IPL 2021 ; പ്ലേ ഓഫ് ഉറപ്പിക്കാൻ കൊൽക്കത്തയും പഞ്ചാബും, ഇരു ടീമുകൾക്കും വിജയം നിർണായകം - വെങ്കിടേഷ് അയ്യർ
നിലവിൽ കൊൽക്കത്ത പോയിന്‍റ് ടേബിളിൽ നാലാം സ്ഥാനത്തും പഞ്ചാബ് ആറാം സ്ഥനത്തുമാണ്
ദുബൈ: ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യതകൾ ഉറപ്പിക്കാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും പഞ്ചാബ് കിങ്സും ഇന്ന് ഏറ്റുമുട്ടും. രാത്രി 7.30 ന് ദുബായിൽ ആണ് മത്സരം. 11 മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുമായി നാലാം സ്ഥാനത്തുള്ള കൊൽക്കത്തക്കും അത്ര തന്നെ മത്സരങ്ങളിൽ നിന്ന് 8 പോയിന്‍റുമായി ആറാം സ്ഥാനത്തുള്ള പഞ്ചാബിനും ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്.
ആദ്യ പാദത്തിൽ നിന്ന് ഏറെ വ്യത്യസ്‌തമായാണാ കൊൽക്കത്ത രണ്ടാം പാദത്തിൽ കളിക്കുന്നത്. രണ്ടാം പാദത്തിൽ കളിച്ച നാല് കളികളിൽ മൂന്നിലും ടീം മികച്ച വിജയം സ്വന്തമാക്കി. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ഡൽഹി ക്യാപ്പിറ്റൽസ്, മുംബൈ ഇന്ത്യൻസ് എന്നീ വമ്പൻ ടീമുകളോടാണ് കൊൽക്കത്ത വിജയം നേടിയത്. ചെന്നൈക്കെതിരെ മാത്രമാണ് ടീമിന് തോൽവി വഴങ്ങേണ്ടി വന്നത്.
-
👍 😁 👍 if you are ready for #KKRvPBKS#SaddaPunjab #IPL2021 #PunjabKings pic.twitter.com/qpEYOh0wOL
— Punjab Kings (@PunjabKingsIPL) October 1, 2021 " class="align-text-top noRightClick twitterSection" data="
">👍 😁 👍 if you are ready for #KKRvPBKS#SaddaPunjab #IPL2021 #PunjabKings pic.twitter.com/qpEYOh0wOL
— Punjab Kings (@PunjabKingsIPL) October 1, 2021👍 😁 👍 if you are ready for #KKRvPBKS#SaddaPunjab #IPL2021 #PunjabKings pic.twitter.com/qpEYOh0wOL
— Punjab Kings (@PunjabKingsIPL) October 1, 2021
ഓപ്പണർ വെങ്കിടേഷ് അയ്യർ തന്നെയാണ് ടീമിന്‍റെ പ്രധാന ശക്‌തി. ബാറ്റിങിലും ബോളിങ്ങിലും താരം ഒരു പോലെ തിളങ്ങുന്നുണ്ട്. ക്യാപ്റ്റൻ മോർഗൻ ഒഴിച്ച് മറ്റ് താരങ്ങളെല്ലാം തന്നെ ഫോമിലാണ്. കഴിഞ്ഞ മത്സരത്തിൽ പരിക്ക് കാരണം കളിക്കാതിരുന്ന ആന്ദ്രേ റസൽ ഇന്നത്തെ മത്സരത്തിലും കളിക്കാൻ സാധ്യതയില്ല.
-
দেখা হবে!
— KolkataKnightRiders (@KKRiders) October 1, 2021 " class="align-text-top noRightClick twitterSection" data="
🕣 See you guys at 7:00 PM 👌🏼#KKRvPBKS #KKR #AmiKKR #KorboLorboJeetbo #আমিKKR #IPL2021 pic.twitter.com/w6oMvciMXq
">দেখা হবে!
— KolkataKnightRiders (@KKRiders) October 1, 2021
🕣 See you guys at 7:00 PM 👌🏼#KKRvPBKS #KKR #AmiKKR #KorboLorboJeetbo #আমিKKR #IPL2021 pic.twitter.com/w6oMvciMXqদেখা হবে!
— KolkataKnightRiders (@KKRiders) October 1, 2021
🕣 See you guys at 7:00 PM 👌🏼#KKRvPBKS #KKR #AmiKKR #KorboLorboJeetbo #আমিKKR #IPL2021 pic.twitter.com/w6oMvciMXq
അതേസമയം രണ്ടാം പാദത്തിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടിലും പഞ്ചാബ് കിങ്‌സ് പരാജയപ്പെട്ടു. ബാറ്റിങ് നിരയാണ് ടീമിന്‍റെ പ്രധാന തിരിച്ചടി. ഓപ്പണർമാർ ഫോമിലാണെങ്കിലും മധ്യനിര തീരെ ദയനീയമായാണ് ബാറ്റ് വീശുന്നത്. എയ്‌ഡൻ മാർക്രം മാത്രമാണ് ടീമിൽ മോശമല്ലാത്ത രീതിയിൽ കളിക്കുന്നത്.
-
The boys in 💜💛 eye the crucial 2 points as they lock horns with @PunjabKingsIPL today.
— KolkataKnightRiders (@KKRiders) October 1, 2021 " class="align-text-top noRightClick twitterSection" data="
Read the full story ⤵️ #KKRvPBKS #KKR #AmiKKR #KorboLorboJeetbo #আমিKKR #IPL2021 https://t.co/hQ30WHLFf3
">The boys in 💜💛 eye the crucial 2 points as they lock horns with @PunjabKingsIPL today.
— KolkataKnightRiders (@KKRiders) October 1, 2021
Read the full story ⤵️ #KKRvPBKS #KKR #AmiKKR #KorboLorboJeetbo #আমিKKR #IPL2021 https://t.co/hQ30WHLFf3The boys in 💜💛 eye the crucial 2 points as they lock horns with @PunjabKingsIPL today.
— KolkataKnightRiders (@KKRiders) October 1, 2021
Read the full story ⤵️ #KKRvPBKS #KKR #AmiKKR #KorboLorboJeetbo #আমিKKR #IPL2021 https://t.co/hQ30WHLFf3
ALSO READ : ഷാർജയില്‍ ധോണി സ്റ്റൈല്‍, ചെന്നൈ പ്ലേ ഓഫില്‍: സൺറൈസേഴ്‌സിന് തോല്‍വി തന്നെ
മുഹമ്മദ് ഷമി നയിക്കുന്ന ബൗളിങ് നിര മികച്ച ഫോമിലാണ്. എന്നാൽ കൊൽക്കത്തയുടെ മികച്ച ബൗളിങ്ങിനോട് പിടിച്ചു നിൽക്കണമെങ്കിൽ ബാറ്റർമാർ ഫോമിൽ എത്തേണ്ടതുണ്ട്. പ്ലേ ഓഫിനായുള്ള മത്സരത്തിൽ കൊൽക്കത്തയ്‌ക്ക് മുംബൈയെ പോലെ തന്നെ വെല്ലുവിളിയുയര്‍ത്തുന്ന ടീമാണ് പഞ്ചാബ് കിങ്സ്. ഇരുവരും തമ്മിൽ ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ വിജയം കൊൽക്കത്തയ്‌ക്കൊപ്പമായിരുന്നു.