ETV Bharat / sports

IPL 2023 | ക്വാളിഫയറില്‍ ആദ്യം കാലിടറി, പിന്നെ തിരിച്ചുവന്നു ; ഹാര്‍ദിക്കിനും കൂട്ടര്‍ക്കും ഇത് രണ്ടാം ഫൈനല്‍ - ഹാര്‍ദിക് പാണ്ഡ്യ

ലീഗ് ഘട്ടത്തില്‍ 10 ജയം നേടിയ ഗുജറാത്ത് ടൈറ്റന്‍സ് പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായാണ് പ്ലേഓഫിന് യോഗ്യത നേടിയത്

IPL 2023  gujarat titans  gujarat titans road to final  GT vs CSK  Hardik Pandya  Shubman Gill  ഗുജറാത്ത് ടൈറ്റന്‍സ്  ഐപിഎല്‍  ഐപിഎല്‍ 2023  ഐപിഎല്‍ ഫൈനല്‍  ഹാര്‍ദിക് പാണ്ഡ്യ  ശുഭ്‌മാന്‍ ഗില്‍
Gujarat Titans
author img

By

Published : May 28, 2023, 1:36 PM IST

അഹമ്മദാബാദ് : ഐപിഎല്‍ കിരീടം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്. കഴിഞ്ഞ വര്‍ഷം എവിടെ അവസാനിപ്പിച്ചോ അവിടുന്നായിരുന്നു ഇക്കുറി ഹാര്‍ദിക് പാണ്ഡ്യയും സംഘവും യാത്ര തുടങ്ങിയത്. ലീഗ് ഘട്ടത്തില്‍ എതിരാളികള്‍ക്ക് മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ അവര്‍ക്കായിരുന്നു.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് പുലര്‍ത്താന്‍ ഇക്കുറി ഗുജറാത്തിനായി. താരങ്ങളെല്ലാം ഒത്തിണക്കത്തോടെ കളിച്ചപ്പോള്‍ ചാമ്പ്യന്മാര്‍ക്കൊത്ത പ്രകടനം കാഴ്‌ചവച്ച് മുന്നേറാന്‍ ഗുജറാത്തിനായി. ലീഗ് സ്റ്റേജില്‍ 10 ജയമാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്.

ഈ സീസണിലെ ലീഗ് സ്റ്റേജില്‍ ഏറ്റവും കൂടുതല്‍ ജയങ്ങള്‍ നേടിയ ടീമും ഗുജറാത്താണ്. ആദ്യം തന്നെ പ്ലേഓഫ് യോഗ്യത ഉറപ്പിക്കാനും അവര്‍ക്കായി. പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായിട്ടായിരുന്നു പ്ലേഓഫിലേക്ക് ഇവരുടെ മുന്നേറ്റം.

പതിയെ ഒന്നാം സ്ഥാനം പിടിച്ച ഗുജറാത്ത് : സീസണിന്‍റെ തുടക്കം മുതല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സിനായിരുന്നു. സീസണിലെ ഉദ്‌ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്താണ് ഹാര്‍ദിക്കും സംഘവും തങ്ങളുടെ യാത്ര തുടങ്ങിയത്. അഹമ്മദാബാദില്‍ നടന്ന ആ മത്സരത്തില്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ അര്‍ധസെഞ്ച്വറിയുടെ മികവില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഗുജറാത്ത് ജയിച്ചത്.

  • “We practise for longer hours”

    Strength & Conditioning Coach Naresh Ramadoss takes us through a typical day of training in the Titans camp⚡️

    Find out more about the warm-up sessions in this exclusive conversation with GT Insider Tanvi Shah 🙌#PhariAavaDe | #TATAIPL 2023 pic.twitter.com/prqzoDRA7J

    — Gujarat Titans (@gujarat_titans) May 27, 2023 " class="align-text-top noRightClick twitterSection" data=" ">

പിന്നാലെ നടന്ന ആദ്യ എവേ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയും വീഴ്‌ത്താന്‍ അവര്‍ക്കായി. മൂന്നാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ടീം നാലാം മത്സരത്തില്‍ പഞ്ചാബിനെ തകര്‍ത്തു. പിന്നാലെ രാജസ്ഥാന്‍ റോയല്‍സിനോട് മൂന്ന് വിക്കറ്റിന് അവര്‍ക്ക് തോല്‍ക്കേണ്ടി വന്നിരുന്നു.

ആ തോല്‍വിക്ക് ശേഷമായിരുന്നു ഹാര്‍ദിക്കിന്‍റെയും കൂട്ടരുടെയും കുതിപ്പ്. തുടര്‍ന്നുള്ള മൂന്ന് മത്സരങ്ങളിലും ജയം പിടിക്കാന്‍ ഗുജറാത്തിനായി. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ ഏഴ് റണ്‍സിന് തകര്‍ത്ത ടൈറ്റന്‍സ് മുംബൈ ഇന്ത്യന്‍സിനെതിരെ 55 റണ്‍സിന്‍റെ ജയമാണ് സ്വന്തമാക്കിയത്.

അടുത്ത മത്സരം കൊല്‍ക്കത്തയോട് ജയിച്ചെങ്കിലും സീസണിലെ ഒന്‍പതാം മത്സരം ഡല്‍ഹി ക്യാപിറ്റല്‍സിനോട് ഗുജറാത്ത് തോല്‍ക്കുകയായിരുന്നു. ലീഗ് സ്റ്റേജിലെ അവസാന അഞ്ച് മത്സരങ്ങളില്‍ നാലിലും ഗുജറാത്ത് ജയിച്ചു. മുംബൈ ഇന്ത്യന്‍സിനോട് മാത്രമാണ് അവര്‍ തോല്‍വി വഴങ്ങിയത്.

പോയിന്‍റ് പട്ടികയിലെ ഒന്നാമന്‍മാരായെത്തിയ ഗുജറാത്തിന് എന്നാല്‍ ആദ്യ ക്വാളിഫയറില്‍ കാലിടറി. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോല്‍വി വഴങ്ങിയ ടീമിന് രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടേണ്ടി വന്നു. അഹമ്മദാബാദില്‍ നടന്ന ഈ മത്സരത്തില്‍ മുംബൈക്കെതിരെ 61 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം നേടിയായിരുന്നു ഗുജറാത്ത് തുടര്‍ച്ചയായ രണ്ടാം പ്രാവശ്യവും ഐപിഎല്‍ ഫൈനലിലേക്ക് എത്തിയത്.

റണ്ണടിക്കാന്‍ ഗില്‍, വിക്കറ്റെടുക്കാന്‍ ഷമി, റാഷിദ്, മോഹിത് ത്രയം : ഗുജറാത്ത് ടൈറ്റന്‍സിന്‍റെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയാണ് ശുഭ്‌മാന്‍ ഗില്‍. സീസണില്‍ ഇതുവരെ കളിച്ച 16 മത്സരങ്ങളില്‍ നിന്ന് 851 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. റണ്‍വേട്ടയില്‍ ഗുജറാത്തിന്‍റെ മറ്റ് താരങ്ങളെല്ലാം ഗില്ലിന് ഏറെ പിന്നിലാണ്.

പട്ടികയിലെ രണ്ടാം സ്ഥാനക്കാരന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. 15 മത്സരങ്ങളില്‍ 325 റണ്‍സാണ് ഹാര്‍ദിക്കിന്‍റെ സമ്പാദ്യം. 317 റണ്‍സടിച്ച വൃദ്ധിമാന്‍ സാഹയും 301 റണ്‍സ് നേടിയ വിജയ്‌ ശങ്കറുമാണ് ഇവര്‍ക്ക് പിന്നിലുള്ളത്.

Also Read : IPL 2023 | തോല്‍വിയോടെ തുടങ്ങി, പിന്നെ കുതിച്ചു ; ഫൈനല്‍ ടിക്കറ്ററുപ്പിച്ച ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്

ബൗളിങ്ങില്‍, മുഹമ്മദ് ഷമിയും റാഷിദ് ഖാനും മോഹിത് ശര്‍മയുമാണ് ഗുജറാത്തിന്‍റെ കുന്തമുനകള്‍. ഇവര്‍ മൂവരുമാണ് സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും മുന്നിലുള്ളത്. 79 വിക്കറ്റുകളാണ് ഷമി, റാഷിദ്, മോഹിത് ത്രയം ഗുജറാത്തിനായി നേടിയിട്ടുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.