ETV Bharat / sports

IPL 2021 ; ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് മോശം തുടക്കം

author img

By

Published : Sep 25, 2021, 4:16 PM IST

Updated : Sep 25, 2021, 4:39 PM IST

നഷ്ടമായത് ഓപ്പണർമാരായ പൃഥ്വി ഷാ, ശിഖർ ധവാൻ എന്നിവരുടെ വിക്കറ്റുകള്‍

IPL 2021  RAJASTAN WON THE TOSS ELECTED TO FIELD FIRST  ടോസ് നേടിയ രാജസ്ഥാൻ ഡൽഹിയെ ബാറ്റിങിനയച്ചു  ഐപിഎൽ  IPL UPDATE  IPL NEWS  ഡൽഹിക്ക് രണ്ട് വിക്കറ്റുകൾ നഷ്‌ടമായി
IPL 2021 ; ഡൽഹിക്ക് മോശം തുടക്കം; രണ്ട് വിക്കറ്റുകൾ നഷ്‌ടമായി

അബുദാബി : രാജസ്ഥാനെതിരെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഡൽഹിക്ക് മോശം തുടക്കം. ഓപ്പണർമാരായ പൃഥ്വി ഷാ, ശിഖർ ധവാൻ എന്നിവരുടെ വിക്കറ്റുകൾ ഡൽഹിക്ക് നഷ്ടമായി.

എട്ട് പന്തിൽ എട്ട് റണ്‍സ് നേടിയ ധവാൻ കാർത്തിക് ത്യാഗിയുടെ പന്തിൽ ബൗൾഡ് ആയപ്പോൾ പത്ത് റണ്‍സ് നേടിയ ഷാ, സക്കറിയയുടെ പന്തിൽ ക്യാച്ച് നൽകി പുറത്തായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഡൽഹി അഞ്ച് ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 30 റണ്‍സ് നേടിയിട്ടുണ്ട്.

കഴിഞ്ഞ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് രാജസ്ഥാൻ ഇന്ന് മത്സരിക്കുന്നത്. ക്രിസ് മോറിസ്, എവിൻ ലൂയിസ് എന്നിവർ കളിക്കുന്നില്ല. പകരം ദക്ഷിണാഫ്രിക്കൻ താരങ്ങളായ ടബേരാസ് ഷംസി, ഡേവിഡ് മില്ലർ എന്നിവർ ടീമിലെത്തിയിട്ടുണ്ട്. പരിക്കേറ്റ ഓസിസ് താരം മാർക്കസ് സ്റ്റോയ്നിസിന് പകരം ലളിത് യാദവിനെ ഉൾപ്പെടുത്തിയാണ് ഡൽഹി ഇന്ന് മത്സരത്തിനിറങ്ങുന്നത്.

ALSO READ: IPL 2021 ; ഇന്ന് രണ്ട് മത്സരങ്ങൾ, ഡൽഹി- രാജസ്ഥാനെയും, ഹൈദരാബാദ്- പഞ്ചാബിനെയും നേരിടും

ആദ്യ പാദത്തിലും രണ്ടാം പാദത്തിലും മികച്ച പ്രകടനവുമായാണ് ഇരുടീമുകളും മുന്നേറുന്നത്. ഒൻപത് മത്സരങ്ങളിൽ നിന്ന് 14 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ഡൽഹി. എട്ട് മത്സങ്ങളിൽ നിന്ന് എട്ട് പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് രാജസ്ഥാൻ.

കഴിഞ്ഞ മത്സരത്തിൽ നേടിയ അപ്രതീക്ഷിത വിജയത്തിന്‍റെ ആവേശവുമായാണ് രാജസ്ഥാൻ റോയൽസ് ഇന്ന് വീണ്ടും കളത്തിലെത്തുന്നത്. മറുവശത്ത് സണ്‍റൈസേഴ്‌സിനെ കീഴടക്കിയ ആത്മവിശ്വാസവുമായാണ് ഡൽഹി മത്സരിക്കുന്നത്.

ഇന്നത്തെ മത്സരത്തിൽ വിജയിച്ച് പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനാണ് ഡൽഹിയുടെ ശ്രമമെങ്കിൽ വിജയം നേടി പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താനാകും രാജസ്ഥാൻ ശ്രമിക്കുക.

Last Updated : Sep 25, 2021, 4:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.