ETV Bharat / sports

IPL 2022 | ത്രിപാഠി പടനയിച്ചു ; ഹൈദാരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് 194 റണ്‍സ് വിജയലക്ഷ്യം - rahul tripadi

ഓപ്പണിംഗിൽ കെയ്ന്‍ വില്യംസണ് പകരം ഓപ്പണറായി ഇറങ്ങിയ പ്രിയം ഗാര്‍ഗ് മികച്ച തുടക്കമാണ് നൽകിയത്

IPL 2022  IPL updates  IPL news  MI vs SRH  MUMBAI INDIANS VS SUNRISERS HYDERABAD  സണ്‍റൈസേഴ്‌സ് ഹൈദാരാബാദ്  മുംബൈ ഇന്ത്യന്‍സ്  ഹൈദാരാബാദ് vs മുംബൈ  rahul tripadi  IPL 2022 ത്രിപാഠി പടനയിച്ചു ഹൈദാരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് 194 റണ്‍സ് വിജയലക്ഷ്യം
IPL 2022: ത്രിപാഠി പടനയിച്ചു; ഹൈദാരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് 194 റണ്‍സ് വിജയലക്ഷ്യം
author img

By

Published : May 17, 2022, 10:22 PM IST

മുംബൈ : ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് 194 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദിന് 44 പന്തില്‍ 76 റൺസ് നേടിയ രാഹുല്‍ ത്രിപാഠിയുടെ ഇന്നിംഗ്‌സാണ് തുണയായത്. മുംബൈയ്‌ക്കായി രമണ്‍ദീപ് സിംഗ് മൂന്ന് വിക്കറ്റ് നേടി.

ഓപ്പണിംഗിൽ കെയ്ന്‍ വില്യംസണ് പകരം ഓപ്പണറായി ഇറങ്ങിയ പ്രിയം ഗാര്‍ഗ് മികച്ച തുടക്കമാണ് നൽകിയത്. ഒമ്പത് റൺസുമായി അഭിഷേക് ശര്‍മ നേരത്തെ പുറത്തായെങ്കിലും ത്രിപാഠിയെ കൂട്ടുപിടിച്ച ഗാര്‍ഗ് അടിച്ച് തകർത്തു. ഇരുവരും 78 റണ്‍സാണ് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേര്‍ത്തത്. 26 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പടെ 42 റൺസാണ് നേടിയത്.

പിന്നാലെയെത്തിയ പുരാനും ത്രിപാഠിക്ക് മികച്ച പിന്തുണ നല്‍കി. അതിവേഗം റണ്‍സ് കണ്ടെത്തിയ പുരാന്‍ ത്രിപാഠിക്കൊപ്പം 76 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 22 പന്തില്‍ 38 റൺസെടുത്ത പുരാനെ റിലെ മെരെഡിത്ത് മടക്കി. തൊട്ടടുത്ത ഓവറില്‍ ത്രിപാഠിയും മടങ്ങി. മൂന്ന് സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു പുരാന്‍റെ ഇന്നിംഗ്‌സ്.

പിന്നാലെ രണ്ട് റൺസുമായി എയ്‌ഡന്‍ മാര്‍ക്രവും പുറത്തായി. ഒമ്പത് റൺസെടുത്ത വാഷിംഗ്‌ടണ്‍ സുന്ദർ ബുമ്രയുടെ അവസാന പന്തിൽ ബൗള്‍ഡായി. എട്ട് റൺസെടുത്ത നായകൻ കെയ്ന്‍ വില്യംസണ്‍ പുറത്താവാതെ നിന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.