ETV Bharat / sports

IPL 2023 | നിലനില്‍പ്പിന്‍റെ പോരാട്ടം ഭേദപ്പെട്ട സ്‌കോറിലൊതുക്കി കൊല്‍ക്കത്ത ; സണ്‍റൈസേഴ്‌സിന് 172 റണ്‍സ് വിജയലക്ഷ്യം - സണ്‍റൈസേഴ്‌സ്

ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ കൊല്‍ക്കത്തന്‍ നിരയില്‍ നായകന്‍ നിതീഷ് റാണയ്‌ക്കും റിങ്കു സിങ്ങിനും മാത്രമേ തിളങ്ങാനായുള്ളൂ

Kolkata Knight Riders raised better score  Kolkata Knight Riders  Sunrisers Hyderabad  struggle to survival match in IPL  നിലനില്‍പ്പിന്‍റെ പോരാട്ടം  ഭേദപ്പെട്ട സ്‌കോറിലൊതുക്കി കൊല്‍ക്കത്ത  സണ്‍റൈസേഴ്‌സിന് വിജയലക്ഷ്യം  ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍  കൊല്‍ക്കത്തന്‍ നിര  നിതീഷ് റാണ  സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ  സണ്‍റൈസേഴ്‌സ്  കൊല്‍ക്കത്ത
നിലനില്‍പ്പിന്‍റെ പോരാട്ടം ഭേദപ്പെട്ട സ്‌കോറിലൊതുക്കി കൊല്‍ക്കത്ത
author img

By

Published : May 4, 2023, 9:28 PM IST

Updated : May 4, 2023, 10:04 PM IST

ഹൈദരാബാദ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്‌ക്ക് ഭേദപ്പെട്ട സ്‌കോര്‍. ടോസ്‌ നേടിയ കൊല്‍ക്കത്ത, സണ്‍റൈസേഴ്‌സിന് മുന്നില്‍ വലിയ വിജയലക്ഷ്യം ഉയര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നെയായിരുന്നു ബാറ്റിങ് തെരഞ്ഞെടുത്തത്. എന്നാല്‍ നിലയുറപ്പിക്കും മുമ്പേ ക്രീസ് വിട്ട കൊല്‍ക്കത്തന്‍ ബാറ്റിങ് നിരയ്‌ക്ക് സണ്‍റൈസേഴ്‌സിന് മുന്നില്‍ 171 റണ്‍സ് എന്ന പൊരുതാവുന്ന ടോട്ടലില്‍ കളി അവസാനിപ്പിക്കേണ്ടതായി വരികയായിരുന്നു.

തുടക്കം പാളി : സീസണില്‍ ഇന്നോളം മാച്ച് വിന്നിങ്‌ കോമ്പിനേഷന്‍ കണ്ടെത്താന്‍ സാധിക്കാതെ പോയ കൊല്‍ക്കത്തന്‍ നിര ഇക്കുറിയും രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഇതുപ്രകാരം ഡേവിഡ് വെയ്‌സിന് പകരം മുന്‍ മത്സരത്തില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്‌ത ജേസന്‍ റോയിയും, ഓപ്പണർ എൻ ജഗദീശന് പകരം വൈഭവ് അറോറയും ടീമിലെത്തി. കൊല്‍ക്കയ്‌ക്കായി ജേസന്‍ റോയിയും റഹ്മാനുള്ള ഗുര്‍ബാസുമായിരുന്നു ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തത്. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഗുര്‍ബാസ് മടങ്ങിയതോടെ മികച്ച ഓപ്പണിങ് കൂട്ടുകെട്ട് എന്ന കൊല്‍ക്കത്തന്‍ സ്വപ്‌നം പൊലിഞ്ഞു. മാര്‍ക്കോ ജാന്‍സന്‍റെ പന്തില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കിയായിരുന്നു ഗുര്‍ബാസ് മടങ്ങിയത്.

പിന്നാലെയെത്തിയ വെങ്കടേഷ് അയ്യരുമായി ചേര്‍ന്ന് റോയ് ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കുമെന്ന പ്രതീക്ഷയും ഫലം കണ്ടില്ല. പതിഞ്ഞ താളത്തിലായിരുന്നു റോയിയുടെ ബാറ്റിങ്. തൊട്ടുപിന്നാലെ നേരിട്ട നാലാം പന്തില്‍ വെങ്കടേഷ് അയ്യരും തിരികെ കയറിയതോടെ കൊല്‍ക്കത്ത പരുങ്ങി. ഏഴ് റണ്‍സ് മാത്രം സ്‌കോര്‍ കാര്‍ഡിലേക്ക് എഴുതിച്ചേര്‍ത്തായിരുന്നു വെങ്കടേഷ് അയ്യരുടെ മടക്കം. വൈകാതെ നാലാമത്തെ ഓവറില്‍ ജേസന്‍ റോയിയും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. ഇതോടെ പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 35 റണ്‍സ് മാത്രമായിരുന്നു കൊല്‍ക്കത്തയുടെ സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്.

ക്യാപ്‌റ്റന്‍ ഇന്നിങ്‌സ് : എന്നാല്‍ തുടര്‍ന്നെത്തിയ നായകന്‍ നിതീഷ് റാണ കരുതലോടെയാണ് ബാറ്റ് വീശിയത്. സാമാന്യം മികച്ച രീതിയില്‍ ചലിച്ചുതുടങ്ങിയ കൊല്‍ക്കത്തയുടെ സ്‌കോര്‍ബോര്‍ഡിന് സണ്‍റൈസേഴ്‌സ് നായകന്‍ ബ്രേക്കിട്ടു. 11ാം ഓവറിലെ രണ്ടാമത്തെ പന്തില്‍ റാണയെ മടക്കി മാര്‍ക്രം സണ്‍റൈസേഴ്‌സിന് നിര്‍ണായക ബ്രേക്ക് ത്രൂവും നല്‍കി. 31 പന്തില്‍ മൂന്ന് വീതം സിക്‌സറുകളും ബൗണ്ടറികളുമുള്‍പ്പടെ 42 റണ്‍സായിരുന്നു തിരികെ കയറുമ്പോള്‍ റാണയുടെ സമ്പാദ്യം.

രക്ഷകന്‍ 'റിങ്കു' : നായകന്‍ തുടങ്ങിവച്ച സെന്‍സിബിള്‍ ബാറ്റിങ് ഒപ്പമുണ്ടായിരുന്ന റിങ്കു സിങ്ങും പകര്‍ത്തി. പുതുതായി ക്രീസിലെത്തിയ ആന്ദ്രേ റസല്‍ കൂറ്റന്‍ അടികള്‍ക്ക് ശ്രമിച്ചുവെങ്കിലും 15 പന്തില്‍ 24 റണ്‍സുമായി റസലും കൂടാരം കയറി. പിന്നാലെയെത്തിയ സുനില്‍ നരേനും ശാർദുൽ താക്കൂറിനും രണ്ടക്കം കടക്കാനുമായില്ല. ഒരൊറ്റ റണ്ണ് മാത്രമെടുത്ത് നരേനും ആറുപന്തില്‍ എട്ട് റണ്‍സുമായി ശാര്‍ദുലും മടങ്ങി.

അതേസമയം റിങ്കു സിങ് കൊല്‍ക്കത്തയ്‌ക്കായി ഒറ്റയാള്‍ പോരാട്ടം തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ അവസാന ഓവറിലെ രണ്ടും മൂന്നും പന്തില്‍ ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി നടരാജന്‍ കൊല്‍ക്കത്തയുടെ ചിറകരിഞ്ഞു. 35 പന്തില്‍ ഒരു സിക്‌സും നാല് ബൗണ്ടറികളും ഉള്‍പ്പടെ 46 റണ്‍സായിരുന്നു റിങ്കു ടീം ടോട്ടലിലേക്ക് എഴുതിച്ചേര്‍ത്തത്. ഏഴ് പന്തില്‍ 13 റണ്‍സ് നേടിയ അനുകുല്‍ റോയിയും ഒരു പന്തില്‍ രണ്ട് റണ്‍സ് നേടിയ വൈഭവ് അറോറയുമാണ് കൊല്‍ക്കത്തന്‍ നിരയിലെ മറ്റ് ബാറ്റര്‍മാര്‍.

Last Updated : May 4, 2023, 10:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.