ETV Bharat / sports

IPL 2023| പൊരുതിയത് രാഹുല്‍ മാത്രം; പഞ്ചാബിനെതിരെ ലഖ്‌നൗവിന് ഭേദപ്പെട്ട സ്‌കോര്‍ - കെഎല്‍ രാഹുല്‍

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് 160 റണ്‍സ് വിജയ ലക്ഷ്യം. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ നേടിയ അര്‍ധ സെഞ്ചുറിയാണ് ലഖ്‌നൗവിനെ മാന്യമായ നിലയില്‍ എത്തിച്ചത്.

IPL 2023  IPL  Lucknow Super Giants vs Punjab Kings  LSG vs PBKS  sam curran  KL Rahul  ഐപിഎല്‍ 2023  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്  സാം കറന്‍  കെഎല്‍ രാഹുല്‍  ഐപിഎല്‍ സ്‌കോര്‍ അപ്‌ഡേറ്റ്സ്
പൊരുതിയത് രാഹുല്‍ മാത്രം
author img

By

Published : Apr 15, 2023, 9:47 PM IST

ലഖ്‌നൗ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് ഭേദപ്പെട്ട സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 159 റണ്‍സാണ് നേടിയത്. അര്‍ധ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ കെഎല്‍ രാഹുലാണ് ലഖ്‌നൗവിനായി പൊരുതിയത്.

56 പന്തുകളില്‍ എട്ട് ഫോറുകളും ഒരു സിക്‌സും സഹിതം 74 റണ്‍സാണ് രാഹുല്‍ നേടിയത്. പതിഞ്ഞ തുടക്കമാണ് ലഖ്‌നൗവിന് ഓപ്പണര്‍മാരായ കെഎൽ രാഹുലും കെയ്ൽ മേയേഴ്‌സും നല്‍കിയത്. പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 49 റണ്‍സാണ് സംഘത്തിന് നേടാന്‍ കഴിഞ്ഞിരുന്നത്.

എട്ടാം ഓവറിന്‍റെ നാലാം പന്തിലാണ് ഈ കൂട്ടുകെട്ട് പിരിയുന്നത്. 23 പന്തില്‍ 29 റണ്‍സെടുത്ത കെയ്ൽ മേയേഴ്‌സിനെ ഹർപ്രീത് ബ്രാർ ഹർപ്രീത് സിങ്‌ ഭാട്ടിയയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു. 53 റണ്‍സാണ് രാഹുലും മേയേഴ്‌സും ഒന്നാം വിക്കറ്റില്‍ ചേര്‍ത്തത്.

മൂന്നാമന്‍ ദീപക്‌ ഹൂഡയ്‌ക്ക് വെറും മൂന്ന് പന്തുകള്‍ മാത്രമായിരുന്നു ആയുസ്. രണ്ട് റണ്‍സ് മാത്രം നേടാന്‍ കഴിഞ്ഞ താരത്തെ സിക്കന്ദര്‍ റാസ വിക്കറ്റിന് മുന്നില്‍ കുടുക്കുകായിരുന്നു. തുടര്‍ന്ന് ഒന്നിച്ച ക്രുണാല്‍ പാണ്ഡ്യയും രാഹുലും ചേര്‍ന്ന് 14-ാം ഓവറില്‍ ലഖ്‌നൗവിനെ നൂറ് കടത്തി. ഈ ഓവറില്‍ തന്നെ 40 പന്തുകളില്‍ നിന്നും രാഹുല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു.

എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ക്രുണാലിനെ വീഴ്‌ത്തിയ കാഗിസോ റബാഡ പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി. 17 പന്തില്‍ 18 റണ്‍സെടുത്ത ക്രുണാലിനെ ഡീപ് മിഡ്‌വിക്കറ്റില്‍ ഷാരൂഖ് ഖാൻ പിടികൂടുകയായിരുന്നു. പിന്നീടെത്തിയ നിക്കോളാസ് പുരാനെ തൊട്ടടുത്ത പന്തില്‍ ഷാരൂഖ് ഖാന്‍റെ കയ്യിലെത്തിച്ച് റബാഡ ലഖ്‌നൗവിന് ഇരട്ട പ്രഹരം നല്‍കി.

ഏഴാം നമ്പറിലെത്തിയ മാർക്കസ് സ്റ്റോയിനിസ് (11 പന്തില്‍ 15) സാം കറന്‍ ജിതേഷ് ശര്‍മയിലെത്തിക്കുമ്പോള്‍ 17.5 ഓവറില്‍ അഞ്ച് വിക്കറ്റിന് 142 റണ്‍സായിരുന്നു ലഖ്‌നൗ ടോട്ടലില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ 19-ാം ഓവറിന്‍റെ നാലാം പന്തിലാണ് രാഹുല്‍ പുറത്താവുന്നത്. അര്‍ഷ്‌ദീപ് സിങ്ങിനായിരുന്നു വിക്കറ്റ്.

ഇംപാക്‌ട് പ്ലെയര്‍ കൃഷ്‌ണപ്പ ഗൗതം (2 പന്തില്‍ 1), യുധ്‌വീർ സിങ്‌ (1 പന്തില്‍ 0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ആയുഷ് ബദോനി (6 പന്തില്‍ 5), രവി ബിഷ്‌ണോയ്‌ (1 പന്തില്‍ 3) എന്നിവര്‍ പുറത്താവാതെ നിന്നു. പഞ്ചാബിനായി നായകന്‍ സാം കറന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ റബാഡ രണ്ട് വിക്കറ്റുകള്‍ നേടി. നേരത്തെ ടോസ് നേടി പഞ്ചാബ് നായകന്‍ സാം കറന്‍ ലഖ്‌നൗവിനെ ബാറ്റിങ്ങിന് അയയ്‌ക്കുകയായിരുന്നു. സ്ഥിരം നായകന്‍ ശിഖര്‍ ധവാന്‍റെ അഭാവത്തിലാണ് കറന്‍ പഞ്ചാബിനെ നയിക്കുന്നത്.

പഞ്ചാബ് കിങ്‌സ് (പ്ലേയിങ്‌ ഇലവൻ): അഥർവ ടൈഡെ, മാത്യു ഷോർട്ട്, ഹർപ്രീത് സിങ്‌ ഭാട്ടിയ, സിക്കന്ദർ റാസ, സാം കറൻ(ക്യാപ്റ്റന്‍), ജിതേഷ് ശർമ്മ(വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, കാഗിസോ റബാഡ, രാഹുൽ ചാഹർ, അർഷ്ദീപ് സിങ്‌.

ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് (പ്ലേയിങ്‌ ഇലവൻ): കെഎൽ രാഹുൽ (സി), കെയ്ൽ മേയേഴ്‌സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ക്രുണാൽ പാണ്ഡ്യ, നിക്കോളാസ് പൂരൻ (ഡബ്ല്യു), ആയുഷ് ബദോനി, ആവേശ് ഖാൻ, യുധ്‌വീർ സിങ്‌ ചരക്, മാർക്ക് വുഡ്, രവി ബിഷ്‌ണോയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.