ETV Bharat / sports

IPL 2022 | പഞ്ചാബിനെതിരെ കുറഞ്ഞ ഓവർ നിരക്ക്; രോഹിത്തിന് ഇരട്ടപ്പിഴ

സീസണിൽ രണ്ടാം തവണയാണ് കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരിൽ രോഹിത് ശിക്ഷിക്കപ്പെടുന്നത്.

IPL 2022  Rohit Sharma punished for a low over-rate  കുറഞ്ഞ ഓവർ നിരക്കിനാണ് രോഹിത് ശർമ്മ ശിക്ഷിച്ചത്  Mumbai Indians  mi vs pbks  Mumbai indians vs punjab kings  നേരത്തെ ഡൽഹിക്കെതിരെ കുറഞ്ഞ ഓവർ നിരക്കിന് പിഴ ലഭിച്ചിരുന്നു  Rohit fined for low over-rate  IPL 2022 | പഞ്ചാബിനെതിരെ കുറഞ്ഞ ഓവർ നിരക്ക്; രോഹിത്തിന് ഇരട്ടപ്പിഴ  IPL 2022 LOW OVER RATE ROHIT SHARMA FINED RS 24 LAKH  ipl-2022-low-over-rate-rohit-sharma-fined-rs-24-lakh  രോഹിത്തിന് ഇരട്ടപ്പിഴ
IPL 2022 | പഞ്ചാബിനെതിരെ കുറഞ്ഞ ഓവർ നിരക്ക്; രോഹിത്തിന് ഇരട്ടപ്പിഴ
author img

By

Published : Apr 14, 2022, 9:59 AM IST

പൂനെ: ഐപിഎല്ലില്‍ പഞ്ചാബിനെതിരായ തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സിന് മറ്റൊരു പ്രഹരവും. കുറഞ്ഞ ഓവര്‍ നിരക്കിന് നായകന്‍ രോഹിത് ശര്‍മയ്ക്ക് 24 ലക്ഷം രൂപ പിഴ വിധിച്ചു. ആവേശപ്പോരിൽ പഞ്ചാബ് കിംഗ്‌സ് 12 റൺസിനാണ് മുംബൈയെ തോൽപ്പിച്ചത്.

രോഹിതിന് പുറമെ ടീമംഗങ്ങൾ ആറ് ലക്ഷമോ മാച്ച് ഫീയുടെ 25 ശതമാനമോ പിഴയായി അടക്കണം. നേരത്തെ ഡൽഹിക്കെതിരെ കുറഞ്ഞ ഓവർ നിരക്കിന് 12 ലക്ഷം രൂപ രോഹിതിന് പിഴ ലഭിച്ചിരുന്നു. തെറ്റ് ആവർത്തിച്ചതിനാലാണ് പിഴ ശിക്ഷ ഇരട്ടിയായത്. വീണ്ടും ആവർത്തിച്ചാൽ ഒരു മത്സരത്തിൽ രോഹിത്തിന് വിലക്ക് വന്നേക്കും.

MORE READ: IPL 2022 | തോൽവിക്ക് പിന്നാലെ രോഹിതിന് തിരിച്ചടി; കുറഞ്ഞ ഓവർ നിരക്ക്, 12 ലക്ഷം രൂപ പിഴ

പഞ്ചാബിനെതിരായ മത്സരവും തോറ്റതോടെ സീസണിൽ മുംബൈയുടെ തുടർച്ചയായ അഞ്ചാം തോൽവിയാണിത്. 198 റൺസ് പിന്തുടർന്ന മുംബൈക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 186 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. അവസാന ഓവറിൽ മൂന്ന് വിക്കറ്റടക്കം നാല് വിക്കറ്റ് നേടിയ ഒഡിയന്‍ സ്‌മിത്ത് വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.