ETV Bharat / sports

IPL 2023| അടിച്ച് തകര്‍ത്ത് ബട്‌ലറും സഞ്‌ജുവും; ഹൈദരാബാദിനെതിരെ രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 215 റണ്‍സ് വിജയ ലക്ഷ്യം.

IPL 2023  Rajasthan Royals  Sunrisers Hyderabad  RR vs SRH score updates  jos buttler  sanju samson  ഐപിഎല്‍ 2023  രാജസ്ഥാന്‍ റോയല്‍സ്  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  ജോസ് ബട്‌ലര്‍  സഞ്‌ജു സാംസണ്‍
IPL 2023| അടിച്ച് തകര്‍ത്ത് ബട്‌ലറും സഞ്‌ജുവും; ഹൈരദാബാദിനെതിരെ രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍
author img

By

Published : May 7, 2023, 9:39 PM IST

ജയ്‌പൂര്‍: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തി രാജസ്ഥാൻ റോയല്‍സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 214 റണ്‍സാണ് അടിച്ച് കൂട്ടിയത്. അര്‍ധ സെഞ്ചുറി നേടിയ നായകന്‍ സഞ്‌ജു സാംസണ്‍, ജോസ് ബട്‌ലര്‍ എന്നിവരുടെ മികവിലാണ് രാജസ്ഥാന്‍ മിന്നും സ്‌കോര്‍ നേടിയത്.

58 പന്തില്‍ 95 റണ്‍സ് നേടിയ ബട്‌ലറാണ് രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍. സഞ്‌ജു സാംസണ്‍ പുറത്താവാതെ 38 പന്തില്‍ 66 റണ്‍സാണ് അടിച്ചെടുത്തത്. മികച്ച തുടക്കമായിരുന്നു രാജസ്ഥാന്‍ റോയല്‍സിന് ലഭിച്ചത്. പവര്‍പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 61 റണ്‍സായിരുന്നു രാജസ്ഥാന് നേടാന്‍ കഴിഞ്ഞത്.

തകര്‍പ്പനടികളുമായി കളം നിറഞ്ഞ യശസ്വി ജയ്‌സ്‌വാളിനെ (18 പന്തില്‍ 35) അഞ്ചാം ഓവറിന്‍റെ അവസാന പന്തില്‍ മടക്കിയ മാർക്കോ ജാൻസെനാണ് ഹൈദരാബാദിന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. തുടര്‍ന്ന് ഒന്നിച്ച ക്യാപ്റ്റന്‍ സഞ്‌ജു സാംസണും ജോസ് ബട്‌ലറും പതിഞ്ഞാണ് തുടങ്ങിയത്. എന്നാല്‍ മായങ്ക് മാർക്കണ്ഡെ എറിഞ്ഞ ഒമ്പതാം ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ സഞ്‌ജുവും അവസാന പന്തില്‍ ബട്‌ലറും സിക്‌സറടിച്ചുകൊണ്ട് ഗിയര്‍ മാറ്റി.

തൊട്ടടുത്ത ഓവറില്‍ രാജസ്ഥാന്‍ നൂറ് കടന്നു. 12-ാം ഓവറില്‍ ബട്‌ലര്‍ അര്‍ധ സെഞ്ചുറിയിലെത്തി. 32 പന്തുകളില്‍ നിന്നാണ് ബട്‌ലര്‍ അര്‍ധ സെഞ്ചുറിയില്‍ എത്തിയത്. ഇതിന് ശേഷം കളം നിറഞ്ഞ് കളിക്കുന്ന ബട്‌ലറെയാണ് കാണാന്‍ കഴിഞ്ഞത്. സണ്‍റൈസേഴ്‌സ്‌ ബോളര്‍മാരെ അനായാസ നേരിട്ട സഞ്‌ജുവും ബട്‌ലറും ചേര്‍ന്ന് 15-ാം ഓവറില്‍ രാജസ്ഥാനെ 150 റണ്‍സ് കടത്തി. 18-ാം ഓവറില്‍ 33 പന്തില്‍ നിന്നും സഞ്‌ജുവും അര്‍ധ സെഞ്ചുറിയിലെത്തി.

എന്നാല്‍ സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന ബട്‌ലറെ തൊട്ടടുത്ത ഓവറില്‍ സംഘത്തിന് നഷ്‌ടമായി. ബട്‌ലറെ മനോഹരമായൊരു പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതാണ് ബട്‌ലറുടെ ഇന്നിങ്‌സ്. ഈ ഓവറില്‍ ഭുവിക്കെതിരെ രാജസ്ഥാന്‍ താരങ്ങള്‍ക്ക് ഒരു ബൗണ്ടറി പോലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ അവസാന ഓവറില്‍ ടി നടരാജനെതിരെ ഒരു സിക്‌സും രണ്ട് ഫോറുകളും സഹിതം സഞ്‌ജു ക്ഷീണം തീര്‍ത്തതോടെയാണ് രാജസ്ഥാന്‍ മികച്ച സ്‌കോര്‍ ഉറപ്പിച്ചത്. സഞ്‌ജുവിനൊപ്പം ഷിമ്രോണ്‍ ഹെറ്റ്‌മയറും (5 പന്തില്‍ 7) പുറത്താവാതെ നിന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍, മാര്‍ക്കോ ജാന്‍സെന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

രാജസ്ഥാൻ റോയൽസ് (പ്ലേയിങ്‌ ഇലവൻ): യശസ്വി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), ജോ റൂട്ട്, ധ്രുവ് ജൂറൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, മുരുകൻ അശ്വിൻ, സന്ദീപ് ശർമ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹൽ.

സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിങ് ഇലവൻ): അഭിഷേക് ശർമ, രാഹുൽ ത്രിപാഠി, എയ്‌ഡൻ മാർക്രം(ക്യാപ്റ്റന്‍), ഹെൻറിച്ച് ക്ലാസൻ(വിക്കറ്റ് കീപ്പര്‍), ഗ്ലെൻ ഫിലിപ്‌സ്, അബ്‌ദുൾ സമദ്, മാർക്കോ ജാൻസെൻ, വിവ്രാന്ത് ശർമ, മായങ്ക് മാർക്കണ്ഡെ, ഭുവനേശ്വര്‍ കുമാർ, ടി നടരാജൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.