ETV Bharat / sports

'അവനെ തടയണമെങ്കില്‍ പിന്നില്‍ നിന്നും ബാറ്റില്‍ പിടിക്കണം, അല്ലെങ്കില്‍ കാലുപിടിക്കേണ്ടിവരും' ; സൂര്യയുടെ മിന്നും ഫോമില്‍ സഹീര്‍ ഖാന്‍

കഠിനമായ സമയം മറികടന്ന സൂര്യകുമാര്‍ യാദവ് കൂടുതല്‍ മികവിലേക്ക് ഉയര്‍ന്നതായി ഇന്ത്യയുടെ മുന്‍ പേസര്‍ സഹീര്‍ ഖാന്‍

rcb vs mi  IPL 2023  Zaheer Khan on Suryakumar Yadav  Zaheer Khan  Suryakumar Yadav  ഇന്ത്യന്‍ പ്രീമിയല്‍ ലീഗ്  ഐപിഎല്‍  സൂര്യകുമാര്‍ യാദവ്  സഹീര്‍ ഖാന്‍  മുംബൈ ഇന്ത്യന്‍സ്  mumbai indians  royal challengers bangalore  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
സൂര്യയുടെ മിന്നും ഫോമില്‍ സഹീര്‍ ഖാന്‍
author img

By

Published : May 10, 2023, 4:27 PM IST

മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 16-ാം സീസണിന്‍റെ ആരംഭത്തില്‍ തന്‍റെ മികവിനൊത്ത പ്രകടനം നടത്താന്‍ മുംബൈ ഇന്ത്യന്‍സിന്‍റെ സ്‌റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് കഴിഞ്ഞിരുന്നില്ല. നിലയുറപ്പിക്കും മുമ്പ് പുറത്താക്കപ്പെടുന്ന സൂര്യകുമാര്‍ യാദവ് രണ്ടക്കം തൊടാന്‍ പ്രയാസപ്പെടുന്നത് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ തുടര്‍ന്ന് താളം കണ്ടെത്തിയ 32-കാരന്‍ കളം വാഴുന്ന കാഴ്‌ചയാണ് നിലവിലുള്ളത്.

തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ മൈതാനത്തിന്‍റെ നാലുഭാഗത്തേക്കും അനായാസം പന്തടിച്ച് റണ്‍സടിച്ച് കൂട്ടുകയാണ് താരം. അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്ന് അര്‍ധ സെഞ്ചുറിയാണ് സൂര്യകുമാര്‍ യാദവ് നേടിയിട്ടുള്ളത്. കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നിറഞ്ഞാടിയ 32-കാരന്‍ ഐപിഎല്ലിലെ തന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പൊളിച്ചെഴുതുകയും ചെയ്തു‌.

ബാംഗ്ലൂരിനെതിരെ 35 പന്തില്‍ 83 റണ്‍സാണ് സ്റ്റാര്‍ ബാറ്റര്‍ അടിച്ചെടുത്തത്. ഏഴ്‌ ഫോറുകളും ആറ് സിക്‌സുകളും ഉള്‍പ്പടെയായിരുന്നു സൂര്യയുടെ വെടിക്കെട്ട്. ടി20 ഫോര്‍മാറ്റിലെ ലോക ഒന്നാം നമ്പറായ സൂര്യകുമാര്‍ യാദവിന്‍റെ ഈ പ്രകടനത്തെ വാനോളം പുകഴ്‌ത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസര്‍ സഹീര്‍ ഖാന്‍.

എതിര്‍ ടീമിന് സൂര്യകുമാര്‍ യാദവിനെ തടയണമെങ്കില്‍ പിന്നില്‍ നിന്ന് ബാറ്റ് പിടിക്കുകയോ അല്ലെങ്കില്‍ കാലില്‍ പിടിക്കുകയോ ചെയ്യേണ്ടിവരുമെന്നാണ് സഹീര്‍ ഖാന്‍ തമാശ രൂപേണ ഒരു ചര്‍ച്ചയ്‌ക്കിടെ പറഞ്ഞത്. തന്‍റെ കഠിനമായ സമയത്തെ മറികടന്ന് സൂര്യകുമാര്‍ യാദവ് താളം കണ്ടെത്തിയത് ബോളര്‍മാരെ സംബന്ധിച്ച് അത്ര നല്ല വാര്‍ത്തയല്ലെന്നും സഹീർ ഖാന്‍ അഭിപ്രായപ്പെട്ടു.

'സൂര്യകുമാര്‍ യാദവിന്‍റെ നിലവിലെ പ്രകടനം കാണുമ്പോള്‍, അവനെ തടയണമെങ്കില്‍ എതിര്‍ ടീം ഒന്നുകില്‍ അവന്‍റെ ബാറ്റില്‍ പിടിക്കേണ്ടതുണ്ട്, അല്ലെങ്കില്‍ അവന്‍റെ കാല്‍ പിടിക്കേണ്ടിവരും. അങ്ങനെയാണ് അവന്‍ ബാറ്റ് ചെയ്യുന്നത്.

സൂര്യയ്‌ക്ക് കഠിനമായ ഒരു ഘട്ടം ഉണ്ടായിരുന്നു, പക്ഷേ അവൻ തന്‍റെ താളം കണ്ടെത്തിയപ്പോൾ, അവന്‍റെ മികവും ഉയര്‍ന്നു. ബോളർമാർക്ക് ഇതൊരു നല്ല വാർത്തയായിരിക്കില്ല' - സഹീര്‍ ഖാന്‍ പറഞ്ഞു.

സൂര്യകുമാര്‍ ഫോമിലായിരിക്കുന്ന സമയത്ത് ഒരു ഫീൽഡ് പ്ലേസ്‌മെന്‍റും ബോളർമാരെ സഹായിക്കില്ലെന്നും മുന്‍ പേസര്‍ കൂട്ടിച്ചേര്‍ത്തു. 'അവൻ ബാറ്റ് ചെയ്യുന്ന രീതിയും കളിയെ സമീപിക്കുന്ന രീതിയും കാണുമ്പോള്‍ ഒരു ഫീൽഡ് പ്ലേസ്‌മെന്‍റിനും ബോളര്‍മാരെ സഹായിക്കാനാവില്ലെന്നാണ് തോന്നുന്നത്.

അവനെതിരെ ബോളർമാർ ഓഫ് സ്‌റ്റംപിന് പുറത്ത് പന്തെറിയാന്‍ ശ്രമിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെയെങ്കില്‍ നാല് ഫീല്‍ഡര്‍മാരെയെങ്കിലും നിര്‍ത്തി ആ ഭാഗത്ത് കൂടുതല്‍ പ്രതിരോധം ഒരുക്കേണ്ടതുണ്ട്. സ്കൈ ഇപ്പോഴും അനായാസമാണ് ബൗണ്ടറികള്‍ നേടുന്നത്. നിങ്ങൾക്ക് ഇത് തടയാൻ കഴിയില്ല' - സഹീര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ആറ് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 199 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ മുംബൈ 16.3 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 200 റണ്‍സടിച്ചാണ് വിജയം ഉറപ്പിച്ചത്.

ALSO READ: IPL 2023 | ആര്‍ച്ചറുടെ പകരക്കാരനായി ഇംഗ്ലീഷ് 'ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ്' ; ക്രിസ് ജോര്‍ഡന്‍റെ വരവ് സ്ഥിരീകരിച്ച് മുംബൈ

സൂര്യയുടെ പ്രകടനമാണ് മുംബൈയെ അനായാസ വിജയത്തിലേക്ക് നയിച്ചത്. നേഹല്‍ വധേര (34 പന്തില്‍ 52*), ഇഷാന്‍ കിഷന്‍ (21 പന്തില്‍ 42) എന്നിവരും നിര്‍ണായകമായി. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിക്കാന്‍ മുംബൈ ഇന്ത്യന്‍സിന് കഴിയുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.