മുംബൈ: ഐപിഎൽ ചരിത്രത്തിൽ ഒരു സീസണിൽ തുടർച്ചയായി ഏഴ് മത്സരങ്ങളിൽ തോൽക്കുന്ന ആദ്യ ടീമെന്ന നാണംകെട്ട റെക്കോഡുമായി മുംബൈ ഇന്ത്യൻസ്. ഇതിന് പിന്നാലെ മുംബൈ ടീമിൽ ഭിന്നത രൂപപ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി മുൻ മുംബൈ താരം കൂടിയായ ഓസീസ് താരം ക്രിസ് ലിൻ. 11 പേരുടങ്ങിയ ഒത്തൊരുമയുള്ള സംഘമല്ല, മറിച്ച് 11 വ്യക്തികളാണ് രോഹിത് ശർമ്മയ്‌ക്ക് കീഴിൽ കളത്തിലിറങ്ങുന്നതെന്നാണ് ലിന്നിന്‍റെ ആരോപണം.
"ജയിക്കുന്നത് ഒരു ശീലമാണ്, തോൽക്കുന്നത് ഒരു ശീലമാണ്. ഈ സീസണിൽ മുംബൈ ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ പ്രശ്‌നങ്ങൾ നേരിടുന്ന ടീമാണ്. മാനസികമായ മാനസികമായും പ്രശ്‌നങ്ങളും മുംബൈ ഇന്ത്യൻസ് താരങ്ങൾ നേരിടുന്നുണ്ട്. ടീമിനുള്ളിൽ വിഭാഗീയതയുണ്ടെന്ന് വ്യക്തമായ സൂചന നൽകുന്നതാണ് ലഭിക്കുന്ന വിവരങ്ങൾ എന്നും ഇഎസ്‌പിഎൻ ക്രിക് ഇൻഫോയുടെ പരിപാടിയിൽ ലിൻ വ്യക്‌തമാക്കി.
തുടർച്ചയായി മത്സരങ്ങളിൽ പരാജയമേറ്റുവാങ്ങി സമ്മർദത്തിന്‍റെ കൊടുമുടിയിൽ നിൽക്കുമമ്പോൾ, ക്യാപ്റ്റനെ ടീമിലെ മുതിർന്ന താരങ്ങൾ ഉൾപ്പെടെ സഹായിക്കേണ്ടതുണ്ട്. ക്യാപ്റ്റൻ സമ്മർദ്ദത്തിലാകുമ്പോൾ പൊള്ളാർഡ് ഉൾപ്പെടെയുള്ളവർ ഓടിയെത്തി അദ്ദേഹത്തെ ശാന്തനാക്കുന്നത് മുൻപ് പലപ്പോഴും നാം കണ്ടിട്ടുണ്ട്. 'മറിച്ച് ഈ സീസണിൽ സമ്മർദ ഘട്ടങ്ങളിൽ ക്യാപ്റ്റനെ സഹായിക്കാൻ ടീമിലെ സീനിയർ താരങ്ങൾ എത്തുന്നില്ല. മാത്രമല്ല ടീമംഗങ്ങൾ പല സംഘങ്ങളായി തിരിഞ്ഞാണു മൈതാനത്ത് ചർച്ചകൾ നടത്തുന്നത്. ടീം ഡ്രസിങ് റൂമിലെ സാഹചര്യവും ഒട്ടും നല്ലതാണെന്നു തോന്നുന്നില്ല' ലിൻ കൂട്ടിച്ചേർത്തു.
ALSO READ: IPL 2022: ഹിറ്റ് മാൻ ഇനി ഡക്ക് മാൻ; 'പൂജ്യത്തില്‍' പുതിയ റെക്കോഡിട്ട് രോഹിത് ശർമ്മ
അതിനാൽ മുംബൈയ്‌ക്ക് അവരുടെ പ്രതിസന്ധികൾ ഉടൻ പരിഹരിക്കാൻ കഴിയുമെന്നും, മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷിയെന്നും ലിൻ പറഞ്ഞു. 2020–21 സീസണിൽ മുംബൈ ടീമിൽ അംഗമായിരുന്നെങ്കിലും ഒരു മത്സരത്തിൽ മാത്രമാണ് ക്രിസ് ലിൻ കളിച്ചത്.