ഹൈദരാബാദ്: ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ വിജയത്തുടക്കമിടാന്‍ കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സിന് കഴിഞ്ഞിരുന്നു. തങ്ങളുടെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയായിരുന്നു രാജസ്ഥാന്‍ റോയല്‍സ് തോല്‍പ്പിച്ചത്. 72 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയമായിരുന്നു സഞ്ജു സാംസണും സംഘവും നേടിയത്.
ഈ വിജയത്തില്‍ നിര്‍ണായകമായ താരമാണ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍. നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങിയ ചഹല്‍ നാല് വിക്കറ്റുകളായിരുന്നു വീഴ്‌ത്തിയത്. ഈ പ്രകടനത്തോടെ ടി20 ക്രിക്കറ്റില്‍ 300 വിക്കറ്റുകളെന്ന നാഴികകല്ല് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരമാവാനും ചഹലിന് കഴിഞ്ഞു. എന്നാല്‍ മത്സരവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് പുറത്തുവിട്ട ഒരു വിഡിയോയില്‍ ഇന്ത്യയുടെ യുവ പേസര്‍ ഉമ്രാന്‍ മാലിക് നടത്തിയ വെല്ലുവിളി വെളിപ്പെടുത്തിയിരിക്കുകയാണ് ചഹല്‍.
അവതാരകന്‍റെ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനിടെയാണ് ചഹല്‍ ഉമ്രാന്‍റെ വെല്ലുവിളി ഓര്‍ത്തെടുത്തത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റുകള്‍ വീഴ്‌ത്താന്‍ താങ്കള്‍ക്ക് കഴിഞ്ഞിരുന്നുവല്ലോ, താങ്കളുടെ ഒരു മികച്ച ഡെലിവറി ഉമ്രാന്‍ മാലിക് തടഞ്ഞിരുന്നില്ലെങ്കില്‍ വിക്കറ്റുകളുടെ എണ്ണം അഞ്ചാകുമായിരുന്നില്ലേ, അഞ്ച് വിക്കറ്റ് നേട്ടം നഷ്‌ടപ്പെടുത്തിയ ഉമ്രാനോട് എന്താണ് പറയാനുള്ളതെന്നായിരുന്നു അവതാരകന്‍ യുസ്‌വേന്ദ്ര ചഹലിനോട് ചോദിച്ചത്.
ചഹലിന്‍റെ മറുപടി ഇങ്ങനെ... "അധികം ഒന്നുമില്ല... ഞങ്ങള്‍ കണ്ടുമുട്ടുമ്പോഴൊക്കെയും എനിക്കെതിരെ മൂന്ന് സിക്‌സറുകൾ അടിക്കുമെന്ന് അവൻ എന്നോട് പറഞ്ഞതായി ഞാൻ ഓർക്കുന്നു. പക്ഷേ അവൻ ചെയ്‌തില്ല... അതു വളരെ മോശമായിപ്പോയി...!", ഒരു ചിരിയോടെ ചഹൽ പറഞ്ഞു.
-
🎥Lesson learnt: You cannot escape Taran 😂😂 pic.twitter.com/5XW5CCXqno
— Rajasthan Royals (@rajasthanroyals) April 4, 2023 " class="align-text-top noRightClick twitterSection" data="
">🎥Lesson learnt: You cannot escape Taran 😂😂 pic.twitter.com/5XW5CCXqno
— Rajasthan Royals (@rajasthanroyals) April 4, 2023🎥Lesson learnt: You cannot escape Taran 😂😂 pic.twitter.com/5XW5CCXqno
— Rajasthan Royals (@rajasthanroyals) April 4, 2023
മത്സരത്തില്‍ 10 നമ്പറില്‍ ക്രീസിലെത്തി പുറത്താവാതെ നിന്ന ഉമ്രാന്‍റെ ഇന്നിങ്‌സില്‍ രണ്ട് സിക്‌സുകളുണ്ടായിരുന്നു. എന്നാല്‍ ചഹലിനെ അതിര്‍ത്തിയിലേക്ക് പറത്താന്‍ ഇന്ത്യയുടെ യുവ പേസര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതേസമയം ഹൈദരാബാദിനെതിരായ മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 203 റണ്‍സാണ് നേടിയത്. ജോസ് ബട്‌ലർ, യശസ്വി ജയ്‌സ്വാൾ, ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍ എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയായിരുന്നു ടീമിനെ മികച്ച സ്‌കോറിലെത്തിച്ചത്.
32 പന്തില്‍ നാല് സിക്‌സുകളും മൂന്ന് ഫോറുകളും സഹിതം 55 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്‌ജുവായിരുന്നു രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍. ബട്‌ലര്‍ 22 പന്തില്‍ ഏഴ് ഫോറുകളും മൂന്ന് സിക്‌സും സഹിതം 54 റണ്‍സെടുത്തപ്പോള്‍ 37 പന്തില്‍ ഒമ്പത് ബൗണ്ടറികളോടെ 54 റണ്‍സായിരുന്നു ജയ്‌സ്വാള്‍ നേടിയത്. മറുപടിക്കിറങ്ങിയ ഹൈദരാബാദിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 131 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
32 പന്തില്‍ 32 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ഇംപാക്‌ട് പ്ലെയര്‍ അബ്‌ദുള്‍ സമദായിരുന്നു സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. മായങ്ക് അഗര്‍വാള്‍ (27), ഹാരി ബ്രൂക്ക് (13), ആദില്‍ റഷീദ് (18), ഉമ്രാന്‍ മാലിക് (8 പന്തില്‍ 19*) എന്നിവരാണ് ഹൈദരാബാദ് നിരയില്‍ രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍.
ALSO READ: IPL 2023 | ഡല്‍ഹിക്കെതിരായ തകര്‍പ്പന്‍ ഇന്നിങ്‌സ് ; ഗുജറാത്ത് യുവതാരത്തെ വാഴ്‌ത്തി അനില്‍ കുംബ്ലെ