ദുബായ് : രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 150 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ഓപ്പണർമാർ മിന്നുന്ന തുടക്കം നൽകിയെങ്കിലും അത് മുതലാക്കി സ്കോർ വർധിപ്പിക്കാൻ പിന്നീട് വന്ന ബാറ്റർമാർക്ക് സാധിച്ചില്ല.
ഓപ്പണർമാരായ എവിൻ ലൂയിസിന്‍റെയും യശസ്വി ജയ്‌സ്വാളിന്‍റെയും മികവിലാണ് രാജസ്ഥാൻ മോശമല്ലാത്ത സ്കോറില്‍ എത്തിയത്. രാജസ്ഥാന് ഓപ്പണർമാരായ എവിൻ ലൂയിസും യശസ്വി ജയ്‌സ്വാളും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്.
-
A brilliant bowling performance sees #RR restricted to 1️⃣4️⃣9️⃣/9️⃣. 👏🏻👏🏻
— Royal Challengers Bangalore (@RCBTweets) September 29, 2021 " class="align-text-top noRightClick twitterSection" data="
Batsmen, you’re up! 👊🏻#PlayBold #WeAreChallengers #ನಮ್ಮRCB #IPL2021 #RRvRCB pic.twitter.com/ugQC11zXXL
">A brilliant bowling performance sees #RR restricted to 1️⃣4️⃣9️⃣/9️⃣. 👏🏻👏🏻
— Royal Challengers Bangalore (@RCBTweets) September 29, 2021
Batsmen, you’re up! 👊🏻#PlayBold #WeAreChallengers #ನಮ್ಮRCB #IPL2021 #RRvRCB pic.twitter.com/ugQC11zXXLA brilliant bowling performance sees #RR restricted to 1️⃣4️⃣9️⃣/9️⃣. 👏🏻👏🏻
— Royal Challengers Bangalore (@RCBTweets) September 29, 2021
Batsmen, you’re up! 👊🏻#PlayBold #WeAreChallengers #ನಮ್ಮRCB #IPL2021 #RRvRCB pic.twitter.com/ugQC11zXXL
ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ എട്ട് ഓവറിൽ 70 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ജയ്‌സ്വാൾ ഒരു വശത്ത് പ്രതിരോധിച്ച് കളിച്ചപ്പോൾ ലൂയിസ് ആക്രമിച്ച് കളിക്കുകയായിരുന്നു.
എന്നാൽ ഈ കൂട്ടുകെട്ട് പൊളിച്ച് ഡാൻ ക്രിസ്റ്റ്യന്‍ ബാംഗ്ലൂരിന് ആശ്വാസമേകി. 22 പന്തിൽ നിന്ന് 31 റണ്‍സ് നേടിയ ജയ്‌സ്വാളിനെ ക്രിസ്റ്റ്യന്‍ സിറാജിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെയെത്തിയ സഞ്ജു സാംസണ്‍ ഒരു വശത്ത് പ്രതിരോധിച്ച് നിന്നപ്പോഴും ലൂയിസ് തകർത്താടി തുടരുകയായിരുന്നു.
-
RCB claw their way back after a fine opening stand. Difficult, but not impossible 🤞#RRvRCB | #HallaBol | #IPL2021 pic.twitter.com/jAOeSUuRtQ
— Rajasthan Royals (@rajasthanroyals) September 29, 2021 " class="align-text-top noRightClick twitterSection" data="
">RCB claw their way back after a fine opening stand. Difficult, but not impossible 🤞#RRvRCB | #HallaBol | #IPL2021 pic.twitter.com/jAOeSUuRtQ
— Rajasthan Royals (@rajasthanroyals) September 29, 2021RCB claw their way back after a fine opening stand. Difficult, but not impossible 🤞#RRvRCB | #HallaBol | #IPL2021 pic.twitter.com/jAOeSUuRtQ
— Rajasthan Royals (@rajasthanroyals) September 29, 2021
തകർന്നടിഞ്ഞ് രാജസ്ഥാൻ
അർധശതകം പിന്നിട്ടതിന് പിന്നാലെ ജോര്‍ജ് ഗാര്‍ട്ടൻ താരത്തെ പുറത്താക്കി. 37 പന്തിൽ 58 റണ്‍സ് നേടിയ ലൂയിസ് കീപ്പറിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. പിന്നീട് റോയൽസിന്‍റെ പതനമായിരുന്നു. ലൂയിസിന് പിന്നാലെ മൂന്ന് റണ്‍സ് നേടിയ മഹിപാല്‍ ലൊംറോറിനെ ചാഹൽ പുറത്താക്കി.
തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ കഴിഞ്ഞ മത്സരങ്ങളിൽ മിന്നും ഫോമിൽ കളിക്കുകയായിരുന്ന ക്യാപ്‌റ്റൻ സഞ്ജു സാംസണെ(15 ബോൾ 19 റണ്‍സ്), ശഹ്‌ബാസ് അഹമ്മദ് പുറത്താക്കി. അനാവശ്യ ഷോട്ടിന് ശ്രമിച്ച താരം ദേവ് ദത്ത് പടിക്കലിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ആ ഓവറിൽ തന്നെ രാഹുല്‍ തെവാത്തിയെയും (2 റണ്‍സ്) ശഹ്‌ബാസ് അഹമ്മദ് പുറത്താക്കി.
-
Innings Break!
— IndianPremierLeague (@IPL) September 29, 2021 " class="align-text-top noRightClick twitterSection" data="
From 100/1 after 11 to 149/9 after 20 overs for #RR against #RCB.
Chahal's impressive return (2/18) to form continues, and Harshal (3/34) is among the wickets once more.
Scorecard - https://t.co/nORWT9iLHL #RRvRCB #VIVOIPL pic.twitter.com/arTRqw6opU
">Innings Break!
— IndianPremierLeague (@IPL) September 29, 2021
From 100/1 after 11 to 149/9 after 20 overs for #RR against #RCB.
Chahal's impressive return (2/18) to form continues, and Harshal (3/34) is among the wickets once more.
Scorecard - https://t.co/nORWT9iLHL #RRvRCB #VIVOIPL pic.twitter.com/arTRqw6opUInnings Break!
— IndianPremierLeague (@IPL) September 29, 2021
From 100/1 after 11 to 149/9 after 20 overs for #RR against #RCB.
Chahal's impressive return (2/18) to form continues, and Harshal (3/34) is among the wickets once more.
Scorecard - https://t.co/nORWT9iLHL #RRvRCB #VIVOIPL pic.twitter.com/arTRqw6opU
പിന്നെ റോയൽസ് നിരയിൽ ബാറ്റർമാരുടെ കൂട്ടക്കൊഴിച്ചിലായിരുന്നു. ലിയാം ലിവിങ്സ്റ്റണ്‍ (6 റണ്‍സ്), റിയാന്‍ പരാഗ്(9 റണ്‍സ്) ക്രിസ് മോറിസ് (14 റണ്‍സ്), ചേതന്‍ സക്കറിയ(2 റണ്‍സ്) എന്നിവർ വളരെ പെട്ടന്ന് തന്നെ കൂടാരം കയറി. അവസാന ഓവർ എറിയാനെത്തിയ ഹർഷൽ പട്ടേൽ മൂന്ന് റണ്‍സ് മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
-
Just can’t keep him from picking up wickets. \|/ 🤷🏻♂️#PlayBold #WeAreChallengers #ನಮ್ಮRCB #IPL2021 #RRvRCB pic.twitter.com/VVCuReHfTU
— Royal Challengers Bangalore (@RCBTweets) September 29, 2021 " class="align-text-top noRightClick twitterSection" data="
">Just can’t keep him from picking up wickets. \|/ 🤷🏻♂️#PlayBold #WeAreChallengers #ನಮ್ಮRCB #IPL2021 #RRvRCB pic.twitter.com/VVCuReHfTU
— Royal Challengers Bangalore (@RCBTweets) September 29, 2021Just can’t keep him from picking up wickets. \|/ 🤷🏻♂️#PlayBold #WeAreChallengers #ನಮ್ಮRCB #IPL2021 #RRvRCB pic.twitter.com/VVCuReHfTU
— Royal Challengers Bangalore (@RCBTweets) September 29, 2021
ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ യൂസ്‌വേന്ദ്ര ചാഹല്‍, ഷഹബാസ് അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഡാൻ ക്രിസ്റ്റ്യന്‍, ജോര്‍ജ് ഗാര്‍ട്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ALSO READ : ഇനി അങ്കം രാഷ്‌ട്രീയത്തിൽ ; ബോക്‌സിങ് ഇതിഹാസം മാന്നി പാക്വിയാവോ വിരമിച്ചു