മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിങ്‌സിന് ബാറ്റിങ്. ടോസ് നേടി ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റങ്ങളുമായാണ് കളത്തിലിറങ്ങുന്നത്. പഞ്ചാബ് നിരയിൽ നഥാൻ എല്ലിസിന് പകരം സൂപ്പർ ബോളർ കാഗിസോ റബാഡയും സിക്കന്ദർ റാസയ്‌ക്ക് പകരം ഭാനുക രാജപക്‌സെയും ടീമിലെത്തി.
ഗുജറാത്തിൽ നായകൻ ഹാർദിക് പാണ്ഡ്യ ടീമിൽ തിരിച്ചെത്തി. പകരം വിജയ് ശങ്കറെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കി. അഭിനവ് മനോഹറിന് പകരം അൽസാരി ജോസഫും യാഷ് ദയാലിന് പകരം ജോഷ്വാ ലിറ്റിലും ടീമിൽ ഇടം നേടിയിട്ടുണ്ട്. 16-ാം സീസണിൽ തങ്ങളുടെ നാലാം മത്സരത്തിനാണ് ഗുജറാത്തും പഞ്ചാബും ഇന്ന് കളത്തിലിറങ്ങുന്നത്. ഇരു ടീമുകളും രണ്ട് മത്സരത്തിൽ വിജയിച്ചപ്പോൾ ഒരു മത്സരത്തിൽ തോൽവിയും വഴങ്ങിയിരുന്നു.
ധവാന്‍റെ ഒറ്റയാൾ പോരാട്ടം: മുൻ സീസണുകളെ അപേക്ഷിച്ച് ഇത്തവണ മികച്ച പ്രകടനമാണ് പഞ്ചാബ് കിങ്സ് കാഴ്‌ചവയ്‌ക്കുന്നത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം ഏഴ് റണ്‍സിന് തോല്‍പ്പിച്ച പഞ്ചാബ് രണ്ടാം മത്സരത്തിൽ കരുത്തരായ രാജസ്ഥാനെതിരെയും വിജയം നേടിയിരുന്നു. എന്നാൽ മൂന്നാം മത്സരത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് സീസണിലെ ആദ്യ തോൽവി പഞ്ചാബ് ഏറ്റുവാങ്ങിയത്.
-
🚨 Toss Update 🚨@gujarat_titans win the toss and elect to bowl first against @PunjabKingsIPL.
— IndianPremierLeague (@IPL) April 13, 2023 " class="align-text-top noRightClick twitterSection" data="
Follow the match ▶️ https://t.co/qDQuP8ecgd #TATAIPL | #PBKSvGT pic.twitter.com/jM5STYICl6
">🚨 Toss Update 🚨@gujarat_titans win the toss and elect to bowl first against @PunjabKingsIPL.
— IndianPremierLeague (@IPL) April 13, 2023
Follow the match ▶️ https://t.co/qDQuP8ecgd #TATAIPL | #PBKSvGT pic.twitter.com/jM5STYICl6🚨 Toss Update 🚨@gujarat_titans win the toss and elect to bowl first against @PunjabKingsIPL.
— IndianPremierLeague (@IPL) April 13, 2023
Follow the match ▶️ https://t.co/qDQuP8ecgd #TATAIPL | #PBKSvGT pic.twitter.com/jM5STYICl6
തകർപ്പൻ ഫോമിൽ ബാറ്റ് വീശുന്ന നായകൻ ശിഖർ ധവാൻ തന്നെയാണ് പഞ്ചാബിന്‍റെ കരുത്ത്. എന്നാൽ ശിഖർ ധവാന്‍റെ ഒറ്റയാൾ പോരാട്ടത്തിൽ പഞ്ചാബ് ഒതുങ്ങുന്നു എന്നതാണ് ടീമിന്‍റെ പ്രധാന പോരായ്‌മ. മധ്യനിര അവസരത്തിനൊത്ത് ഉയരാത്തത് ടീമിന് വലിയ തലവേദന സൃഷ്‌ടിക്കുന്നുണ്ട്. അതേസമയം ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാദ ടീമിലെത്തിയതും പഞ്ചാബിന് കരുത്തേകും.
പാണ്ഡ്യയുടെ മടങ്ങി വരവ്: അതേസമയം അവസാന മത്സരത്തിൽ തോൽവി വഴങ്ങിയ ഗുജറാത്തിനും ഇന്നത്തെ മത്സരത്തിലൂടെ വിജയവഴിയിൽ തിരിച്ചെത്തേണ്ടത് അനിവാര്യമാണ്. ആദ്യ മത്സരത്തിൽ കരുത്തരായ ചെന്നൈയേയും, രണ്ടാം മത്സരത്തിൽ ഡൽഹിയേയും തോൽപ്പിച്ച ഗുജറാത്തിന് കൊൽക്കത്തക്കെതിരായ മൂന്നാം മത്സരത്തിൽ കാലിടറുകയായിരുന്നു. റിങ്കു സിങ് സംഹാര താണ്ഡവമാടിയ മത്സരത്തിൽ അവസാന ഓവറിലാണ് ഗുജറാത്ത് തോൽവി വഴങ്ങിയത്.
-
🚨 Team Updates 🚨
— IndianPremierLeague (@IPL) April 13, 2023 " class="align-text-top noRightClick twitterSection" data="
A look at the two sides for the #PBKSvGT contest👌👌
Follow the match ▶️ https://t.co/qDQuP8ecgd #TATAIPL pic.twitter.com/44i7o1bOaa
">🚨 Team Updates 🚨
— IndianPremierLeague (@IPL) April 13, 2023
A look at the two sides for the #PBKSvGT contest👌👌
Follow the match ▶️ https://t.co/qDQuP8ecgd #TATAIPL pic.twitter.com/44i7o1bOaa🚨 Team Updates 🚨
— IndianPremierLeague (@IPL) April 13, 2023
A look at the two sides for the #PBKSvGT contest👌👌
Follow the match ▶️ https://t.co/qDQuP8ecgd #TATAIPL pic.twitter.com/44i7o1bOaa
മൂന്നാം മത്സരം കളിക്കാതിരുന്ന നായകൻ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തിയതും ഗുജറാത്തിന്‍റെ കരുത്ത് വർധിപ്പിക്കുന്നുണ്ട്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരു പോലെ തിളങ്ങുന്ന ഒരു പിടി താരങ്ങളുടെ സാന്നിധ്യമാണ് ഗുജറാത്തിന്‍റെ ശക്‌തി. ശുഭ്‌മാൻ ഗിൽ, സായ് സുദർശൻ എന്നീ താരങ്ങൾ മികച്ച രീതിയിലാണ് ബാറ്റ് വീശുന്നത്. റാഷിദ് ഖാൻ, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റിൽ എന്നിവരടങ്ങുന്ന ബൗളിങ് നിരയേയും പഞ്ചാബ് ഭയക്കണം.
പ്ലേയിങ് ഇലവൻ:
ഗുജറാത്ത് ടൈറ്റൻസ്: ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിംഗ് ഇലവൻ): ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ) വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്‌മാൻ ഗിൽ, സായ് സുദർശൻ, ഡേവിഡ് മില്ലർ, രാഹുൽ തിവാട്ടിയ, റാഷിദ് ഖാൻ, അൽസാരി ജോസഫ്, മുഹമ്മദ് ഷമി, മോഹിത് ശർമ, ജോഷ്വ ലിറ്റിൽ
പഞ്ചാബ് കിങ്‌സ്: പഞ്ചാബ് കിങ്‌സ് (പ്ലേയിങ് ഇലവൻ): ശിഖർ ധവാൻ (ക്യാപ്റ്റൻ), പ്രഭ്‌സിമ്രാൻ സിങ്, മാത്യു ഷോർട്ട്, ഭാനുക രാജപക്‌സെ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാൻ, സാം കറൻ, കാഗിസോ റബാഡ, ഹർപ്രീത് ബ്രാർ, ഋഷി ധവാൻ, അർഷ്‌ദീപ് സിങ്.