ETV Bharat / sports

IPL 2022 | ആവേശം അവസാന ഓവര്‍ വരെ; ലഖ്‌നൗവിനെതിര രാജസ്ഥാന് മൂന്ന് റൺസിന്‍റ ആവേശജയം - ipl point table

അവസാന ഓവറില്‍ സ്റ്റോയ്‌നിസ് ക്രീസില്‍ നില്‍ക്കെ 15 റണ്‍സ് പ്രതിരോധിച്ച കുല്‍ദീപ് സെന്‍ റോയല്‍സിന് ജയമൊരുക്കുകയായിരുന്നു.

IPL  Rajasthan Royals vs Lucknow super giants  RR VS LSG  ipl malayalam updates  ipl match results  IPL 2022 | ആവേശം അവസാന ഓവര്‍ വരെ; ലഖ്‌നൗവിനെതിര രാജസ്ഥാന് മൂന്ന് റൺസിന്‍റ ആവേശജയം  ipl-2022-rajasthan-royals-beat-lucknow-super-giants-by-3-runs  Rajasthan royals beat Lucknow super giants by 3 runs  ലഖ്‌നൗവിന് അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്  ലഖ്‌നൗവിനെതിര രാജസ്ഥാന് മൂന്ന് റൺസിന്‍റ ആവേശജയം  sanju samson  kl rahul
IPL 2022 | ആവേശം അവസാന ഓവര്‍ വരെ; ലഖ്‌നൗവിനെതിര രാജസ്ഥാന് മൂന്ന് റൺസിന്‍റ ആവേശജയം
author img

By

Published : Apr 11, 2022, 7:13 AM IST

മുംബൈ : ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സിന് ആവേശജയം. അവസാന ഓവര്‍ വരെ ആവേശകരമായ മത്സരത്തിൽ മൂന്ന് റണ്‍സിനാണ് രാജസ്ഥാന്‍ ലഖ്‌നൗവിനെ മറികടന്നത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 166 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് എട്ടു വിക്കറ്റ് നഷ്‌ടത്തില്‍ 162 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

സ്കോര്‍: രാജസ്ഥാന്‍ റോയല്‍സ് 165-6 (20), ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് 162-8 (20).

ലഖ്‌നൗവിന് അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. അരങ്ങേറ്റക്കാരന്‍ കുല്‍ദീപ് സെന്നിന്‍റെ ആദ്യ പന്തില്‍ ആവേശ് ഖാന്‍ സിംഗിളെടുത്ത് സ്ട്രൈക്ക് മാര്‍ക്ക് സ്റ്റോയ്‌നിസിന് കൈമാറി. തുടർന്നുള്ള മൂന്നു പന്തുകളിൽ സ്റ്റോയ്‌നിസിനെ ക്രീസിൽ തളച്ചിട്ടതാണ് മത്സരഫലം രാജസ്ഥാന് അനുകൂലമാക്കിയത്. അവസാന രണ്ടു പന്തുകളിൽ സ്റ്റോയ്‌നിസ് നേടിയ ഫോറും സിക്‌സും ലഖ്‌നൗ ജയത്തിന് മതിയായില്ല.

166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്‌നൗവിന്, ട്രെന്‍റ് ബോൾട്ടിന്‍റെ ഇരട്ടപ്രഹരമാണ് തിരിച്ചടിയായത്. ആദ്യ ഓവറിലെ ആദ്യ രണ്ടു പന്തുകളിൽ ക്യാപ്റ്റൻ കെ.എൽ. രാഹുലിനെയും കൃഷ്‌ണപ്പ ഗൗതമിനെയും സംപൂജ്യരായി മടക്കി. ബോള്‍ട്ട് ഏല്‍പ്പിച്ച ഇരട്ടപ്രഹരത്തില്‍ നിന്ന് ലഖ്‌നൗവിന് കരകയറാനായില്ല. എട്ട് റൺസെടുത്ത ജേസണ്‍ ഹോള്‍ഡറെ വീഴ്ത്തിയ പ്രസിദ്ധ് കൃഷ്‌ണ മൂന്നാം പ്രഹരമേല്‍പ്പിക്കുമ്പോള്‍ 18 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്.

എന്നാല്‍ തുടര്‍ന്ന് ക്രീസിലെത്തിയ ദീപക് ഹൂഡ പിടിച്ചു നിന്നത് അവര്‍ക്ക് ആശ്വാസമായി. ഹൂഡയും ഡിക്കോക്കും ചേര്‍ന്ന് സ്‌കോര്‍ 52 വരെയെത്തിച്ചു. പത്താം ഓവറിലെ ആദ്യ പന്തില്‍ ഹൂഡയുടെ കുറ്റി പിഴുത കുല്‍ദീപ് സെന്‍, റോയല്‍സ് ആഗ്രഹിച്ച ബ്രേക്ക് ത്രൂ സമ്മാനിച്ചു.

ALSO READ: ചതുര്‍രാഷ്ട്ര ടൂർണമെന്‍റ് വേണ്ട ; റമീസ് രാജയുടെ നിർദേശം തള്ളി ഐസിസി

ക്വിന്‍റണ്‍ ഡീകോക്ക്(32 പന്തില്‍ 39) പ്രതീക്ഷ നല്‍കി പിടിച്ചു നിന്നെങ്കിലും ആയുഷ് ബദോനി(5), ക്രുനാല്‍ പാണ്ഡ്യ(22), ദുഷ്‌മന്ത് ചമീര(13), ഡീ കോക്ക് എന്നിവരെ മടക്കി ചാഹല്‍ ലഖ്‌നൗവിന്‍റെ പ്രതീക്ഷകള്‍ തകര്‍ത്തു. ദുഷ്‌മന്ത് ചമീരയുടെ വിക്കറ്റോടെ ചാഹല്‍ ഐപിഎല്ലില്‍ 150 വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കി. വിജയത്തോടെ ആറു പോയിന്‍റുമായി രാജസ്ഥാൻ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ലഖ്‌നൗവിനും ആറു പോയിന്‍റുണ്ടെങ്കിലും അഞ്ചാം സ്ഥാനത്താണ്.

നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്‌ടത്തിലാണ് 165 റൺസെടുത്തത്. മുൻനിര ബാറ്റർമാർ കൂട്ടത്തോടെ നിരാശപ്പെടുത്തിയ രാജസ്ഥാന്, അഞ്ചാം വിക്കറ്റിൽ രവിചന്ദ്രൻ അശ്വിനെ കൂട്ടുപിടിച്ച് ഷിമ്രോൺ ഹെറ്റ്മെയർ നടത്തിയ പോരാട്ടമാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.