ETV Bharat / sports

IPL 2021: പ്ലേ ഓഫ് ഉറപ്പിച്ചവരുടെ പോരാട്ടം, ഡൽഹി ക്യാപ്പിറ്റൽസ് ബാംഗ്ലൂരിനെ നേരിടും

പ്ലേ ഓഫ് ഉറപ്പിച്ചതിനാൽ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമല്ല.

IPL 2021  RCB  DC  ഡൽഹി ക്യാപ്പിറ്റൽസ് ബാംഗ്ലൂരിനെ നേരിടും  ഐപിഎൽ  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ  ചെന്നൈ സൂപ്പർ കിങ്സ്  IPL  വിരാട് കോലി  കോലി  പ്ലേ ഓഫ്
IPL 2021 : പ്ലേ ഓഫ് ഉറപ്പിച്ചവരുടെ പോരാട്ടം, ഡൽഹി ക്യാപ്പിറ്റൽസ് ബാംഗ്ലൂരിനെ നേരിടും
author img

By

Published : Oct 8, 2021, 4:03 PM IST

ദുബായ്‌ : ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ ഡൽഹി ക്യാപ്പിറ്റൽസ് മൂന്നാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. വൈകിട്ട് 7.30 ന് ദുബായിലാണ് മത്സരം. പ്ലേ ഓഫ് ഉറപ്പിച്ച ഇരു ടീമുകളും ഇന്നത്തെ മത്സരത്തിൽ വിജയിച്ച് ആത്മവിശ്വാസം വർധിപ്പിക്കാനാകും ശ്രമിക്കുക.

13 മത്സരങ്ങളിൽ നിന്ന് 10 വിജയം ഉൾപ്പെടെ 20 പോയിന്‍റുമായി ഡൽഹി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 13 മത്സരങ്ങളിൽ നിന്ന് 8 വിജയത്തോടെ 16 പോയിന്‍റുള്ള ബാംഗ്ലൂർ പട്ടികയിൽ മൂന്നാം സ്ഥാനത്തും. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാലും റണ്‍റേറ്റ് കുറവായതിനാൽ ബാംഗ്ലൂരിന് ചെന്നൈയെ മറികടക്കാൻ സാധിക്കില്ല.

കരുത്തരായ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തെറിഞ്ഞാണ് ഡൽഹി ഇന്നത്തെ മത്സരത്തിനെത്തുന്നതെങ്കിൽ ദുർബലരായ സണ്‍റൈസേഴ്‌സിനോട് തോൽവി വഴങ്ങിയാണ് ബാംഗ്ലൂർ എത്തുന്നത്. ആദ്യ പാദത്തിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ബാംഗ്ലൂരിനൊപ്പമായിരുന്നു.

ഇതുവരെ പരസ്‌പരം ഇരുവരും 27 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 16 എണ്ണത്തില്‍ ബാംഗ്ലൂരും 10 മത്സരങ്ങളിൽ ഡൽഹിയും വിജയിച്ചു.

14-ാം സീസണ്‍ ഐപിഎല്ലിൽ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്‌ചവെക്കുന്ന ടീമാണ് ഡൽഹി ക്യാപ്പിറ്റൽസ്. നായകൻ റിഷഭ് പന്തിന്‍റെ നേതൃത്വത്തിൽ ബാറ്റിങ്, ബൗളിങ് നിര മികച്ച പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. ടീമിലെ ഏറെക്കുറെ എല്ലാ ബാറ്റർമാരും മികച്ച ഫോമിലാണ് കളിക്കുന്നത്. ബൗളിങ് നിരയും വ്യത്യസ്തമല്ല.

ALSO READ : IPL 2021: അവസാന മത്സരത്തിനായി മുംബൈയും ഹൈദരാബാദും ഇന്നിറങ്ങും

മറു വശത്ത് ബാംഗ്ലൂരിന് ബാറ്റിങ്ങിൽ ഒന്നുരണ്ട് താരങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകേണ്ട അവസ്ഥയാണുള്ളത്. ഓപ്പണർ ദേവ്‌ദത്ത് പടിക്കലും, മാക്‌സ്‌വെല്ലുമാണ് അവരുടെ പ്രധാന തുറുപ്പുചീട്ട്. നായകൻ കോലി അവസരത്തിനൊത്ത് ഉയരാൻ സാധിക്കാത്തതും പ്രധാന പ്രശ്‌നമാണ്. എന്നാൽ ടീമിന്‍റെ ബൗളിങ് നിര ശക്തമാണ്. വിക്കറ്റ് വേട്ടയിൽ തലപ്പത്തുള്ള ഹർഷൽ പട്ടേൽ ടീമിന്‍റെ പേസ് നിരക്ക് ശക്തി കൂട്ടുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.