ETV Bharat / sports

IPL 2023 | തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ ഡല്‍ഹിക്ക് വമ്പന്‍ തിരിച്ചടി; മിച്ചല്‍ മാര്‍ഷ് നാട്ടിലേക്ക് മടങ്ങുന്നു

author img

By

Published : Apr 7, 2023, 10:05 PM IST

ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് വിവാഹിതനാവാന്‍ നാട്ടിലേക്ക് മടങ്ങുന്നതായി ബോളിങ് കോച്ച് ജെയിംസ് ഹോപ്‌സ്.

IPL  IPL 2023  Delhi Capitals  Mitchell Marsh to fly back to Australia  Mitchell Marsh  Mitchell Marsh wedding  James Hopes  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്  ഐപിഎല്‍  ഐപിഎല്‍ 2023  ഡല്‍ഹി ക്യാപിറ്റല്‍സ്  മിച്ചല്‍ മാര്‍ഷ്  മിച്ചല്‍ മാര്‍ഷ് നാട്ടിലേക്ക് മടങ്ങുന്നു  ജെയിംസ് ഹോപ്‌സ്
മിച്ചല്‍ മാര്‍ഷ് നാട്ടിലേക്ക് മടങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റിന്‍റെ 16-ാം സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങി പോയിന്‍റ്‌ ടേബിളില്‍ അവസാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി സൂപ്പര്‍ താരത്തിന്‍റെ പിന്മാറ്റം. ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ഡല്‍ഹിയുടെ അടുത്ത കുറച്ച് മത്സരങ്ങളില്‍ കളിക്കില്ലെന്ന് പരിശീലകന്‍ ജെയിംസ് ഹോപ്‌സ് അറിയിച്ചു. വിവാഹിതനാവുന്നതിനായി മാര്‍ഷ് നാട്ടിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

"അവന്‍ വിവാഹിതനാവുകയാണ്. ഡല്‍ഹിയുടെ അടുത്ത കുറച്ച് മത്സരങ്ങളില്‍ ലഭ്യമാവില്ല", ജെയിംസ് ഹോപ്‌സ് പറഞ്ഞു. ഗുവാഹത്തിയിൽ ശനിയാഴ്‌ച രാജസ്ഥാന്‍ റോയല്‍സുമായുള്ള മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തിലാണ് ഡല്‍ഹി പരിശീലകന്‍റെ വാക്കുകള്‍. ചടങ്ങുകള്‍ക്ക് ശേഷം താരം ഫ്രാഞ്ചൈസിക്കൊപ്പം ചേരുമെങ്കിലും തിരിച്ചുവരവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പരിക്കിനെ തുടര്‍ന്നുള്ള ഇടവേളയ്‌ക്ക് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ 31കാരനായ മാര്‍ഷ് ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു നടത്തിയത്. എന്നാല്‍ ഡല്‍ഹിക്കായി കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിച്ച താരത്തിന് ഈ ഫോം ആവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ ആദ്യ മത്സരത്തില്‍ മാര്‍ക്ക് വുഡിന്‍റെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായാണ് മാര്‍ഷ് തിരിച്ച് കയറിയത്.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ രണ്ടാം മത്സരത്തിലാവട്ടെ നാല് പന്തില്‍ നാല് റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഓള്‍റൗണ്ടറെന്ന നിലയിലുള്ള മാര്‍ഷിന്‍റെ പ്രകടനവും ഡല്‍ഹിക്ക് നിര്‍ണായകമാണ്. ഇന്ത്യയ്‌ക്കെതിരായ ഏകദിനത്തില്‍ പന്തെറിയാതിരുന്ന മാര്‍ഷ് ഐപിഎല്ലിലാണ് പന്തെടുത്തത്. ഗുജറാത്തിനെതിരെ 3.1 ഓവര്‍ എറിഞ്ഞ താരം 24 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തിയിരുന്നു.

തിരിച്ചുവരവിലെ താരത്തിന്‍റെ ബോളിങ് മികച്ചതായിരുന്നുവെന്നും ജെയിംസ് ഹോപ്‌സ് പഞ്ഞു. ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ പന്തെറിയുന്നത് പുനരാരംഭിക്കാന്‍ കഴിയുമെന്ന് മാര്‍ഷ് കരുതിയിരുന്നു. എന്നാല്‍ അതു വൈകിപ്പോയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ലഖ്‌നൗവിനെതിരായ ആദ്യ മത്സരത്തില്‍ 50 റണ്‍സിന്‍റെ തോല്‍വിയായിരുന്നു ഡല്‍ഹി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ ഉയര്‍ത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹിക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷടത്തിൽ 143 റണ്‍സേ നേടാനായുള്ളൂ. രണ്ടാം മത്സരത്തിലാവട്ടെ ഗുജറാത്ത് ടൈറ്റന്‍സ് ആറ് വിക്കറ്റുകള്‍ക്കായിരുന്നു ഡല്‍ഹിയെ കീഴടക്കിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി നേടിയ 162 റണ്‍സിന് മറുപടിക്കിറങ്ങിയ ഗുജറാത്ത് 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 163 റണ്‍സെടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു. ഇതോടെ നാളെ സഞ്‌ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇറങ്ങുമ്പോള്‍ സീസണിലെ ആദ്യ വിജയമാണ് ഡേവിഡ് വാര്‍ണറുടെ ഡല്‍ഹി ലക്ഷ്യം വയ്‌ക്കുന്നത്.

മറുവശത്ത് ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മിന്നുന്ന വിജയം നേടിയ രാജസ്ഥാന്‍ രണ്ടാം മത്സരത്തില്‍ തോല്‍വി വഴങ്ങിയിരുന്നു. ഇതോടെ ഡല്‍ഹിയെ തോല്‍പ്പിച്ച് വിജയ വഴിയില്‍ തിരിച്ചെത്താനാവും കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ രാജസ്ഥാന്‍റെ ശ്രമം.

ALSO READ: IPL 2023 | 'ബാംഗ്ലൂര്‍ ഇപ്പോള്‍ തോറ്റത് നന്നായി'; കാരണം ചൂണ്ടിക്കാട്ടി വിരേന്ദർ സെവാഗ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.