ETV Bharat / sports

IPL 2022 | തോല്‍വിയിലും ടീമിന് ആത്മവിശ്വാസം പകര്‍ന്ന് വില്യംസൺ

രാജസ്ഥാനെതിരായ മത്സരത്തിലെ മോശം ബോളിങ്ങില്‍ നിന്ന് ശക്തമായ തിരിച്ചുവരവാണ് ഹൈദരാബാദ് ബോളര്‍മാര്‍ നടത്തിയത്.

ipl 2022 Kane Williamson lauds his team good powerplay bowling  Kane Williamson  ipl 2022  ipl updates  ഐപിഎൽ വാർത്തകൾ  IPL 2022 | തോല്‍വിയിലും ടീമിന് ആത്മവിശ്വാസം പകര്‍ന്ന് വില്യംസൺ  ബോളർമാരുടെ പ്രകടനത്തില്‍ സംതൃപ്‌തനാണെന്ന് കെയ്ൻ വില്യംസൺ  Williamson gave the team confidence despite the defeat  ഐപിഎൽ 2022  ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് സൺറൈസേഴ്‌സ് ഹൈദരാബാദ്
IPL 2022 | തോല്‍വിയിലും ടീമിന് ആത്മവിശ്വാസം പകര്‍ന്ന് വില്യംസൺ
author img

By

Published : Apr 5, 2022, 9:25 AM IST

മുംബൈ: ലഖ്‌നൗവിനെതിരായ മത്സരത്തില്‍ 12 റൺസിന്‍റെ തോല്‍വി വഴങ്ങിയെങ്കിലും പവർപ്ലേയിലെ ബോളർമാരുടെ പ്രകടനത്തില്‍ സംതൃപ്‌തനാണെന്ന് ഹൈദരാബാദ് നായകൻ കെയ്ൻ വില്യംസൺ. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാന്‍റെയും 68 റൺസെടുത്ത കെ എൽ രാഹുലിന്‍റെയും മികവിലാണ് ലഖ്‌നൗ ഹൈദരാബാദിനെ 12 റൺസിന് പരാജയപ്പെടുത്തിയത്.

'രാജസ്ഥാനെതിരായ അവസാന മത്സരത്തിൽ നിന്നും വ്യത്യസ്‌തമായി വളരെ മികച്ച പ്രകടനമാണ് ടീം കാഴ്‌ചവെച്ചത്. പവർപ്ലേയിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബോളർമാർ മികവ് കാട്ടി. ബോളർമാർ അവരുടം ജോലി ഭംഗിയാക്കി. എങ്കിലും കെഎൽ രാഹുൽ - ദീപക് ഹൂഡ സഖ്യത്തെ പെട്ടെന്ന് പുറത്താക്കാനാകാഞ്ഞത് തിരിച്ചടിയായി, ഈ കൂട്ടുകെട്ടാണ് അവരെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്' മത്സര ശേഷം വില്യംസൺ പറഞ്ഞു.

ALSO READ: സഞ്‌ജുവിന്‍റെ ക്യാപ്റ്റന്‍സിയില്‍ ആസ്വദിച്ച് കളിക്കുന്നു : ജോസ് ബട്‌ലര്‍

രാജസ്ഥാനെതിരായ മത്സരത്തിലെ മോശം ബൗളിങ്ങില്‍ നിന്ന് ശക്തമായ തിരിച്ചുവരവാണ് ഹൈദരാബാദ് ബൗളര്‍മാര്‍ നടത്തിയത്. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷിഫേര്‍ഡ്, ടി നടരാജന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.