മുംബൈ: ഐപിഎല്‍ പ്ലേ ഓഫ് മല്‍സരങ്ങള്‍ മുഴുവന്‍ കാണികളെയും പ്രവേശിപ്പിച്ച് നടത്തുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ബോര്‍ഡിന്‍റെ അപെക്‌സ് കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് അദ്ദേഹം തീരുമാനം വ്യക്തമാക്കിയത്. മൂന്ന് വനിത ടീമുകളെ പങ്കെടുപ്പിച്ച് നടത്തുന്ന ട്വന്‍റി ട്വന്‍റി ടൂര്‍ണമെന്‍റ് മെയ് 24 മുതല്‍ 28 വരെ നടത്താനും യോഗത്തില്‍ തീരുമാനമായി.
കൊല്‍ക്കത്തയില്‍ മെയ് 24, 26 തീയതികളലാണ് പ്ലേ ഓഫിലെ ആദ്യ ക്വാളിഫയര്‍ മല്‍സരവും എലിമിനേറ്ററും നടക്കുന്നത്. മെയ് 27 ന് നടക്കുന്ന രണ്ടാം ക്വാളിഫയറിന് പിന്നാലെ 29-ന് ഫൈനല്‍ മല്‍സരവും അഹമ്മദാബാദില്‍ മുഴുവന്‍ കാണികളെയും ഉള്‍പ്പെടുത്തി നടത്താനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. വിമന്‍സ് ചലഞ്ചര്‍ ട്രോഫി മല്‍സരങ്ങള്‍ക്ക് ലക്‌നൗ ആതിഥേയത്വം വഹിക്കും.
Also read: IPL 2022: മോശം സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ്; ഡല്‍ഹിക്കെതിരെ അസറുദ്ദീന്‍