മുംബൈ: ഐപിഎല്ലില്‍ സൂപ്പർ പോരാട്ടത്തിൽ ചെന്നൈക്കെതിരെ പഞ്ചാബിന് തകര്‍പ്പന്‍ ജയം. പഞ്ചാബ് ഉയർത്തിയ 188 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈയുടെ പോരാട്ടം 11 റൺസകലെ ആറു വിക്കറ്റ് നഷ്‌ടത്തില്‍ 176 റൺസിൽ അവസാനിച്ചു. 39 പന്തില്‍ നിന്ന് ആറ് സിക്‌സും ഏഴ് ഫോറുമടക്കം 78 റണ്‍സെടുത്ത അമ്പാട്ടി റായുഡു പൊരുതി നോക്കിയെങ്കിലും വിജയലക്ഷ്യം അകലെയായിരുന്നു.
-
Shikhar Dhawan is adjudged the Player of the Match for his brilliant knock of 88* off 59 deliveries as #PBKS win by 11 runs.#TATAIPL #PBKSvCSK pic.twitter.com/ZHj6fakzle
— IndianPremierLeague (@IPL) April 25, 2022 " class="align-text-top noRightClick twitterSection" data="
">Shikhar Dhawan is adjudged the Player of the Match for his brilliant knock of 88* off 59 deliveries as #PBKS win by 11 runs.#TATAIPL #PBKSvCSK pic.twitter.com/ZHj6fakzle
— IndianPremierLeague (@IPL) April 25, 2022Shikhar Dhawan is adjudged the Player of the Match for his brilliant knock of 88* off 59 deliveries as #PBKS win by 11 runs.#TATAIPL #PBKSvCSK pic.twitter.com/ZHj6fakzle
— IndianPremierLeague (@IPL) April 25, 2022
പഞ്ചാബ് ഉയര്‍ത്തിയ ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈയ്‌ക്ക് മോശം തുടക്കമാണ് ലഭിച്ചത്. രണ്ടാം ഓവറില്‍ തന്നെ ഒരു റണ്ണെടുത്ത റോബിന്‍ ഉത്തപ്പയെ സന്ദീപ് ശര്‍മ മടക്കി. പിന്നാലെയെത്തിയ മിച്ചല്‍ സാന്‍റ്‌നർ 9 റൺസുമായും, ശിവം ദുബെ 8 റൺസോടെയും നിരാശപ്പെടുത്തി.
പിന്നാലെ ക്രീസിൽ ഒത്തുചേർന്ന ഋതുരാജ് ഗെയ്‌ക്വാദും അംബാട്ടി റായുഡുവും ചേര്‍ന്ന് ചെന്നൈയെ മുന്നോട്ട് നയിച്ചു. നാലാം വിക്കറ്റില്‍ 49 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഖ്യം ചെന്നൈയെ 89 റണ്‍സ് വരെയെത്തിച്ചു. നല്ല തുടക്കം മുതലാക്കാനാവാതെ ഗെയ്‌ക്വാദ് 30 റൺസുമായി റബാഡയ്‌ക്ക് മുന്നിൽ വീണു.
-
That's that from Match 38.@PunjabKingsIPL win by 11 runs.
— IndianPremierLeague (@IPL) April 25, 2022 " class="align-text-top noRightClick twitterSection" data="
Scorecard - https://t.co/V5jQHQZNn0 #PBKSvCSK #TATAIPL pic.twitter.com/7tfDgabSuX
">That's that from Match 38.@PunjabKingsIPL win by 11 runs.
— IndianPremierLeague (@IPL) April 25, 2022
Scorecard - https://t.co/V5jQHQZNn0 #PBKSvCSK #TATAIPL pic.twitter.com/7tfDgabSuXThat's that from Match 38.@PunjabKingsIPL win by 11 runs.
— IndianPremierLeague (@IPL) April 25, 2022
Scorecard - https://t.co/V5jQHQZNn0 #PBKSvCSK #TATAIPL pic.twitter.com/7tfDgabSuX
അവസാന അഞ്ചോവറില്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 70 റണ്‍സ്. സന്ദീപ് ശര്‍മ എറിഞ്ഞ പതിനാറാം ഓവറില്‍ 23 റണ്‍സടിച്ച് പ്രതീക്ഷ നല്‍കി റായുഡു. എന്നാല്‍ അടുത്ത മൂന്ന് ഓവർ എറിഞ്ഞ അര്‍ഷദീപും റബാഡയും 20 റണ്‍സ് മാത്രമാണ് വഴങ്ങിയത്. 18-ാം ഓവറില്‍ റായുഡുവിനെ മടക്കിയ റബാഡ ചെന്നൈയെ സമ്മര്‍ദത്തിലാക്കുകയും ചെയ്‌തു.
അവസാന ഓവറില്‍ ചെന്നൈയ്‌ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 27 റണ്‍സ്. റിഷി ധവാൻ എറിഞ്ഞ ഓവറിന്‍റെ ആദ്യ പന്ത് സിക്‌സടിച്ച ധോണി അവസാന മത്സരത്തിൽ മുംബൈയ്ക്കെതിരെ നടത്തിയ വെടിക്കെട്ട് ആവർത്തിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞ റിഷി ധവാൻ മൂന്നാം പന്തിൽ ധോണിയെ ബെയർസ്‌റ്റോയുടെ കൈകളിലെത്തിച്ചു.
-
6.6.6.4 - @RayuduAmbati on 🔥🔥
— IndianPremierLeague (@IPL) April 25, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/V5jQHQZNn0 #PBKSvCSK #TATAIPL pic.twitter.com/Op3Ca8jS7q
">6.6.6.4 - @RayuduAmbati on 🔥🔥
— IndianPremierLeague (@IPL) April 25, 2022
Live - https://t.co/V5jQHQZNn0 #PBKSvCSK #TATAIPL pic.twitter.com/Op3Ca8jS7q6.6.6.4 - @RayuduAmbati on 🔥🔥
— IndianPremierLeague (@IPL) April 25, 2022
Live - https://t.co/V5jQHQZNn0 #PBKSvCSK #TATAIPL pic.twitter.com/Op3Ca8jS7q
ALSO READ: 'ഈ ടീമിനെ ഞാനേറെ ഇഷ്ടപ്പെടുന്നു'; എട്ടാം തോല്‍വിക്ക് പിന്നാലെ ഹൃദയ സ്‌പര്‍ശിയായ കുറിപ്പുമായി രോഹിത്
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് കിങ്‌സ് ശിഖര്‍ ധവാന്‍, ഭനുക രജപക്‌സ എന്നിവരുടെ ഇന്നിങ്‌സ് മികവിലാണ് നാലു വിക്കറ്റ് നഷ്‌ടത്തില്‍ 187 റണ്‍സെടുത്തിരുന്നു. 59 പന്തുകള്‍ നേരിട്ട ധവാന്‍ രണ്ട് സിക്‌സും ഒമ്പത് ഫോറുമടക്കം 88 റണ്‍സോടെ പുറത്താകാതെ നിന്നു. ഭനുക 32 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 42 റണ്‍സെടുത്തു.
ജയത്തോടെ എട്ടു കളികളില്‍ എട്ട് പോയിന്‍റുമായി പഞ്ചാബ് ആറാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ നാലു പോയിന്‍റുമായി ചെന്നൈ ഒമ്പതാം സ്ഥാനത്ത് തുടരുന്നു.