മുംബൈ : ഇന്ത്യൻ സൂപ്പർ ലീഗിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് കൂറ്റൻ സ്‌കോർ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 210 റണ്‍സ് നേടി. അർധശതകം പൂർത്തിയാക്കിയ റോബിൻ ഉത്തപ്പയുടേയും 49 റണ്‍സിന് പുറത്തായ ശിവം ദുബെയുടെയും ബാറ്റിങ് മികവിലാണ് ചെന്നൈ കൂറ്റൻ സ്‌കോർ കണ്ടെത്തിയത്.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത നായകൻ കെഎൽ രാഹുലിന്‍റെ പ്രതീക്ഷക്കൊത്തായിരുന്നു ലഖ്‌നൗ ഇന്നിങ്സ് ആരംഭിച്ചത്. ചെന്നൈ ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദിനെ(1) രണ്ടാം ഓവറിൽ തന്നെ മടക്കി അയക്കാൻ അവർക്കായി. എന്നാൽ പിന്നീടൊന്നിച്ച മൊയിന്‍ അലി റോബിൻ ഉത്തപ്പ സഖ്യം ചെന്നൈ സ്‌കോർ വേഗത്തിൽ ഉയർത്തി. ഇതിനിടെ ടീം സ്കോർ 84ൽ നിൽക്കെ ഉത്തപ്പ(50) പുറത്തായി.
-
Innings Break!
— IndianPremierLeague (@IPL) March 31, 2022 " class="align-text-top noRightClick twitterSection" data="
A cracking batting performance from @ChennaiIPL as they post 210/7 on the board! 💪 💪
The @LucknowIPL chase will begin shortly. 👍 👍
Scorecard ▶️ https://t.co/uEhq27KiBB#TATAIPL | #LSGvCSK pic.twitter.com/i3vrkIU0e4
">Innings Break!
— IndianPremierLeague (@IPL) March 31, 2022
A cracking batting performance from @ChennaiIPL as they post 210/7 on the board! 💪 💪
The @LucknowIPL chase will begin shortly. 👍 👍
Scorecard ▶️ https://t.co/uEhq27KiBB#TATAIPL | #LSGvCSK pic.twitter.com/i3vrkIU0e4Innings Break!
— IndianPremierLeague (@IPL) March 31, 2022
A cracking batting performance from @ChennaiIPL as they post 210/7 on the board! 💪 💪
The @LucknowIPL chase will begin shortly. 👍 👍
Scorecard ▶️ https://t.co/uEhq27KiBB#TATAIPL | #LSGvCSK pic.twitter.com/i3vrkIU0e4
എന്നാൽ തുടർന്ന് ക്രീസിലെത്തിയ ശിവം ദുബെ മൊയിന്‍ അലിയെ കൂട്ടുപിടിച്ച് തകർപ്പനടി തുടർന്നു. ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തി. ടീം സ്കോർ 106ൽ നിൽക്കെ മൊയിൻ അലിയെ(35) ചെന്നൈക്ക് നഷ്‌ടമായി. പിന്നാലെ ക്രീസിലെത്തിയ അമ്പാട്ടി റായ്‌ഡുവും ലഖ്‌നൗ ബൗളർമാരെ പ്രഹരിച്ചുകൊണ്ടിരുന്നു.
ഇതിനിടെ ദുബെ- റായ്‌ഡു സഖ്യം ടീം സ്‌കോർ 150 കടത്തി. പിന്നാലെ റായ്‌ഡുവിനെയും(27) ചെന്നൈക്ക് നഷ്‌ടമായി. ടീം സ്കോർ 187ൽ നിൽക്കെ അർധ സെഞ്ച്വറിക്ക് ഒരു റണ്‍സ് പിറകെ ദുബെയും വീണു. എന്നാൽ തുടർന്ന് ക്രീസിലൊന്നിച്ച നായകൻ ജഡേജയും ധോണിയും ചേർന്ന് ടീം സ്‌കോർ 200 കടത്തി.
ALSO READ: 'സൂപ്പര്‍ കിങ്സ് ക്രിക്കറ്റ് അക്കാദമി'; സമ്മർ ക്യാമ്പുകൾ ഏപ്രിൽ 6 മുതൽ
ടീം സ്കോർ 203ൽ നിൽക്കെ ജഡേജ(17) പുറത്തായി. പിന്നാലെ വന്ന ഡ്വയ്‌ൻ പ്രിറ്റോറിയസ് ഡക്കായി മടങ്ങി. എന്നാൽ അവസാന ഓവറുകളിൽ തകർത്തടിച്ച ധോണി ടീം സ്കോർ 210ൽ എത്തിച്ചു. ധോണി(16), ഡ്വയ്‌ൻ ബ്രാവോ(1) എന്നിവർ പുറത്താകാതെ നിന്നു. ലഖ്‌നൗവിനായി ആവേശ് ഖാൻ, ആൻഡ്രൂ ടൈ, രവി ബിഷ്‌ണോയ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.