ETV Bharat / sports

IPL 2023 | വാങ്കഡെയില്‍ 'കൊടുങ്കാറ്റായി' അര്‍ഷ്‌ദീപ് സിങ്‌ ; നേടിയത് നാല് വിക്കറ്റ്, തകര്‍ത്തത് മുംബൈയുടെ സ്വപ്‌നങ്ങള്‍

ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, നേഹല്‍ വധേര എന്നീ താരങ്ങളുടെ വിക്കറ്റുകളാണ് അര്‍ഷ്‌ദീപ് സിങ് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ നേടിയത്. നാലോവറില്‍ 29 റണ്‍സ് വഴങ്ങിയായിരുന്നു പഞ്ചാബ് ഇടം കയ്യന്‍ പേസറുടെ നാല് വിക്കറ്റ് പ്രകടനം

Etv Bharat
Etv Bharat
author img

By

Published : Apr 23, 2023, 10:00 AM IST

മുംബൈ : വാങ്കഡെയില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ പഞ്ചാബിന്‍റെ ത്രില്ലര്‍ ജയത്തില്‍ നിര്‍ണായകമായത് ഇന്ത്യന്‍ പേസര്‍ അര്‍ഷ്‌ദീപ് സിങ്ങിന്‍റെ ബൗളിങ് പ്രകടനമാണ്. ക്യാപ്‌റ്റന്‍ സാം കറന്‍ ഉള്‍പ്പടെയുള്ളവര്‍ മുംബൈ ബാറ്റര്‍മാരില്‍ നിന്ന് തല്ല് വാങ്ങി കൂട്ടിയപ്പോള്‍ അര്‍ഷ്‌ദീപ് ഒരുവശത്ത് നിന്ന് അവരെ എറിഞ്ഞൊതുക്കി. മത്സരത്തില്‍ പഞ്ചാബിനായി നാലോവര്‍ പന്തെറിഞ്ഞ മൂന്ന് ബോളര്‍മാരില്‍ ഒരാളും അര്‍ഷ്‌ദീപ് ആയിരുന്നു.

പഞ്ചാബ് നിരയില്‍ നാലോവര്‍ ക്വോട്ട പൂര്‍ത്തിയാക്കിയ നഥാന്‍ എല്ലിസ്, രാഹുല്‍ ചഹാര്‍ എന്നിവര്‍ 40 റണ്‍സിന് മുകളിലാണ് വഴങ്ങിയത്. എന്നാല്‍ അര്‍ഷ്‌ദീപ് സിങ്ങിന്‍റെ നാലോവറില്‍ മുംബൈ ബാറ്റര്‍മാര്‍ക്ക് 29 റണ്‍സേ നേടാനായുള്ളൂ. കൂടാതെ അവരുടെ നാല് വിക്കറ്റും സ്വന്തമാക്കാന്‍ പഞ്ചാബ് ഇടം കയ്യന്‍ പേസര്‍ക്കായി.

മുംബൈയുടെ വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ (1), സൂര്യകുമാര്‍ യാദവ് (57), തിലക് വര്‍മ (3), നേഹല്‍ വധേര (0) എന്നിവരാണ് അര്‍ഷ്‌ദീപിന് മുന്നില്‍ വീണത്. തകര്‍പ്പന്‍ അടികളുമായി കളം നിറഞ്ഞുനിന്ന സൂര്യകുമാര്‍ യാദവിന്‍റെ വിക്കറ്റ് അര്‍ഷ്‌ദീപ് വീഴ്‌ത്തിയതോടെയാണ് പഞ്ചാബ് മത്സരത്തിലേക്ക് തിരികെയെത്തിയത്. മുംബൈ സ്കോര്‍ 184ല്‍ നില്‍ക്കെയായിരുന്നു സൂര്യകുമാറിന്‍റെ പുറത്താകല്‍.

Also Read : 'സഞ്ജു മോനെ ഒന്ന് സൂക്ഷിച്ചോ....ഒരു മുട്ടൻ പണി വരുന്നു'; മുന്നറിയിപ്പുമായി നടന്‍ കിഷോര്‍ സത്യ

മത്സരത്തില്‍ അവസാന ഓവര്‍ പന്തെറിഞ്ഞതും അര്‍ഷ്‌ദീപ് ആയിരുന്നു. 20 ഓവറില്‍ 16 റൺസായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്നത് വെടിക്കെട്ട് വീരന്‍ ടിം ഡേവിഡും തിലക് വര്‍മയും.

ആ ഓവറിന്‍റെ ആദ്യ പന്ത് നേരിട്ട ടിം ഡേവിഡ് സിംഗിളെടുത്ത് സ്‌ട്രൈക്ക് തിലക് വര്‍മയ്‌ക്ക് കൈമാറി. തിലകിനെതിരെ ആദ്യം എറിഞ്ഞ ഷോട്ട് പിച്ച് ഡെലിവറി ഡോട്ട് ബോളായി. അത് വൈഡിന് വേണ്ടി തിലക് റിവ്യൂ നല്‍കിയെങ്കിലും അനുകൂല ഫലമുണ്ടായില്ല.

പിന്നാലെ അര്‍ഷ്‌ദീപ് തൊടുത്തുവിട്ട അസ്‌ത്രം മുംബൈ യുവ ഇടം കയ്യന്‍ ബാറ്ററുടെ മിഡില്‍ സ്റ്റമ്പ് തെറിപ്പിച്ചു. അര്‍ഷ്‌ദീപിന്‍റെ ബുള്ളറ്റ് യോര്‍ക്കര്‍ ലെഗ്സൈഡിലേക്ക് തിലക് കളിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തൊട്ടടുത്ത പന്തില്‍ നേഹല്‍ വധേരയും സമാനമായ രീതിയില്‍ പുറത്തായി.

ഇംപാക്‌ട് പ്ലെയറായി ആയിരുന്നു വധേര ക്രീസിലേക്കെത്തിയത്. വധേരയും പുറത്തായതോടെ ആറിന് 200 എന്ന നിലയിലേക്ക് മുംബൈ വീണു. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ 15 റണ്‍സ് വേണ്ടിയിരിക്കെ ഒരു റണ്‍ മാത്രം വഴങ്ങി അര്‍ഷ്‌ദീപ് പഞ്ചാബിന് 13 റണ്‍സിന്‍റെ ജയം സമ്മാനിക്കുകയായിരുന്നു.

Also Read : മിന്നൽ പിണരായി അർഷ്ദീപ്; വാങ്കഡെയിലെ പെരുന്നാള്‍ തല്ലിൽ മുംബൈയെ അടിച്ചിട്ട് പഞ്ചാബ്

മുംബൈക്കെതിരായ നാല് വിക്കറ്റ് പ്രകടനത്തോടെ സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്താനും അര്‍ഷ്‌ദീപിനായി. 7 മത്സരം ഇതുവരെ കളിച്ച താരം 13 വിക്കറ്റാണ് സ്വന്തമാക്കിയിട്ടുള്ളത്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് കിങ്‌സ് ക്യാപ്‌റ്റന്‍ സാം കറന്‍റെ അര്‍ധസെഞ്ച്വറിയുടെയും (55), ഹര്‍പ്രീത് സിങ് ഭാട്ടിയ (41) ജിതേഷ് ശര്‍മ (7 പന്തില്‍ 25) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനത്തിന്‍റെയും കരുത്തിലാണ് 213 റണ്‍സ് നേടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.