ETV Bharat / sports

IPL 2023 | ജഡേജയ്‌ക്ക് മൂന്ന് വിക്കറ്റ്; ഹൈദരാബാദിനെ 134 റണ്‍സില്‍ പിടിച്ച് കെട്ടി ചെന്നൈ

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ നേടിയത് ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 134 റണ്‍സ്.

author img

By

Published : Apr 21, 2023, 9:25 PM IST

IPL  Chennai Super Kings vs Sunrisers Hyderabad  Chennai Super Kings  Sunrisers Hyderabad  SRH vs CSK  SRH vs CSK score updates  ഐപിഎല്‍  ഐപിഎല്‍ 2023  ചെന്നൈ സൂപ്പര്‍ കിങ്‌സ്  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  എംഎസ്‌ ധോണി  ms dhoni  aiden markram  എയ്‌ഡന്‍ മാര്‍ക്രം  Abhishek Sharma  അഭിഷേക് ശര്‍മ
ജഡേജയ്‌ക്ക് മൂന്ന് വിക്കറ്റ്; ഹൈദരാബാദിനെ 134 റണ്‍സില്‍ പിടിച്ച് കെട്ടി ചെന്നൈ

ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 135 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഹൈദരാബാദിനെ ചെന്നൈ ബോളര്‍മാര്‍ നിശ്ചിത 20 ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 134 റണ്‍സില്‍ പിടിച്ച് കെട്ടുകയായിരുന്നു. 26 പന്തില്‍ 34 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്‍റെ ടോപ് സ്‌കോറര്‍.

ചെന്നൈക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഭേദപ്പെട്ട തുടക്കമായിരുന്നു ഓപ്പണര്‍മാരായ ഹാരി ബ്രൂക്കും അഭിഷേക് ശര്‍മയും നല്‍കിയത്. ആകാശ് സിങ് എറിഞ്ഞ ആദ്യ ഓവറില്‍ ആറ് റണ്‍സും തുഷാര്‍ ദേശ്‌പാണ്ഡെ എറിഞ്ഞ രണ്ടാം ഓവറില്‍ ഏഴ്‌ റണ്‍സുമാണ് ഹൈദരാബാദിന് നേടാന്‍ കഴിഞ്ഞത്.

എന്നാല്‍ വീണ്ടും പന്തെറിയാനെത്തിയ ആകാശ്‌ സിങ്ങിനെതിരെ മൂന്നാം ഓവറില്‍ 10 റണ്‍സ് നേടിയ സംഘം പതിയെ ഗിയല്‍ മാറ്റി. തുഷാര്‍ എറിഞ്ഞ നാലാം ഓവറില്‍ ബ്രൂക്ക് നേടിയ രണ്ട് ബൗണ്ടറികളടക്കം 11 റണ്‍സാണ് പിറന്നത്. എന്നാല്‍ തൊട്ടടുത്ത ഓവറിന്‍റെ രണ്ടാം പന്തില്‍ ഹാരി ബ്രൂക്കിനെ വീഴ്‌ത്തിയ ആകാശ് സിങ് ഹൈദരാബാദിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. 13 പന്തില്‍ 18 റണ്‍സെടുത്ത ബ്രൂക്കിനെ റിതുരാജ് ഗെയ്‌ക്‌വാദ് പിടികൂടുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 35 റണ്‍സാണ് ബ്രൂക്ക്-അഭിഷേക് സഖ്യം നേടിയത്.

തുടര്‍ന്നെത്തിയ രാഹുല്‍ ത്രിപാഠിക്ക് ആദ്യ റണ്ണെടുക്കാന്‍ ആറു പന്തുകളാണ് വേണ്ടിവന്നത്. ഇതിനിടെ ആറാം ഓവറില്‍ അഭിഷേക് ശര്‍മ 10 റണ്‍സ് നേടിയതോടെ പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ് നേടാന്‍ ഹൈദരാബാദിന് കഴിഞ്ഞു. 10-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ അഭിഷേകിനെ വീഴ്‌ത്തി രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്.

ഈ സമയം 71 റണ്‍സാണ് ഹൈദരാബാദിന് നേടാന്‍ കഴിഞ്ഞത്. ഒരോവറിനപ്പുറം രാഹുല്‍ ത്രിപാഠിയേയും (21 പന്തില്‍ 21) ജഡേജ തിരിച്ച് കയറ്റി. പിന്നാലെ ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രം (12 പന്തില്‍ 12), മായങ്ക് അഗര്‍വാള്‍ (4 പന്തില്‍ 2) എന്നിവരും മടങ്ങിയതോടെ ഹൈദരാബാദ് 13.5 ഓവറില്‍ അഞ്ചിന് 95 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്നു.

തുടര്‍ന്ന് ഒന്നിച്ച ഹെൻറിച്ച് ക്ലാസൻ-മാർക്കോ ജാൻസൻ എന്നിവര്‍ ചേര്‍ന്ന് 15-ാം ഓവറില്‍ ഹൈദരാബാദിനെ 100 കടത്തി. ഏറെ ശ്രദ്ധയോടെ മുന്നേറുകയായിരുന്ന ഈ കൂട്ടുകെട്ട് ക്ലാസനെ (16 പന്തില്‍ 17) റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ കയ്യിലെത്തിച്ച മതീഷാ പതിരണയാണ് തകര്‍ത്തത്. വാഷിങ്‌ സുന്ദറാണ് (6 പന്തില്‍ 9) പുറത്തായ മറ്റൊരു താരം.

ഇന്നിങ്‌സിന്‍റെ അവസാന ഓവറില്‍ താരത്തെ എംഎസ്‌ ധോണി റണ്ണൗട്ട് ആക്കുകയായിരുന്നു. മാർക്കോ ജാൻസൻ (22 പന്തില്‍ 17) പുറത്താവാതെ നിന്നു. ചെന്നൈക്കായി മതീഷാ പതിരണ, മഹീഷ് തീക്ഷണ, ആകാശ് സിങ് എന്നിവരും ഓരോ വിക്കറ്റുകള്‍ വീതം നേടി.

ALSO READ: IPL 2023: പ്ലേ ഓഫുകളുടെയും ഫൈനലിന്‍റെയും സമയക്രമവും വേദികളും പ്രഖ്യാപിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.