ഡൽഹി : ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഡൽഹിയുടെ ഹോം ഗ്രൗണ്ടായ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7:30 മുതലാണ് മത്സരം. ആദ്യ ജയം ലക്ഷ്യമിട്ട് ആതിഥേയർ ഇറങ്ങുമ്പോൾ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കാനായിരിക്കും ഗുജറാത്തിന്‍റെ ശ്രമം.
ആദ്യ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിന് മുന്നിലാണ് ഡേവിഡ് വാർണറും സംഘവും വീണത്. ക്യാപ്റ്റനൊഴികെ മറ്റ് ബാറ്റർമാരിൽ ആർക്കും ലഖ്‌നൗവിനെതിരെ മികവിലേക്ക് ഉയരാൻ സാധിച്ചിരുന്നില്ല. ബാറ്റര്‍മാര്‍ക്കൊപ്പം രണ്ടാം മത്സരത്തില്‍ ബൗളർമാരും താളം കണ്ടെത്തുമെന്നാണ് ടീമിന്‍റെ പ്രതീക്ഷ.
-
It's #QilaKotla Day 🏟
— Delhi Capitals (@DelhiCapitals) April 4, 2023 " class="align-text-top noRightClick twitterSection" data="
Dilliwalon, ghar ke pehle match mein milte hain shaam ko, #NeelaPehenKeAana 🔵#YehHaiNayiDilli #IPL2023 #DCvGT pic.twitter.com/3ryHq5TS6V
">It's #QilaKotla Day 🏟
— Delhi Capitals (@DelhiCapitals) April 4, 2023
Dilliwalon, ghar ke pehle match mein milte hain shaam ko, #NeelaPehenKeAana 🔵#YehHaiNayiDilli #IPL2023 #DCvGT pic.twitter.com/3ryHq5TS6VIt's #QilaKotla Day 🏟
— Delhi Capitals (@DelhiCapitals) April 4, 2023
Dilliwalon, ghar ke pehle match mein milte hain shaam ko, #NeelaPehenKeAana 🔵#YehHaiNayiDilli #IPL2023 #DCvGT pic.twitter.com/3ryHq5TS6V
-
Hum taiyaar hai 💪
— Delhi Capitals (@DelhiCapitals) April 3, 2023 " class="align-text-top noRightClick twitterSection" data="
📽️| 😍 visuals from #DCToli getting ready to roar again in #QilaKotla 💙 #YehHaiNayiDilli #IPL2023 #DCvGT pic.twitter.com/EuTQgG29kE
">Hum taiyaar hai 💪
— Delhi Capitals (@DelhiCapitals) April 3, 2023
📽️| 😍 visuals from #DCToli getting ready to roar again in #QilaKotla 💙 #YehHaiNayiDilli #IPL2023 #DCvGT pic.twitter.com/EuTQgG29kEHum taiyaar hai 💪
— Delhi Capitals (@DelhiCapitals) April 3, 2023
📽️| 😍 visuals from #DCToli getting ready to roar again in #QilaKotla 💙 #YehHaiNayiDilli #IPL2023 #DCvGT pic.twitter.com/EuTQgG29kE
ദക്ഷിണാഫ്രിക്കാൻ താരങ്ങളായ ലുങ്കി എങ്കിടിയും ആൻറിച്ച് നോർക്യയും കഴിഞ്ഞ ദിവസമാണ് ടീമിനൊപ്പം ചേർന്നത്. ഇവരുടെ മടങ്ങിവരവിലൂടെ ടീമിന്‍റെ ബൗളിംഗ് പ്രശ്‌നങ്ങൾ ഏറെക്കുറെ പരിഹരിക്കപ്പെട്ടേക്കാം. വിക്കറ്റ് കീപ്പറുടെ പ്രകടനമാണ് ഡൽഹി നേരിടുന്ന മറ്റൊരു തലവേദന.
റിഷഭ് പന്തിന്‍റെ അഭാവത്തിൽ ആദ്യ മത്സരത്തിൽ ഗ്ലൗ അണിഞ്ഞ സർഫറാസ് ഖാന് വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ പന്തിന്‍റെ പകരക്കാരനായി ടീമിലെത്തിച്ച അഭിഷേക് പോറലിന് അവസരം ലഭിക്കാനും സാധ്യതയുണ്ട്.
മറുവശത്ത്, ആദ്യ മത്സരത്തിൽ ചെന്നൈയെ വീഴ്ത്തിയ ഗുജറാത്ത് ക്യാമ്പിൽ കാര്യങ്ങൾ എല്ലാം ശുഭകരമാണ്. ഡേവിഡ് മില്ലർ ടീമിനൊപ്പം ചേർന്ന സാഹചര്യത്തിൽ പരിക്കേറ്റ് പുറത്തായ കെയ്ൻ വില്യംസണിന് പകരം അദ്ദേഹം പ്ലെയിങ് ഇലവനിലേക്ക് എത്താനാണ് സാധ്യത. ശുഭ്‌മാന്‍ ഗിൽ, വൃദ്ധിമാന്‍ സാഹ, രാഹുൽ തെവാട്ടിയ, മുഹമ്മദ് ഷമി, റാഷിദ് ഖാൻ എന്നീ പ്രധാന തരങ്ങൾക്കെല്ലാം ടീമിൽ സ്ഥാനം ഉറപ്പാണ്.
അവസാന സീസണിൽ ഒരു തവണയാണ് ഇരു ടീമും പരസ്പരം ഏറ്റുമുട്ടിയത്. അന്ന് ഗുജറാത്ത് ടൈറ്റൻസിനൊപ്പമായിരുന്നു ജയം.
-
After a win in our opening match, we are ready to rumble again ⚔️
— Gujarat Titans (@gujarat_titans) April 3, 2023 " class="align-text-top noRightClick twitterSection" data="
Presenting our preview for Gujarat Titans' first away match of the tournament, powered by @atherenergy ⚡💙#AavaDe #DCvGT #TATAIPL 2023 pic.twitter.com/rgbA77icyB
">After a win in our opening match, we are ready to rumble again ⚔️
— Gujarat Titans (@gujarat_titans) April 3, 2023
Presenting our preview for Gujarat Titans' first away match of the tournament, powered by @atherenergy ⚡💙#AavaDe #DCvGT #TATAIPL 2023 pic.twitter.com/rgbA77icyBAfter a win in our opening match, we are ready to rumble again ⚔️
— Gujarat Titans (@gujarat_titans) April 3, 2023
Presenting our preview for Gujarat Titans' first away match of the tournament, powered by @atherenergy ⚡💙#AavaDe #DCvGT #TATAIPL 2023 pic.twitter.com/rgbA77icyB
-
👌🏼Emoji challenge, accepted! #AavaDe | #DCvGT | #TATAIPL 2023 pic.twitter.com/fFzZsoBHSD
— Gujarat Titans (@gujarat_titans) April 3, 2023 " class="align-text-top noRightClick twitterSection" data="
">👌🏼Emoji challenge, accepted! #AavaDe | #DCvGT | #TATAIPL 2023 pic.twitter.com/fFzZsoBHSD
— Gujarat Titans (@gujarat_titans) April 3, 2023👌🏼Emoji challenge, accepted! #AavaDe | #DCvGT | #TATAIPL 2023 pic.twitter.com/fFzZsoBHSD
— Gujarat Titans (@gujarat_titans) April 3, 2023
ലൈവ് ആയി കാണാൻ : അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക് ചാനലുകളിലൂടെയാണ് സംപ്രേഷണം ചെയ്യുന്നത്. കൂടാതെ ജിയോ സിനിമാസിന്‍റെ മൊബൈൽ അപ്ലിക്കേഷനിലൂടെയും വെബ്സൈറ്റിലൂടെയും മത്സരം കാണാം.
ഡൽഹി ക്യാപിറ്റൽസ് സ്‌ക്വാഡ് : റിഷഭ് പന്ത്, അക്‌സർ പട്ടേൽ, പൃഥ്വി ഷാ, ആൻറിച്ച് നോർക്യ, ഡേവിഡ് വാർണർ (ക്യാപ്റ്റന്‍) , മിച്ചൽ മാർഷ്, സർഫറാസ് ഖാൻ, കമലേഷ് നാഗർകോട്ടി, മുസ്‌തഫിസുർ റഹ്മാൻ, കുൽദീപ് യാദവ്, ഖലീൽ അഹമ്മദ്, ചേതൻ സക്കറിയ, ലളിത് യാദവ്, റിപാൽ പട്ടേൽ, യാഷ് ദുൽ, റോവ്മാൻ പവൽ, പ്രവീൺ ദുബെ, ലുങ്കി എൻഗിഡി, വിക്കി ഓസ്റ്റ്വാൾ, അമൻ ഖാൻ, ഫിൽ സാൾട്ട്, ഇഷാന്ത് ശർമ, മുകേഷ് കുമാർ, മനീഷ് പാണ്ഡെ, റിലീ റോസോ
ഗുജറാത്ത് ടൈറ്റന്‍സ് സ്ക്വാഡ് : ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗിൽ, വൃദ്ധിമാൻ സാഹ, സായ് സുദർശൻ, ഡേവിഡ് മില്ലർ, മാത്യു വെയ്ഡ്, അഭിനവ് മനോഹർ, വിജയ് ശങ്കർ, റാഷിദ് ഖാൻ, രാഹുൽ തെവാട്ടിയ, മുഹമ്മദ് ഷമി, യാഷ് ദയാൽ, അൽസാരി ജോസഫ്, പ്രദീപ് സാങ്‌വാൻ, ദർശൻ നൽകണ്ടെ, ജയന്ത് യാദവ്, ആർ സായ് കിഷോർ, നൂർ അഹമ്മദ്, കെയ്ൻ വില്യംസൺ, ഒഡെയ്‌ൻ സ്മിത്ത്, കെഎസ് ഭരത്, ശിവം മാവി, ഉർവിൽ പട്ടേൽ, ജോഷുവ ലിറ്റിൽ, മോഹിത് ശർമ.