പൂനെ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിന് 154 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തില്‍ 153 റണ്‍സാണ് എടുത്തത്. അവസരത്തിനൊത്ത് ഉയര്‍ന്ന പഞ്ചാബ് ബൗളര്‍മാരുടെ പ്രകടനമാണ് കരുത്തുറ്റ ലഖ്‌നൗ ബാറ്റിംഗ് നിരയെ തളച്ചത്.
-
Innings Break!
— IndianPremierLeague (@IPL) April 29, 2022 " class="align-text-top noRightClick twitterSection" data="
Disciplined bowling from #PBKS restricts #LSG to a total of 153/8 on the board.
Scorecard - https://t.co/H9HyjJPgvV #TATAIPL #PBKSvLSG pic.twitter.com/wsP8JrqOvx
">Innings Break!
— IndianPremierLeague (@IPL) April 29, 2022
Disciplined bowling from #PBKS restricts #LSG to a total of 153/8 on the board.
Scorecard - https://t.co/H9HyjJPgvV #TATAIPL #PBKSvLSG pic.twitter.com/wsP8JrqOvxInnings Break!
— IndianPremierLeague (@IPL) April 29, 2022
Disciplined bowling from #PBKS restricts #LSG to a total of 153/8 on the board.
Scorecard - https://t.co/H9HyjJPgvV #TATAIPL #PBKSvLSG pic.twitter.com/wsP8JrqOvx
12.4 ഓവറില്‍ 98-2 എന്ന നിലയില്‍ നിന്നാണ് ലഖ്‌നൗ തകര്‍ന്നത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗവിന് മൂന്നാം ഓവറില്‍ തന്നെ നായകന്‍ കെ എല്‍ രാഹുലിനെ (11 പന്തില്‍ 6 റണ്‍സ്) നഷ്‌ടമായത് കനത്ത തിരിച്ചടിയായി. രണ്ടാം വിക്കറ്റില്‍ ഒത്ത് ചേര്‍ന്ന ക്വിന്‍റണ്‍ ഡി കോക്ക്, ദീപക് ഹൂഡ സഖ്യമാണ് സൂപ്പര്‍ ജയന്‍റ്‌സിനെ ഭേദപ്പെട്ട നിലയിലേക്ക് നയിച്ചത്.
ലഖ്‌നൗ മധ്യനിരയില്‍ ആര്‍ക്കും തന്നെ രണ്ടക്കം കടക്കാന്‍ സാധിച്ചില്ല. 37 പന്തില്‍ 46 റണ്‍സ് എടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഡി കോക്കാണ് ലഖ്‌നൗവിന്‍റെ ടോപ് സ്‌കോറര്‍. ദീപക് ഹൂഡ 28 പന്തില്‍ 34 റണ്‍സ് നേടി റണ്‍ഔട്ട് ആകുകയായിരുന്നു.
നാലോവറില്‍ 38 റണ്‍സ് വഴങ്ങി 4 വിക്കറ്റ് പിഴുത റബാഡയാണ് ലഖ്‌നൗവിന്‍റ നടുവൊടിച്ചത്. രാഹുല്‍ ചാഹര്‍ രണ്ടും, സന്ദീപ് ശര്‍മ്മ ഒരു വിക്കറ്റും നേടി. നാലോവറില്‍ 18 റണ്‍സ് മാത്രമാണ് സന്ദീപ് ശര്‍മ്മ നല്‍കിയത്.