ETV Bharat / sports

IPL 2023 | ലഖ്‌നൗവിനെതിരെ ഹൈദരാബാദിന് ടോസ്; ഇരു ടീമിലും രണ്ട് മാറ്റം - കെഎല്‍ രാഹുല്‍

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ എയ്‌ഡന്‍ മാര്‍ക്രം ബാറ്റിങ് തെരഞ്ഞെടുത്തു.

IPL  Lucknow Super Giants vs Sunrisers Hyderabad  Lucknow Super Giants  Sunrisers Hyderabad  SRH vs LSG toss reports  IPL 2023  Aiden Markram  KL Rahul  ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ്  സൺറൈസേഴ്‌സ് ഹൈദരാബാദ്  ഐപിഎല്‍  ഐപിഎല്‍ 2023  കെഎല്‍ രാഹുല്‍  എയ്‌ഡന്‍ മാര്‍ക്രം
ലഖ്‌നൗവിനെതിരെ ഹൈദരാബാദിന് ടോസ്
author img

By

Published : Apr 7, 2023, 7:37 PM IST

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 16-ാം സീസണില്‍ തന്‍റെ ആദ്യ മത്സരത്തിനാണ് ഹൈദരാബാദ് ക്യാപ്റ്റന്‍ മാര്‍ക്രം ഇറങ്ങുന്നത്. ദേശീയ ചുമതലകളിലായിരുന്നതിനാല്‍ ഹൈദരാബാദിന്‍റെ ആദ്യ മത്സരത്തില്‍ താരം കളിച്ചിരുന്നില്ല.

ഭുവനേശ്വര്‍ കുമാറിനായിരുന്നു പകരക്കാരന്‍. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ്‌ ഇലവനില്‍ രണ്ട് മാറ്റങ്ങളുള്ളതായും മാര്‍ക്രം അറിയിച്ചു. മാര്‍ക്രമെത്തിയതോടെ ഗ്ലെൻ ഫിലിപ്‌സിനാണ് സ്ഥാനം നഷ്‌ടമായത്. വിക്കറ്റ് കീപ്പറായിരുന്ന അഭിഷേക് ശർമ പുറത്തായപ്പോള്‍ അൻമോൽപ്രീത് സിങ്ങാണ് പകരമെത്തിയത്.

വിക്കറ്റ് വരണ്ടതായി തോന്നുന്നുവെന്ന് മാര്‍ക്രം പറഞ്ഞു. മറുവശത്ത് ലഖ്‌നൗ നിരയിലും രണ്ട് മാറ്റങ്ങളുള്ളതായി ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ അറിയിച്ചു. മാര്‍ക്ക് വുഡ്, ആവേശ് ഖാന്‍ എന്നിവര്‍ പുറത്തായപ്പോള്‍ റൊമാരിയോ ഷെപ്പേർഡ്, ജയ്ദേവ് ഉനദ്‌ഘട്ട് എന്നിവരാണ് പ്ലേയിങ്‌ ഇലവനിലെത്തിയത്.

സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവൻ): മായങ്ക് അഗർവാൾ, അൻമോൽപ്രീത് സിങ്‌ (വിക്കറ്റ് കീപ്പര്‍), രാഹുൽ ത്രിപാഠി, എയ്‌ഡൻ മാർക്രം (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, വാഷിംഗ്‌ടൺ സുന്ദർ, അബ്ദുൾ സമദ്, ഭുവനേശ്വർ കുമാർ, ടി നടരാജൻ, ഉമ്രാൻ മാലിക്, ആദിൽ റഷീദ്.

സൺറൈസേഴ്‌സ് ഹൈദരാബാദ് സബ്‌സ്: ഹെൻറിച്ച് ക്ലാസൻ, ഫസൽഹഖ് ഫാറൂഖി, മായങ്ക് മാർക്കണ്ഡെ, മായങ്ക് ദാഗർ, മാർക്കോ ജാൻസൻ.

ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് (പ്ലേയിംഗ് ഇലവൻ): കെ എൽ രാഹുൽ (ക്യാപ്റ്റന്‍), കെയ്ൽ മേയേഴ്‌സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാൻ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, അമിത് മിശ്ര, യാഷ് താക്കൂർ, ജയ്ദേവ് ഉനദ്‌ഘട്ട്, രവി ബിഷ്‌ണോയ്.

ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് സബ്‌സ്: ആയുഷ് ബദോണി, സ്വപ്‌നിൽ സിങ്‌, ഡാനിയൽ സാംസ്, പ്രേരക് മങ്കാദ്, അവേഷ് ഖാൻ

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് സീസണിലെ മൂന്നാം മത്സരത്തിനിറങ്ങുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനിത് രണ്ടാം മത്സരമാണ്. സീസണിലെ ആദ്യ മത്സരത്തില്‍ ഡൽഹി ക്യാപിറ്റല്‍സിനോട് ജയിച്ച് തുടങ്ങാന്‍ ലഖ്‌നൗവിന് കഴിഞ്ഞുവെങ്കിലും രണ്ടാമത്തെ കളിയില്‍ ചെന്നൈ സൂപ്പർ കിങ്സിനോട് തോൽവി വഴങ്ങിയിരുന്നു. ഹൈദരാബാദാവട്ടെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോടായിരുന്നു കീഴടങ്ങിയത്.

ഇതോടെ സീസണില്‍ വിജയ വഴിയിലേക്ക് തിരിച്ചെത്താന്‍ ലഖ്‌നൗ ശ്രമിക്കുമ്പോള്‍ ആദ്യ വിജയമാണ് ഹൈദരാബാദ് ലക്ഷ്യം വയ്‌ക്കുന്നത്. നേരത്തെ ഒരു മത്സരത്തിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും നേര്‍ക്കുനേര്‍ എത്തിയത്. അന്ന് ഹൈദരാബാദിനെ കീഴടക്കാന്‍ ലഖ്‌നൗവിന് കഴിഞ്ഞിരുന്നു. ലഖ്‌നൗവിനോട് ഇന്ന് ഈ കണക്ക് കൂടെ തീര്‍ക്കാന്‍ ഹൈദരാബാദിനുണ്ട്.

മത്സരം കാണാനുള്ള വഴി: ഐപിഎല്ലിലെ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് vs സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരം സ്റ്റാർ സ്പോർട്‌സ് ചാനലുകളിലൂടെ തത്സമയം കാണാൻ സാധിക്കും. ജിയോ സിനിമ ആപ്ലിക്കേഷൻ ഉപയോഗിച്ചും വെബ്സൈറ്റിലൂടെയും ഓൺലൈനായും ഈ മത്സരം കാണാം.

ALSO READ: സഞ്‌ജു സാംസണ്‍ ഇന്ത്യയെ നയിക്കില്ലെന്ന് ആര്‍ക്കറിയാം; വമ്പന്‍ പ്രവചനവുമായി ഡിവില്ലിയേഴ്‌സ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.