പൂനെ: ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ 5–ാം മത്സരത്തിലും തോൽവി. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 12 റൺസിനാണു തോറ്റത്. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 198 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 186 റണ്‍സ് നേടാനാണ് സാധിച്ചത്.
സ്കോർ: പഞ്ചാബ്: 198–5, (20); മുംബൈ: 186–9 (20).
-
A brisk 50-run partnership comes up between @mayankcricket & @SDhawan25 💪💪
— IndianPremierLeague (@IPL) April 13, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/emgSkWA94g #MIvPBKS #TATAIPL pic.twitter.com/j2DcWz26Mp
">A brisk 50-run partnership comes up between @mayankcricket & @SDhawan25 💪💪
— IndianPremierLeague (@IPL) April 13, 2022
Live - https://t.co/emgSkWA94g #MIvPBKS #TATAIPL pic.twitter.com/j2DcWz26MpA brisk 50-run partnership comes up between @mayankcricket & @SDhawan25 💪💪
— IndianPremierLeague (@IPL) April 13, 2022
Live - https://t.co/emgSkWA94g #MIvPBKS #TATAIPL pic.twitter.com/j2DcWz26Mp
പഞ്ചാബ് ഉയർത്തിയ വലിയ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ തുടക്കം മോശമായിരുന്നെങ്കിലും പിന്നീട് വിജയപ്രതീക്ഷയിലെത്തിയ ശേഷമാണ് കീഴടങ്ങിയത്. പവര്‍പ്ലേയില്‍ തന്നെ മുംബൈക്ക് രണ്ട് വിക്കറ്റ് നഷ്‌ടമായി. 17 പന്തിൽ 3 ഫോറും 2 സിക്‌സുമടക്കം 28 റൺസ് നേടിയ രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. കിഷനൊപ്പം 31 റണ്‍സ് കൂട്ടിചേര്‍ത്താണ് രോഹിത് മടങ്ങിയത്. പിന്നാലെ ഇഷാനെ പുറത്താക്കിയ അറോറ മുംബൈയ്‌ക്ക് അടുത്ത പ്രഹരമേൽപ്പിച്ചു.
-
Leading from the front, @mayankcricket laid the foundation to Punjab Kings innings and bagged the Player of the Match award as #PBKS beat #MI. 👏 👏#TATAIPL | #MIvPBKS pic.twitter.com/iBruxrRTSM
— IndianPremierLeague (@IPL) April 13, 2022 " class="align-text-top noRightClick twitterSection" data="
">Leading from the front, @mayankcricket laid the foundation to Punjab Kings innings and bagged the Player of the Match award as #PBKS beat #MI. 👏 👏#TATAIPL | #MIvPBKS pic.twitter.com/iBruxrRTSM
— IndianPremierLeague (@IPL) April 13, 2022Leading from the front, @mayankcricket laid the foundation to Punjab Kings innings and bagged the Player of the Match award as #PBKS beat #MI. 👏 👏#TATAIPL | #MIvPBKS pic.twitter.com/iBruxrRTSM
— IndianPremierLeague (@IPL) April 13, 2022
പിന്നാലെ ക്രീസിൽ ഒത്തുചേർന്ന ഡെവാൾഡ് ബ്രെവിസ്– തിലക് വർമ സഖ്യം മുംബൈയെ മത്സരത്തിൽ തിരികെയെത്തിച്ചു. ചാഹറിന്‍റെ ഒരോവറില്‍ തുടര്‍ച്ചയായ നാല് സിക്‌സറുകള്‍ പറത്തിയ ബ്രെവിസ് 'ബേബി ഡിവില്ലിയേഴ്‌സ്' എന്ന വിളിപ്പേരിനോട് കൂറുപുലർത്തി. 32ന് രണ്ടെന്ന നിലയില്‍ നിന്ന് 11 ഓവറില്‍ 116ന് മൂന്ന് എന്ന ശക്തമായ നിലയില്‍ മുംബൈയെ എത്തിച്ച ശേഷമാണ് ബ്രെവിസ് മടങ്ങിയത്. 25 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു ബ്രേവിസിന്‍റെ ഇന്നിംഗ്‌സ്.
-
Another mix up out there in the middle and Pollard is run-out for 10 runs.
— IndianPremierLeague (@IPL) April 13, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/vxAO1vUeis #MIvPBKS #TATAIPL pic.twitter.com/i1Uys2dMLZ
">Another mix up out there in the middle and Pollard is run-out for 10 runs.
— IndianPremierLeague (@IPL) April 13, 2022
Live - https://t.co/vxAO1vUeis #MIvPBKS #TATAIPL pic.twitter.com/i1Uys2dMLZAnother mix up out there in the middle and Pollard is run-out for 10 runs.
— IndianPremierLeague (@IPL) April 13, 2022
Live - https://t.co/vxAO1vUeis #MIvPBKS #TATAIPL pic.twitter.com/i1Uys2dMLZ
തിലക് വര്‍മയും ബ്രെവിസിന് ഉറച്ച പിന്തുണ നല്‍കിയിരുന്നു.20 പന്തില്‍ 36 റണ്‍സ് നേടിയ തിലക് റണ്ണൗട്ടായതോടെ മുംബൈ പ്രതിരോധത്തിലായി. 30 പന്തില്‍ 43 റണ്‍സ് നേടിയ സൂര്യകുമാര്‍ പ്രതീക്ഷ നല്‍കിയെങ്കിലും 19-ാം ഓവറില്‍ പുറത്തായത് തിരിച്ചടിയായി. അവസാന ഓവറിലെ ആദ്യ പന്തില്‍ ഒഡിയന്‍ സ്‌മിത്തിനെതിരെ ജയദേവ് ഉനദ്‌കട്ടിന്‍റെ സിക്‌സര്‍. രണ്ടാം പന്തില്‍ ഡബിള്‍. മൂന്നാം പന്തില്‍ ഉനദ്‌കട്ടും (12) നാലാം പന്തില്‍ ബുംറയും (0) ഔട്ടായതോടെ തോല്‍വി ഏറ്റുവാങ്ങി.
-
The Dewald Brevis show comes to an end here in Pune as he falls for 49.
— IndianPremierLeague (@IPL) April 13, 2022 " class="align-text-top noRightClick twitterSection" data="
What a knock that was from the youngster 👏👏
Live - https://t.co/QpRklNl6wU #MIvPBKS #TATAIPL pic.twitter.com/cP6nZlCC4X
">The Dewald Brevis show comes to an end here in Pune as he falls for 49.
— IndianPremierLeague (@IPL) April 13, 2022
What a knock that was from the youngster 👏👏
Live - https://t.co/QpRklNl6wU #MIvPBKS #TATAIPL pic.twitter.com/cP6nZlCC4XThe Dewald Brevis show comes to an end here in Pune as he falls for 49.
— IndianPremierLeague (@IPL) April 13, 2022
What a knock that was from the youngster 👏👏
Live - https://t.co/QpRklNl6wU #MIvPBKS #TATAIPL pic.twitter.com/cP6nZlCC4X
ALSO READ: IPL 2022 | ടി20യില്‍ 10,000 ക്ലബ്ബില്‍ രോഹിത് ; നേട്ടമാഘോഷിച്ചത് റബാഡയെ സിക്‌സിന് പറത്തി
അവസാന ഓവറിൽ മൂന്ന് വിക്കറ്റടക്കം നാല് വിക്കറ്റാണ് ഒഡിയന്‍ സ്‌മിത്ത് സ്വന്തമാക്കിയത്. കഗീസോ റബാദ 2 വിക്കറ്റും വൈഭവ് അറോറ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തിലാണ് 198 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളും ശിഖര്‍ ധവാനുമാണ് പഞ്ചാബിന്‍റെ ഇന്നിങ്സിന്‍റെ നെടുന്തൂണായത്. മുംബൈക്കായി ബേസില്‍ തമ്പി 4 ഓവറില്‍ 47 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി. ജയദേവ് ഉനദ്ഘട്ട്, ജസ്‌പ്രീത് ബുംറ, മുരുകന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.