ETV Bharat / sports

IPL 2022 | 'ക്രിക്കറ്റ് ഒരു ടീം ഗെയിമാണ് '; റിട്ടയേര്‍ഡ് ഔട്ടായി മടങ്ങിയതില്‍ അശ്വിന്‍ - ആര്‍ അശ്വിന്‍ റിട്ടയേര്‍ഡ് ഔട്ട്

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തിലാണ് താരം ബാറ്റിങ്ങില്‍ നിന്നും സ്വയം പിന്മാറിയത്

IPL 2022  R ashwin on retire out  rajasthan royals  Lucknow Super Giants  ആര്‍ അശ്വിന്‍  ആര്‍ അശ്വിന്‍ റിട്ടയേര്‍ഡ് ഔട്ട്  രാജസ്ഥാന്‍ റോയല്‍സ്
''ക്രിക്കറ്റ് ഒരു ടീം ഗെയിമാണ് ''; റിട്ടയേര്‍ഡ് ഔട്ടായി മടങ്ങിയതില്‍ അശ്വിന്‍
author img

By

Published : Apr 12, 2022, 3:55 PM IST

മുംബൈ : ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ വെറ്ററന്‍ സ്‌പിന്നര്‍ ആര്‍ അശ്വിൻ റിട്ടയേര്‍ഡ് ഔട്ടായി മടങ്ങിയത് ഏറെ ചര്‍ച്ചയായിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തിലാണ് താരം ബാറ്റിങ്ങില്‍ നിന്നും സ്വയം പിന്മാറിയത്.

തീരുമാനം ടീമിന്‍റേതായിരുന്നുവെന്ന് രാജസ്ഥാന്‍റെ ക്രിക്കറ്റ് ഡയറക്ടറും മുഖ്യ പരിശീലകനുമായ കുമാര്‍ സംഗക്കാരയും ക്യാപ്റ്റന്‍ സഞ്‌ജു സാംസണും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അശ്വിനൊപ്പം ക്രീസിലുണ്ടായിരുന്ന ഷിമ്രോൺ ഹെറ്റ്‌മെയർ ഇക്കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് പ്രതികരിച്ചത്.

വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അശ്വിന്‍. തീരുമാനം സാഹചര്യത്തിന് അനുസരിച്ചായിരുന്നുവെന്ന് അശ്വിന്‍ ക്രിക്ക്‌ബസ്സിനോട് പറഞ്ഞു.'ക്രിക്കറ്റ് ഒരു ടീം ഗെയിമാണെന്നത് പലപ്പോഴും നമ്മള്‍ മറന്ന് പോകുന്ന കാര്യമാണ്. എന്നാൽ നമ്മള്‍ പരിഗണിക്കാത്ത ഗെയിമിന്‍റെ ഒരു പ്രധാന വശമാണത്' - അശ്വിന്‍ പറഞ്ഞു.

രാജസ്ഥാന്‍ ഇന്നിങ്‌സിലെ 19-ാം ഓവറിലാണ് അശ്വിന്‍ സ്വയം പിന്മാറിയത്. ഈ സമയം 23 പന്തില്‍ 28 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. അശ്വിന് പകരമായി റിയാന്‍ പരാഗാണ് ബാക്കിയുള്ള ഓവര്‍ കളിച്ചത്. അശ്വിന്‍ പിന്നീട് പന്തെറയാന്‍ എത്തുകയും ചെയ്തു. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുനല്‍കിയ താരം ബൗളിങ്ങില്‍ തിളങ്ങി.

also read: സാമ്പത്തിക പ്രതിസന്ധി : ഏഷ്യാ കപ്പ് ലങ്കയ്‌ക്ക് പുറത്തേക്കെന്ന് റിപ്പോര്‍ട്ട്

ഐപിഎല്ലില്‍ ഒരു താരം റിട്ടയേര്‍ഡ് ഔട്ടായി പിന്മാറുന്നത് ആദ്യമായാണ്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെസ്റ്റ്‌ ഇന്‍ഡീസ് താരം കീറണ്‍ പൊള്ളാര്‍ഡും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ സുന്‍സമുല്‍ ഇസ്ലാമും റിട്ടയേര്‍ഡ് ഔട്ടായി മടങ്ങിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.