ETV Bharat / sports

IPL 2023| നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന് ടോസ് നഷ്‌ടം; ബാംഗ്ലൂര്‍ ബാറ്റിങ് തെരഞ്ഞെടുത്തു - ഐപിഎല്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ് ബാറ്റിങ് തെരഞ്ഞെടുത്തു.

IPL  IPL 2023  Rajasthan Royals  Royal Challengers Bangalore  RCB vs RR toss report  sanju samson  faf du plessis  ഐപിഎല്‍  രാജസ്ഥാന്‍ റോയല്‍സ്  സഞ്‌ജു സാംസണ്‍  ഫാഫ് ഡുപ്ലെസിസ്  ഐപിഎല്‍  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
IPL 2023| നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന് ടോസ് നഷ്‌ടം; ബാംഗ്ലൂര്‍ ബാറ്റിങ് തെരഞ്ഞെടുത്തു
author img

By

Published : May 14, 2023, 3:27 PM IST

ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ ഫാഫ്‌ ഡുപ്ലെസിസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്‍ 16-ാം സീസണിലെ 60-ാം മത്സരമാണിത്.

രാജസ്ഥാന്‍റെ തട്ടകമായ സവായ്‌മാൻസിങ് സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. വിക്കറ്റ് വരണ്ടതായി തോന്നുന്നുവെന്ന് റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ ഫാഫ്‌ ഡുപ്ലെസിസ് പറഞ്ഞു. ആദ്യം ബാറ്റ് ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങളാണുള്ളത്. പദ്ധതികള്‍ കൂടുതൽ നന്നായി നടപ്പിലാക്കേണ്ടതുണ്ട്.

3-4 താരങ്ങള്‍ ഓരോ മത്സരത്തിലും മികച്ച പ്രകടനം നടത്തുന്നുണ്ട്. എല്ലാ താരങ്ങളും മികവിലേക്ക് ഉയരേണ്ടതുണ്ട്. വിജയങ്ങൾ പ്രധാനമാണ്, നെറ്റ് റൺ റേറ്റ് ഇപ്പോൾ വിഷമിക്കാവുന്ന ഒന്നല്ലെന്നും ഡുപ്ലെസിസ് വ്യക്തമാക്കി. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ്‌ ഇലവനില്‍ രണ്ട് മാറ്റങ്ങളുമായാണ് ബാംഗ്ലൂര്‍ കളിക്കുന്നത്. ജോഷ് ഹേസൽവുഡ് പുറത്തായപ്പോള്‍ വെയ്‌ന്‍ പാർനെലാണ് ഇടം നേടിയത്. വാനിന്ദു ഹസരംഗയ്ക്ക് പകരം മൈക്കൽ ബ്രേസ്‌വെല്ലും പ്ലേയിങ്‌ ഇലവനില്‍ എത്തി.

ടോസ് ലഭിച്ചിരുന്നുവെങ്കില്‍ തങ്ങളും ആദ്യം ബാറ്റ് ചെയ്യുമായിരുന്നുവെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസൺ പറഞ്ഞു. ഞങ്ങൾ ഇതൊരു സെമിഫൈനലായാണ് പരിഗണിക്കുന്നത്. സത്യം പറഞ്ഞാൽ, ഗുജറാത്തിനെതിരെ മാത്രമാണ് ഞങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയാതെ പോയത്.

ബാക്കിയുള്ള മത്സരങ്ങളില്‍ ഞങ്ങള്‍ നല്ല പോരാട്ടം കാഴ്‌ചവച്ചിട്ടുണ്ടെന്നും സഞ്‌ജു പറഞ്ഞു. ടീമില്‍ ചില പരിക്കുകള്‍ അലട്ടുന്നതായും താരം വ്യക്തമാക്കി. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ്‌ ഇലവനില്‍ ഒരു മാറ്റവുമായാണ് രാജസ്ഥാന്‍ കളിക്കുന്നത്. ട്രെന്‍റ്‌ ബോള്‍ട്ട് പുറത്തായപ്പോള്‍ ആദം സാംപ ടീമില്‍ ഇടം നേടി.

രാജസ്ഥാൻ റോയൽസ് (പ്ലേയിംഗ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), ജോ റൂട്ട്, ധ്രുവ് ജൂറൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, ആദം സാംപ, സന്ദീപ് ശർമ, കെഎം ആസിഫ്, യുസ്‌വേന്ദ്ര ചഹൽ.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (പ്ലേയിംഗ് ഇലവൻ): വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), അനൂജ് റാവത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, മഹിപാൽ ലോംറോർ , ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പര്‍), മൈക്കൽ ബ്രേസ്‌വെൽ, വെയ്ൻ പാർനെൽ, കർൺ ശർമ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്.

ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ 13-ാം മത്സരത്തിനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 12-ാം മത്സരത്തിനുമാണ് ഇറങ്ങുന്നത്. പ്ലേ ഓഫില്‍ ഇടം നേടണമെങ്കില്‍ ഇരു ടീമുകള്‍ക്കും ശേഷിക്കുന്ന മത്സരങ്ങളെല്ലാം നിർണായകമാണ്. കളിച്ച 12 മത്സരങ്ങളില്‍ ആറ് വിജയമുള്ള രാജസ്ഥാന്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാമതാണ്.

അവസാന മത്സരത്തിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരായ മിന്നും വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ടീം. ഇന്ന് ബാംഗ്ലുരിനെ വീഴ്‌ത്തിയാല്‍ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് എത്താന്‍ സഞ്‌ജുവിനും സംഘത്തിനും കഴിയും.

മറുവശത്ത് കളിച്ച് 11 മത്സരങ്ങളില്‍ അഞ്ച് വിജയം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ ഏഴാമതാണ്. അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങിയാണ് ബാംഗ്ലൂരിന്‍റെ വരവ്. ഇന്ന് വിജയ വഴിയില്‍ മികച്ച റണ്‍റേറ്റോടെ തിരിച്ചെത്താന്‍ കഴിഞ്ഞാല്‍ പോയിന്‍റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനം പിടിക്കാന്‍ സംഘത്തിന് കഴിഞ്ഞേക്കും.

ALSO READ: IPL 2023 | രാജസ്ഥാന്‍ റോയല്‍സിന്‍റെ തോല്‍വിയ്‌ക്കായി 'കൂട്ടപ്രാര്‍ഥന'; പ്ലേഓഫ് സാധ്യത വര്‍ധിപ്പിക്കാന്‍ ആര്‍സിബി ജയം കാത്ത് 5 ടീമുകള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.