മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഏഴ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്‌ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്‌ടത്തിൽ നേടിയത് 175 റൺസ്. മറുപടി ബാറ്റിങ്ങിൽ അർധസെഞ്ച്വറികളുമായി രാഹുൽ ത്രിപാഠിയും എയ്‌ഡൻ മാർക്രമും തകർത്താടിയപ്പോൾ 13 പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി ഹൈദരാബാദ് വിജയത്തിലെത്തി.
-
.@tripathirahul52 marched his way to a cracking 7⃣1⃣ & bagged the Player of the Match award as @SunRisers beat #KKR by 7⃣ wickets. 👏 👏
— IndianPremierLeague (@IPL) April 15, 2022 " class="align-text-top noRightClick twitterSection" data="
Scorecard ▶️ https://t.co/HbO7UhlWeq#TATAIPL | #SRHvKKR pic.twitter.com/aiuqSwNBU0
">.@tripathirahul52 marched his way to a cracking 7⃣1⃣ & bagged the Player of the Match award as @SunRisers beat #KKR by 7⃣ wickets. 👏 👏
— IndianPremierLeague (@IPL) April 15, 2022
Scorecard ▶️ https://t.co/HbO7UhlWeq#TATAIPL | #SRHvKKR pic.twitter.com/aiuqSwNBU0.@tripathirahul52 marched his way to a cracking 7⃣1⃣ & bagged the Player of the Match award as @SunRisers beat #KKR by 7⃣ wickets. 👏 👏
— IndianPremierLeague (@IPL) April 15, 2022
Scorecard ▶️ https://t.co/HbO7UhlWeq#TATAIPL | #SRHvKKR pic.twitter.com/aiuqSwNBU0
കൊൽക്കത്തയുടെ 175 റൺസ് പിന്തുടർന്ന ഹൈദരാബാദിന് സ്കോർ ബോർഡിൽ 39 റൺസുള്ളപ്പോൾ ഓപ്പണർമാരായ അഭിഷേക് ശര്‍മ്മയെയും കെയ്‌ന്‍ വില്യംസണെയും നഷ്‌ടമായി. 10 പന്തില്‍ 3 റണ്‍സെടുത്ത അഭിഷേകിനെ കമ്മിന്‍സും 16 പന്തില്‍ 17 റണ്‍സെടുത്ത വില്യംസണെ റസലും ബൗള്‍ഡാക്കി. പിന്നീട് മൂന്നാം വിക്കറ്റിൽ ത്രിപാഠി – മർക്രം സഖ്യം പടുത്തുയർത്തിയ 94 റൺസിന്‍റെ കൂട്ടുകെട്ടാണ് ഹൈദരാബാദ് വിജയത്തിന് അടിത്തറയായത്.
-
A hat-trick of wins! 👏 👏
— IndianPremierLeague (@IPL) April 15, 2022 " class="align-text-top noRightClick twitterSection" data="
The Kane Williamson-led @SunRisers continue their fine run of form & bag 2⃣ more points as they beat #KKR by 7⃣ wickets. 👍 👍
Scorecard ▶️ https://t.co/HbO7UhlWeq#TATAIPL | #SRHvKKR pic.twitter.com/gRteb5nOAJ
">A hat-trick of wins! 👏 👏
— IndianPremierLeague (@IPL) April 15, 2022
The Kane Williamson-led @SunRisers continue their fine run of form & bag 2⃣ more points as they beat #KKR by 7⃣ wickets. 👍 👍
Scorecard ▶️ https://t.co/HbO7UhlWeq#TATAIPL | #SRHvKKR pic.twitter.com/gRteb5nOAJA hat-trick of wins! 👏 👏
— IndianPremierLeague (@IPL) April 15, 2022
The Kane Williamson-led @SunRisers continue their fine run of form & bag 2⃣ more points as they beat #KKR by 7⃣ wickets. 👍 👍
Scorecard ▶️ https://t.co/HbO7UhlWeq#TATAIPL | #SRHvKKR pic.twitter.com/gRteb5nOAJ
തുടക്കം മുതൽ തകർത്തടിച്ച ത്രിപാഠി 21 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ചു. ത്രിപാഠി 37 പന്തില്‍ നാല് ഫോറും ആറ് സിക്‌സറും സഹിതം 71 റണ്‍സെടുത്തു. 36 പന്തിൽ നാല് ഫോറുകളുടേയും ആറ് സിക്‌സറുകളുടേയും അകമ്പടിയില്‍ മാർക്രം 68 റൺസെടുത്തു പുറത്താവാതെ നിന്നു. വെറും 54 പന്തിലാണ് ഇരുവരും 94 റൺസ് അടിച്ചുകൂട്ടിയത്.
-
🚨 Milestone Alert 🚨
— IndianPremierLeague (@IPL) April 15, 2022 " class="align-text-top noRightClick twitterSection" data="
Kane Williamson completes 2⃣0⃣0⃣0⃣ IPL runs. 👌 👌
Follow the match ▶️ https://t.co/HbO7UhlWeq#TATAIPL | #SRHvKKR | @SunRisers pic.twitter.com/AS7AEjH0K1
">🚨 Milestone Alert 🚨
— IndianPremierLeague (@IPL) April 15, 2022
Kane Williamson completes 2⃣0⃣0⃣0⃣ IPL runs. 👌 👌
Follow the match ▶️ https://t.co/HbO7UhlWeq#TATAIPL | #SRHvKKR | @SunRisers pic.twitter.com/AS7AEjH0K1🚨 Milestone Alert 🚨
— IndianPremierLeague (@IPL) April 15, 2022
Kane Williamson completes 2⃣0⃣0⃣0⃣ IPL runs. 👌 👌
Follow the match ▶️ https://t.co/HbO7UhlWeq#TATAIPL | #SRHvKKR | @SunRisers pic.twitter.com/AS7AEjH0K1
ALSO READ: 'നമ്മൾ കാണാത്ത എന്തോ ഒന്ന് രാജസ്ഥാൻ അയാളിൽ കാണുന്നുണ്ട്'; യുവതാരത്തെ ടീമിലെടുത്തതിനെതിരെ മഞ്ജരേക്കർ
വിജയത്തിനരികെ ത്രിപാഠി മടങ്ങിയെങ്കിലും നിക്കോളാസ് പുരാനെ കുട്ടുപിടിച്ച് മർക്രം തകർത്തടിച്ചു. 18-ാം ഓവറിൽ പാറ്റ് കമ്മിന്‍സിനെതിരെ തുടരെ രണ്ടുതവണ സിക്‌സര്‍ നേടിയാണ് മർക്രം ടീമിനു വിജയം സമ്മാനിച്ചത്. പുരാൻ എട്ടു പന്തിൽ അഞ്ച് റൺസുമായി പുറത്താകാതെ നിന്നു. കൊൽക്കത്തയ്ക്കായി ആന്ദ്രെ റസൽ രണ്ട് വിക്കറ്റും പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും വീഴ്‌ത്തി.
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 175 റണ്‍സ് നേടുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ നിതീഷ് റാണയുടേയും അവസാന ഓവറുകളിൽ തകർത്തടിച്ച ആന്ദ്രേ റസലിന്‍റെയും മികവിലാണ് കൊൽക്കത്ത പൊരുതാനാവുന്ന സ്‌കോറിലേക്ക് എത്തിച്ചേർന്നത്. റാണ 36 പന്തില്‍ 54 ഉം റസല്‍ 25 പന്തില്‍ പുറത്താകാതെ 49 ഉം റണ്‍സ് നേടി. ഹൈദരാബാദിനായി ടി. നടരാജന്‍ മൂന്നും ഉമ്രാന്‍ മാലിക് രണ്ടും വിക്കറ്റ് വീഴ്‌ത്തി.