പൂനെ: ഐപിഎല്ലില്‍ ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ് ക്യാപ്‌റ്റന്‍ മായങ്ക് അഗര്‍വാള്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മനീഷ് പാണ്ഡെക്ക് പകരക്കാരനായി ആവേശ് ഖാന്‍ ലഖ്‌നൗ നിരയില്‍ എത്തിയിട്ടുണ്ട്. മാറ്റങ്ങളൊന്നുമില്ലാതെയാണ് പഞ്ചാബ് ഇന്നിറങ്ങുന്നത്.
-
#PBKS have won the toss and they will bowl first against #LSG.
— IndianPremierLeague (@IPL) April 29, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/fhL4hICkLZ #PBKSvLSG #TATAIPL pic.twitter.com/iwWj6sJ6Nr
">#PBKS have won the toss and they will bowl first against #LSG.
— IndianPremierLeague (@IPL) April 29, 2022
Live - https://t.co/fhL4hICkLZ #PBKSvLSG #TATAIPL pic.twitter.com/iwWj6sJ6Nr#PBKS have won the toss and they will bowl first against #LSG.
— IndianPremierLeague (@IPL) April 29, 2022
Live - https://t.co/fhL4hICkLZ #PBKSvLSG #TATAIPL pic.twitter.com/iwWj6sJ6Nr
എട്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും മൂന്ന് തോൽവിയുമുൾപ്പെടെ 10 പോയിന്‍റുമായി പട്ടികയിൽ നാലാം സ്ഥാനത്തുള്ള ലഖ്‌നൗ വിജയത്തോടെ ആദ്യ നാലിലെ സ്ഥാനം ഉറപ്പിക്കാനാകും ഇന്ന് ശ്രമിക്കുക. എട്ട് മത്സരങ്ങളിൽ നിന്ന് നാല് വീതം ജയവും തോൽവിയുമായി പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള പഞ്ചാബിന് പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് പ്ലെയിങ് ഇലവന്‍: ക്വിന്റൺ ഡി കോക്ക്, കെ എൽ രാഹുൽ (സി), കൃണാല്‍ പാണ്ഡ്യ, ദീപക് ഹൂഡ, ആയുഷ് ബദോണി, മാർക്കസ് സ്റ്റോയിനസ്, ജേസൺ ഹോൾഡർ, ദുഷ്മന്ത ചമീര, രവി ബിഷ്‌ണോയ്, ആവേശ് ഖാൻ, മൊഹ്‌സിൻ ഖാൻ
പഞ്ചാബ് കിംഗ്‌സ് പ്ലെയിങ് ഇലവന്‍: ശിഖർ ധവാൻ, മായങ്ക് അഗർവാൾ (സി), ഭാനുക രാജപക്‌സെ, ലിയാം ലിവിംഗ്‌സ്റ്റൺ, ജോണി ബെയർസ്റ്റോ, ജിതേഷ് ശർമ, ഋഷി ധവാൻ, കാഗിസോ റബാഡ, രാഹുൽ ചാഹർ, അർഷ്ദീപ് സിങ്, സന്ദീപ് ശർമ.