ETV Bharat / sports

IPL 2022 | ടോപ്പ് ഓർഡർ തകർത്ത് ലിവിംഗ്‌സ്റ്റൺ, രക്ഷകനായി മാർഷ് ; ഡൽഹിക്കെതിരെ പഞ്ചാബിന് ലക്ഷ്യം 160 റൺസ്

മാര്‍ഷിന്‍റെ ഇന്നിംഗ്‌സാണ് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഡല്‍ഹിയെ കരകയറ്റിയത്

Delhi Capitals vs Punjab Kings  DC VS PBKS  IPL 2022  IPL 2022 Punjab kings need 160 runs to win against Delhi capitals  ടോപ്പ് ഓർഡർ തകർത്ത് ലിവിംഗ്‌സ്റ്റൺ  ഡല്‍ഹി കാപിറ്റല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് 160 റണ്‍സ് വിജയലക്ഷ്യം  ഡല്‍ഹി കാപിറ്റല്‍സ് vs പഞ്ചാബ് കിംഗ്‌സ്  Liam livingston  IPL 2022 DELHI SETS 178 TARGET TO PUNJAB
IPL 2022: ടോപ്പ് ഓർഡർ തകർത്ത് ലിവിംഗ്‌സ്റ്റൺ, രക്ഷകനായി മാർഷ്; ഡൽഹിക്കെതിരെ പഞ്ചാബിന് ലക്ഷ്യം 160 റൺസ്
author img

By

Published : May 16, 2022, 10:21 PM IST

മുംബൈ : ഐപിഎല്ലില്‍ നിര്‍ണായക പോരാട്ടത്തിൽ ഡല്‍ഹി കാപിറ്റല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് 160 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടമായി ബാറ്റിംഗിനെത്തിയ ഡല്‍ഹിക്ക് 48 പന്തില്‍ 63 റൺസെടുത്ത മിച്ചല്‍ മാര്‍ഷിന്‍റെ ഇന്നിംഗ്‌സാണ് തുണയായത്. നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ലിയാം ലിവിംഗ്‌സ്റ്റാനാണ് ഡല്‍ഹിയെ തകര്‍ത്തത്.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹിക്ക് ആദ്യ പന്തില്‍ വാര്‍ണറെ നഷ്‌ടമായി. പിന്നീട് ഓപ്പണറായ സര്‍ഫറാസിനൊപ്പം ചേർന്ന മാര്‍ഷിന്‍റെ ഇന്നിംഗ്‌സാണ് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഡല്‍ഹിയെ കരകയറ്റിയത്. 16 പന്തില്‍ ഒരു സിക്‌സും അഞ്ച് ഫോറും അടക്കം 32 റൺസ് അടങ്ങിയതാണ് സര്‍ഫറാസിന്‍റെ ഇന്നിംഗ്‌സ്.

നാലാമതായെത്തിയ ലളിത് യാദവ് ക്രീസിൽ പിടിച്ചുനിന്നു. മിച്ചൽ മാർഷിനൊപ്പം ചേർന്ന് സ്കോറിങ് ഉയർത്തി. പിന്നാലെയെത്തിയ റിഷഭ് പന്ത്, റോവ്മാന്‍ പവല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്ക് തിളങ്ങാനായില്ല. 17 റൺസുമായി അക്ഷര്‍ പട്ടേലും മൂന്ന് റൺസോടെ കുല്‍ദീപ് യാദവും പുറത്താവാതെ നിന്നു.

ഡേവിഡ് വാര്‍ണര്‍ (0), റിഷഭ് പന്ത് (7), റോവ്മാന്‍ പവല്‍ (2) എന്നീ ഹിറ്റര്‍മാരെയാണ് ലിവിംഗ്സ്റ്റണ്‍ മടക്കിയത്. ലിവിംഗ്സ്റ്റണ്‍ പുറമെ അര്‍ഷ്‌ദീപ് സിങ്ങും മൂന്ന് വിക്കറ്റ് വീഴ്ത്തി. കഗിസോ റബാഡ ഒരു വിക്കറ്റ്‌ നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.