ETV Bharat / sports

IPL 2023| മുംബൈക്ക് 'ഗ്രീൻ' സിഗ്‌നൽ; സണ്‍റൈസേഴ്‌സിനെ അടിച്ചൊതുക്കി കാമറൂണ്‍ ഗ്രീൻ, ഇനി കാത്തിരിപ്പ്...

തകർപ്പൻ സെഞ്ച്വറിയുമായി തിളങ്ങിയ കാമറൂണ്‍ ഗ്രീനാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്.

IPL 2023  ഇന്ത്യൻ പ്രീമിയർ ലീഗ്  ഐപിഎൽ 2023  മുംബൈ ഇന്ത്യൻസ്  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  MI VS SRH  Mumbai Indians vs Sunrisers Hyderabad  Mumbai Indians  Sunrisers Hyderabad  Rohit Sharma  കാമറൂണ്‍ ഗ്രീൻ  Cameron Green  അടിച്ചൊതുക്കി കാമറൂണ്‍ ഗ്രീൻ
മുംബൈ ഇന്ത്യൻസ് സണ്‍റൈസേഴ്‌സ്
author img

By

Published : May 21, 2023, 7:47 PM IST

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തകർപ്പൻ ജയവുമായി പ്ലേഓഫ് സാധ്യതകൾ സജീവമാക്കി മുംബൈ ഇന്ത്യൻസ്. സണ്‍റൈസേഴ്‌സിന്‍റെ 201 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈ ഇന്ത്യൻസ് രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 12 പന്തുകൾ ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. വെടിക്കെട്ട് സെഞ്ച്വറിയുമായി തിളങ്ങിയ കാമറൂണ്‍ ഗ്രീനാണ് മുംബൈക്ക് അനായാസ ജയം സമ്മാനിച്ചത്.

വിജയത്തോടെ മുംബൈ 14 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുമായി പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. വിജയിച്ചെങ്കിലും മുംബൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാനായിട്ടില്ല. ഇന്ന് നടക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ- ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിന്‍റെ ഫലം അനുസരിച്ചായിരിക്കും മുംബൈയുടെ മുന്നോട്ട് പോക്ക്. ബാംഗ്ലൂർ വിജയിച്ചാൽ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകും.

  • 𝗠𝗔𝗜𝗗𝗘𝗡 𝗜𝗣𝗟 𝗖𝗘𝗡𝗧𝗨𝗥𝗬 𝗳𝗼𝗿 𝗖𝗮𝗺𝗲𝗿𝗼𝗻 𝗚𝗿𝗲𝗲𝗻!

    A sensational HUNDRED that in the chase 🔥🔥#TATAIPL | #MIvSRH pic.twitter.com/exw1FXun7a

    — IndianPremierLeague (@IPL) May 21, 2023 " class="align-text-top noRightClick twitterSection" data=" ">

സണ്‍റൈസേഴ്‌സിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർ ഇഷാൻ കിഷനെ (14) രണ്ടാം ഓവറിന്‍റെ അവസാന പന്തിൽ പുറത്താക്കി ഭുവനേശ്വർ കുമാറാണ് മുംബൈക്ക് ആദ്യ പ്രഹരം നൽകിയത്. എന്നാൽ സണ്‍റൈസേഴ്‌സിന്‍റെ ആഹ്ലാദങ്ങൾക്ക് അധിക ആയുസുണ്ടായിരുന്നില്ല.

ഗ്രീനിന്‍റെ വിളയാട്ടം: കിഷന് പിന്നാലെ ക്രീസിലെത്തിയ കാമറൂണ്‍ ഗ്രീൻ സണ്‍റൈസേഴ്‌സിന്‍റെ വിജയ പ്രതീക്ഷകളെ തല്ലിത്തകർക്കുകയായിരുന്നു. നേരിട്ട ആദ്യ പന്തുമുതൽ ആക്രമിച്ച് കളിച്ച ഗ്രീൻ സണ്‍റൈസേഴ്‌ ബോളർമാരെ ഒരു ഘട്ടത്തിൽ പോലും നിലത്ത് നിർത്തിയില്ല. ഗ്രീൻ എത്തിയതോടെ രോഹിത് ശർമയും ഗിയർ മാറ്റി. ഇതോടെ മുംബൈയുടെ സ്‌കോർ വളരെ വേഗം ഉയർന്നു. പവർപ്ലേയിൽ 60 റണ്‍സ് നേടിയ മുംബെ ഒൻപതാം ഓവറിൽ 100 കടന്നിരുന്നു.

ഇതിനിടെ കാമറൂണ്‍ ഗ്രീൻ വെറും 20 പന്തിൽ തന്‍റെ അർധ സെഞ്ച്വറിയും പൂർത്തിയാക്കി. പിന്നാലെ നായകൻ രോഹിത് ശർമയും അർധ സെഞ്ച്വറി തികച്ചു. 31 പന്തിൽ നിന്നായിരുന്നു രോഹിത് അർധസെഞ്ച്വറി പൂർത്തിയാക്കിയത്. ഇതോടെ ഗ്രീൻ കൂടുതൽ ആക്രമണകാരിയായി. ഇതിനിടെ 13-ാം ഓവറിന്‍റെ ആദ്യ പന്തിൽ രോഹിത് ശർമയെ പുറത്താക്കി സണ്‍റൈസേഴ്‌സ് മത്സരത്തിലേക്ക് തിരിച്ചെത്തി.

പുറത്താകുമ്പോൾ 37 പന്തിൽ നിന്ന് ഒരു സിക്‌സും എട്ട് ഫോറും ഉൾപ്പെടെ 56 റണ്‍സ് നേടിയായിരുന്നു മുംബൈ നായകന്‍റെ മടക്കം. രോഹിത് പുറത്തായെങ്കിൽ പോലും ഇതിനകം സണ്‍റൈസേഴ്‌സ് മത്സരം കൈവിട്ടിരുന്നു. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാർ യാദവ് നേരിട്ട ആദ്യ പന്ത് തന്നെ ഫോറടിച്ച് തന്‍റെ വരവറിയിച്ചു. ഇരുവരും ചേർന്നതോടെ മുംബൈയുടെ സ്‌കോർ ബോർഡ് ഡബിൾ സ്‌പീഡിൽ കുതിച്ചു.

ഒടുവിൽ 17-ാം ഓവറിന്‍റെ അവസാന പന്തിൽ തകർപ്പനൊരു ബൗണ്ടറിയിലൂടെ കാമറൂണ്‍ ഗ്രീൻ തന്‍റെ സെഞ്ച്വറിയും മുംബൈയുടെ വിജയവും സ്വന്തമാക്കി. കാമറൂണ്‍ ഗ്രീൻ 47 പന്തിൽ എട്ട് ഫോറും എട്ട് സിക്‌സും ഉൾപ്പെടെ 100 റണ്‍സുമായും സൂര്യകുമാർ യാദവ് 14 പന്തിൽ നാല് ഫോറുകളുൾപ്പെടെ 25 റണ്‍സുമായും പുറത്താകാതെ നിന്നു. സണ്‍റൈസേഴ്‌സിനായി ഭുവനേശ്വർ കുമാർ, മായങ്ക് ദാഗർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

തകർത്തടിച്ച് ഓപ്പണിങ് സഖ്യം: നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 200 റണ്‍സ് നേടിയത്. അരങ്ങേറ്റക്കാരനായ വിവ്രാന്ദ് ശർമയും മായങ്ക് അഗർവാളും ചേർന്ന് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 140 റണ്‍സിന്‍റെ തകർപ്പൻ കൂട്ടുകെട്ടാണ് സണ്‍റൈസേഴ്‌സിന് മികച്ച സ്‌കോർ സമ്മാനിച്ചത്.

വിവ്രാന്ദ് ശർമ 47 പന്തിൽ രണ്ട് സിക്‌സും ഒൻപത് ഫോറും ഉൾപ്പെടെ 69 റണ്‍സ് നേടിയപ്പോൾ 46 പന്തിൽ നാല് സിക്‌സും ആറ് ഫോറും ഉൾപ്പെടെ 83 റണ്‍സായിരുന്നു മായങ്കിന്‍റെ സമ്പാദ്യം. 13-ാം ഓവറിന്‍റെ അവസാന പന്തിലാണ് ഈ കൂട്ടുകെട്ട് പൊളിക്കാൻ മുംബൈക്കായത്. തുടർന്നിറങ്ങിയ ഹെൻറിച്ച് ക്ലാസൻ (18), ഗ്ലെൻ ഫിലിപ്‌സ് (1), ഹാരി ബ്രൂക്ക് (0) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.