ഹോം ഗ്രൗണ്ടിലെ അഞ്ചാം മത്സരം ആയിരിക്കും ഇത്.
ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ പാരിസ്ഥിതിക അവബോധം വളര്‍ത്തുന്നതിന് വേണ്ടിയാണ് എല്ലാ സീസണിലെയും ഒരു മത്സരം ആര്‍സിബി പച്ച ജഴ്‌സിയണിഞ്ഞ് കളിക്കുന്നത്. 2011 മുതലാണ് ആര്‍സിബി ഈ പതിവ് ആരംഭിച്ചത്. അതേസമയം, ഇപ്രാവശ്യത്തെ ജഴ്‌സിയുടെ ചിത്രങ്ങള്‍ ഫ്രാഞ്ചൈസി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
നായകന്‍ ഫാഫ് ഡുപ്ലെസിസ്, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക് എന്നിവര്‍ ഈ ജഴ്‌സിയിട്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ടീം പുറത്തുവിട്ടത്. 'ഗോ ഗ്രീന്‍' എന്ന തലക്കെട്ടോട് കൂടിയായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ചത്. ഇക്കുറി 2019ന് ശേഷം ആദ്യമായിട്ടാണ് ചിന്നസ്വാമിയില്‍ ആര്‍സിബി പച്ച ജഴ്‌സിയണിഞ്ഞ് കളിക്കാനിറങ്ങുന്നത്.
-
Lookin’ fresh and oh so clean,
— Royal Challengers Bangalore (@RCBTweets) April 13, 2023 " class="align-text-top noRightClick twitterSection" data="
For the right cause, we wear GREEN! 👊🟢
How cool are the #RCBxPuma kits for the Go Green game, 12th Man Army? 🤩#PlayBold #ನಮ್ಮRCB #IPL2023 #GoGreen @pumacricket pic.twitter.com/uRRurfqMWk
">Lookin’ fresh and oh so clean,
— Royal Challengers Bangalore (@RCBTweets) April 13, 2023
For the right cause, we wear GREEN! 👊🟢
How cool are the #RCBxPuma kits for the Go Green game, 12th Man Army? 🤩#PlayBold #ನಮ್ಮRCB #IPL2023 #GoGreen @pumacricket pic.twitter.com/uRRurfqMWkLookin’ fresh and oh so clean,
— Royal Challengers Bangalore (@RCBTweets) April 13, 2023
For the right cause, we wear GREEN! 👊🟢
How cool are the #RCBxPuma kits for the Go Green game, 12th Man Army? 🤩#PlayBold #ನಮ್ಮRCB #IPL2023 #GoGreen @pumacricket pic.twitter.com/uRRurfqMWk
കൊവിഡ് പശ്ചാത്തലത്തില്‍ 2020, 2021, 2022 വര്‍ഷങ്ങളില്‍ മറ്റ് വേദികളിലായിരുന്നു ഐപിഎല്‍ മത്സരങ്ങള്‍ നടന്നത്. 2021 ഐപിഎല്‍ സീസണില്‍ കൊവിഡ് ഫ്രണ്ട്‌ലൈന്‍ വര്‍ക്കേഴ്‌സിന് ആദരവ് അര്‍പ്പിച്ച് നീല നിറത്തിലുള്ള പ്രത്യേക ജഴ്‌സി ഉപയോഗിച്ചും ആര്‍സിബി കളിച്ചിരുന്നു. ഈ സീസണ്‍ മാറ്റി നിര്‍ത്തിയാല്‍ 2011 മുതലുള്ള മറ്റെല്ലാ വര്‍ഷവും പച്ച ജഴ്‌സി ആര്‍സിബി ഉപയോഗിച്ചിരുന്നു.
ഇതുവരെ പന്ത്രണ്ട് മത്സരങ്ങളാണ് പച്ച ജഴ്‌സിയണിഞ്ഞ് ആര്‍സിബി കളിച്ചിട്ടുള്ളത്. അതില്‍ 3 എണ്ണത്തില്‍ മാത്രമായിരുന്നു അവര്‍ക്ക് ജയിക്കാനായത്. 8 എണ്ണത്തില്‍ ആര്‍സിബിക്കെതിരെ കളിച്ച ടീമുകള്‍ ജയം നേടിയപ്പോള്‍ ഒരു മത്സരത്തില്‍ ഫലമൊന്നുമുണ്ടായില്ല.
കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആയിരുന്നു ബാംഗ്ലൂര്‍ പച്ച ജഴ്‌സിയണിഞ്ഞ് കളിച്ചത്. വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അന്ന് ബാംഗ്ലൂര്‍ 67 റണ്‍സിന്‍റെ ജയമാണ് സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സുമായി നേരത്തെ ഒരു മത്സരത്തില്‍ ആര്‍സിബി തങ്ങളുടെ പ്രത്യേക ജഴ്‌സിയണിഞ്ഞ് ഏറ്റുമുട്ടിയിട്ടുണ്ട്.
2018ലായിരുന്നു ഇത്. അന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 19 റണ്‍സിന്‍റെ ജയം നേടാന്‍ രാജസ്ഥാന് സാധിച്ചിരുന്നു. ഇക്കുറി ഇതുവരെ മൂന്ന് മത്സരങ്ങള്‍ കളിച്ച ആര്‍സിബി ഒരു ജയവുമായി നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.
നാളെ (ഏപ്രില്‍ 17) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് അവരുടെ അടുത്ത മത്സരം. അതിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് (ഏപ്രില്‍ 17), പഞ്ചാബ് കിങ്സ് (ഏപ്രില്‍ 20) എന്നീ ടീമുകളുമായും അവര്‍ കളിക്കും. അതിന് ശേഷമാണ് രാജസ്ഥാനുമായുള്ള മത്സരം.