ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 16-ാം സീസണിൽ രാജകീയമായി ഫൈനലിൽ പ്രവേശിച്ച് ചെന്നൈ സൂപ്പർ കിങ്സ്. ഒന്നാം ക്വാളിഫയറിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ 15 റണ്‍സിന് മലർത്തിയടിച്ചുകൊണ്ടാണ് ചെന്നൈ ഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയത്. ചെപ്പോക്കിൽ ചെന്നൈയുടെ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 157 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു. 14 സീസണുകളിൽ നിന്നായി ചെന്നൈയുടെ പത്താമത്തെ ഫൈനലാണിത്.
ബാറ്റിങ്ങിനെ തുണയ്‌ക്കുന്ന ചെപ്പോക്കിൽ ചെന്നൈയുടെ 173 റണ്‍സ് എന്ന വിജയലക്ഷ്യം അനായാസം പിന്തുടരാം എന്ന പ്രതീക്ഷയോടെ തന്നെയാണ് ഗുജറാത്ത് മറുപടി ബാറ്റിങ്ങിനിറങ്ങിയത്. ഗുജറാത്തിനായി ഓപ്പണ്‍ ചെയ്യാനെത്തിയ വൃദ്ധിമാന്‍ സാഹയും ശുഭ്‌മാന്‍ ഗില്ലും ചേർന്ന് ആദ്യ ഓവറുകളിൽ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. എന്നാല്‍ മൂന്നാമത്തെ ഓവറിലെ അവസാന പന്തില്‍ വൃദ്ധിമാന്‍ സാഹയെ മടക്കി ദീപക് ചഹാര്‍ ചെന്നൈയ്‌ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു.
-
𝗡𝗲𝘅𝘁 𝗗𝗲𝘀𝘁𝗶𝗻𝗮𝘁𝗶𝗼𝗻: 𝗙𝗜𝗡𝗔𝗟 ✈️😉
— IndianPremierLeague (@IPL) May 23, 2023 " class="align-text-top noRightClick twitterSection" data="
Congratulations 🥳 to 𝗖𝗛𝗘𝗡𝗡𝗔𝗜 𝗦𝗨𝗣𝗘𝗥 𝗞𝗜𝗡𝗚𝗦, the first team to qualify for #TATAIPL 2023 Final 💛#Qualifier1 | #GTvCSK | @ChennaiIPL pic.twitter.com/LgtrhwjBxH
">𝗡𝗲𝘅𝘁 𝗗𝗲𝘀𝘁𝗶𝗻𝗮𝘁𝗶𝗼𝗻: 𝗙𝗜𝗡𝗔𝗟 ✈️😉
— IndianPremierLeague (@IPL) May 23, 2023
Congratulations 🥳 to 𝗖𝗛𝗘𝗡𝗡𝗔𝗜 𝗦𝗨𝗣𝗘𝗥 𝗞𝗜𝗡𝗚𝗦, the first team to qualify for #TATAIPL 2023 Final 💛#Qualifier1 | #GTvCSK | @ChennaiIPL pic.twitter.com/LgtrhwjBxH𝗡𝗲𝘅𝘁 𝗗𝗲𝘀𝘁𝗶𝗻𝗮𝘁𝗶𝗼𝗻: 𝗙𝗜𝗡𝗔𝗟 ✈️😉
— IndianPremierLeague (@IPL) May 23, 2023
Congratulations 🥳 to 𝗖𝗛𝗘𝗡𝗡𝗔𝗜 𝗦𝗨𝗣𝗘𝗥 𝗞𝗜𝗡𝗚𝗦, the first team to qualify for #TATAIPL 2023 Final 💛#Qualifier1 | #GTvCSK | @ChennaiIPL pic.twitter.com/LgtrhwjBxH
മതീഷ പതിരാനയ്‌ക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ 11 പന്തില്‍ രണ്ട് ബൗണ്ടറികളുമായി 12 റണ്‍സായിരുന്നു സാഹയുടെ സമ്പാദ്യം. തൊട്ടുപിന്നാലെ ഗുജറാത്തിനായി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെ നേരിട്ടിറങ്ങി. അനാവശ്യമായി കൂറ്റനടികളിലേക്ക് നീങ്ങി വിക്കറ്റ് പാഴാക്കാതെ സൂക്ഷ്‌മതയോടെ തന്നെയായിരുന്നു ഹാര്‍ദികിന്‍റെ ബാറ്റിങ്. എന്നാൽ ആറാമത്തെ ഓവറിലെ അവസാന പന്തിൽ ഹാര്‍ദിക്കിനെ മടക്കി ദീപക് ചഹാര്‍ ചെന്നൈയ്‌ക്ക് വലിയ തലവേദന ഒഴിവാക്കി.
നിലയുറപ്പിച്ച് ഗിൽ: ഏഴ് പന്തില്‍ എട്ട് റണ്‍സ് മാത്രം ചേര്‍ത്താണ് ഗുജറാത്ത് നായകൻ മടങ്ങിയത്. തൊട്ടുപിന്നാലെ ദസുൻ ഷനക എത്തി തകര്‍ത്തടിക്കാന്‍ ശ്രമം തുടര്‍ന്നുവെങ്കിലും രവീന്ദ്ര ജഡേജ അവിടെ ചെന്നൈയുടെ രക്ഷകനായെത്തി. 16 പന്തില്‍ 17 റണ്‍സ് മാത്രം നേടിയ ഷനകയെ ജഡേജ തീക്ഷണയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. ഒരു വശത്ത് വിക്കറ്റുകൾ പൊഴിയുമ്പോഴും മറുവശത്ത് ഗിൽ ഗുജറാത്തിന് പ്രതീക്ഷ നൽകി നിലയുറപ്പിച്ച് കളിക്കുന്നുണ്ടായിരുന്നു.
ഷനകയ്‌ക്ക് പിന്നാലെയെത്തിയ ഡേവിഡ് മില്ലർക്കും അധിക ആയുസ് ഉണ്ടായിരുന്നില്ല. വെറും നാല് റണ്‍സ് മാത്രം നേടിയ താരത്തെ രവീന്ദ്ര ജഡേജ തകർപ്പനൊരു പന്തിലൂടെ ബൗൾഡാക്കുകയായിരുന്നു. തുടർന്ന് ഇംപാക്‌ട് പ്ലെയറായി വിജയ് ശങ്കർ ക്രീസിലെത്തി. ഇതിനിടെ ചെന്നൈ കാത്തിരുന്ന ആ വിക്കറ്റും വീണു. ടീമിനെ ഒറ്റയ്‌ക്ക് ജയിപ്പിക്കുമെന്ന് തോന്നിച്ച ശുഭ്‌മാൻ ഗില്ലിനെ (38 പന്തിൽ 42 റണ്‍സ്) ദീപക് ചഹാർ കോണ്‍വെയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.
-
Every frame is an emotion 💛pic.twitter.com/x0m4TfcaW6
— Chennai Super Kings (@ChennaiIPL) May 23, 2023 " class="align-text-top noRightClick twitterSection" data="
">Every frame is an emotion 💛pic.twitter.com/x0m4TfcaW6
— Chennai Super Kings (@ChennaiIPL) May 23, 2023Every frame is an emotion 💛pic.twitter.com/x0m4TfcaW6
— Chennai Super Kings (@ChennaiIPL) May 23, 2023
ഭീഷണിയായി റാഷിദ്: പിന്നാലെയെത്തിയ രാഹുൽ തെവാട്ടിയക്കും (3) അധിക സമയം പിടിച്ച് നിൽക്കാനായില്ല. ഇതോടെ ഗുജറാത്ത് 14.3 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 98 എന്ന നിലയിൽ വൻ തകർച്ചയിലേക്ക് വീണു. എന്നാൽ തെവാട്ടിയക്ക് പിന്നാലെ ക്രീസിലെത്തിയ റാഷിദ് ഖാൻ ഗുജറാത്തിന്‍റെ പ്രതീക്ഷകൾക്ക് വീണ്ടും ചിറക് മുളപ്പിച്ചു.
ചെന്നൈ ബോളർമാരെ തലങ്ങും വിലങ്ങും തല്ലിയ റാഷിദ് ഒരു ഘട്ടത്തിൽ മത്സരം പിടിച്ചെടുക്കുമെന്ന് വരെ തോന്നിച്ചു. ഇതിനിടെ വിജയ് ശങ്കർ (14), ദർശൻ നൽകണ്ഡെ (0) എന്നിവരും പുറത്തായതോടെ ഗുജറാത്ത് തോൽവി ഏറെക്കുറെ ഉറപ്പിച്ചു. ഒടുവിൽ ചെന്നൈക്ക് ഭീഷണിയായി നിന്ന റാഷിദ് ഖാനെ വീഴ്‌ത്തി തുഷാർ ദേശ്‌പണ്ഡെ ചെന്നൈയുടെ വിജയം ഒന്നുകൂടി ഊട്ടിയുറപ്പിച്ചു.
ഒടുവിൽ മത്സരത്തിന്‍റെ അവസാന പന്തിൽ മുഹമ്മദ് ഷമിയെ പുറത്താക്കി പതിരണ ഗുജറാത്തിന്‍റെ ഇന്നിങ്‌സിന് തിരശ്ശീലയിടുകയായിരുന്നു. ചെന്നൈക്കായി ദീപക് ചഹാർ, മഹീഷ് തീക്ഷ്‌ണ, രവീന്ദ്ര ജഡേജ, മഹീഷ പതിരണ എന്നിവർ രണ്ട് വിക്കറ്റും തുഷാർ ദേശ്‌പാണ്ഡെ ഒരു വിക്കറ്റും നേടി.
തിളങ്ങി ഓപ്പണർമാർ: നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് ഓപ്പണർമാരായ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെയും ഡിവോണ്‍ കോണ്‍വെയുടേയും തകർപ്പൻ ഇന്നിങ്‌സിന്‍റെ പിൻബലത്തിലാണ് മികച്ച സ്‌കോർ സ്വന്തമാക്കിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 87 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 10-ാം ഓവറിൽ ഗെയ്‌ക്‌വാദിനെ പുറത്തിക്കിക്കൊണ്ടാണ് ഗുജറാത്ത് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്.
44 പന്തിൽ ഒരു സിക്‌സും ഏഴ് ഫോറുകളുമായിരുന്നു പുറത്താകുമ്പോൾ താരത്തിന്‍റെ സമ്പാദ്യം. പിന്നാലെയെത്തിയ ബിഗ് ഹിറ്റർ ശിവം ദുബെക്കും (1) അധികസമയം പിടിച്ച് നിൽക്കാനായില്ല. തുടർന്നെത്തിയ അജിങ്ക്യ രഹാനെക്കും (17) നിലയുറപ്പിച്ച് കളിക്കാനായില്ല. പിന്നാലെ ഡിവോണ്‍ കോണ്‍വെ (34 പന്തിൽ 40) കൂടി പുറത്തായതോടെ ചെന്നൈ 15.1 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 125 റണ്‍സ് എന്ന നിലയിലേക്ക് വീണു.
പിന്നാലെ രവീന്ദ്ര ജഡേജ ക്രീസിലെത്തി. ഇതിനിടെ അമ്പാട്ടി റായ്‌ഡു (9 പന്തിൽ 17) ചെറിയൊരു വെടിക്കെട്ട് നടത്തിയ ശേഷം മടങ്ങി. പിന്നാലെ നായകൻ ധോണി ക്രീസിലെത്തിയെങ്കിലും വെറും ഒരു റണ്‍സ് മാത്രം നേടി ധോണിയും പുറത്തായി. തുടർന്ന് മൊയിൻ അലിയെ കൂട്ടുപിടിച്ച് അവസാന ഓവറിൽ തകർത്തടിച്ച ജഡേജ ടീമിനെ സുരക്ഷിതമായൊരു സ്ഥാനത്ത് എത്തിക്കുകയായിരുന്നു.