ETV Bharat / sports

IPL 2021; വെങ്കിടേഷ് അയ്യർ മിന്നിത്തിളങ്ങി, പഞ്ചാബിന് 166 റണ്‍സ് വിജയ ലക്ഷ്യം

author img

By

Published : Oct 1, 2021, 9:29 PM IST

വെങ്കിടേഷ് അയ്യർ, രാഹുൽ ത്രിപാഠി, നിതീഷ് റാണ എന്നിവരുടെ മികവിലാണ് കൊൽക്കത്ത മികച്ച സ്കോർ കണ്ടെത്തിയത്.

IPL 2021  ഐപിഎൽ  പഞ്ചാബ് കിങ്‌സ്  കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്  വെങ്കിടേഷ് അയ്യർ  PUNJAB KINGS
IPL 2021; വെങ്കിടേഷ് അയ്യർ മിന്നിത്തിളങ്ങി, പഞ്ചാബിന് 166 റണ്‍സ് വിജയ ലക്ഷ്യം

ദുബൈ : ഐപിഎല്ലിൽ കൊൽക്കത്തക്കെതിരെ പഞ്ചാബ് കിങ്‌സിന് 166 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത ഓപ്പണർ വെങ്കിടേഷ് അയ്യരുടെ അർധ സെഞ്ചുറി മികവിലാണ് 7 വിക്കറ്റ് നഷ്‌ടത്തിൽ 165 റണ്‍സ് നേടിയത്. പഞ്ചാബിനായി അർഷദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ രവി ബിഷ്‌നോയ്, മുഹമ്മദ് ഷമി എന്നിവർ രണ്ട് വിക്കറ്റുവീതം നേടി.

ഓപ്പണർ ശുഭ്‌മാൻ ഗില്ലിനെയാണ് കൊൽക്കത്തക്ക് ആദ്യം നഷ്‌ടമായത്. ഏഴ്‌ റണ്‍സ് നേടിയ താരത്തെ അർഷദീപ് സിങ് പുറത്താക്കുകയായിരുന്നു. പിന്നാലെ വെങ്കിടേഷ് അയ്യരും രാഹുൽ ത്രിപാഠിയും ചേർന്ന് സ്കോർ ഉയർത്തി. ടീം സ്കോർ 90 ൽ വെച്ച് ത്രിപാഠിയെ കൊൽക്കത്തക്ക് നഷ്‌ടമായി. 26 പന്തിൽ 34 റണ്‍സ് നേടിയ താരത്തെ രവി ബിഷ്‌നോയ് ആണ് പുറത്താക്കിയത്.

തുടർന്ന് വെങ്കിടേഷ് അയ്യരും നിതീഷ് റാണയും ചേർന്ന് ടീം സ്കോർ 100 കടത്തി. പിന്നാലെ മികച്ച ഫോമിൽ കളിക്കുകയായിരുന്ന വെങ്കിടേഷ് അയ്യർ പുറത്തായി. 49 പന്തിൽ 67 റണ്‍സ് നേടിയ താരത്തെ രവി ബിഷ്‌നോയ് ദീപക് ഹൂഡയുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ ഇറങ്ങിയ ക്യാപ്‌റ്റൻ ഒയ്ന്‍ മോര്‍ഗനെ (2) നിലയുറപ്പിക്കും മുന്നേ മുഹമ്മദ് ഷമി വിക്കറ്റിന് മുന്നിൽ കുടുക്കി.

ഒരു വശത്ത് തകർത്തടിച്ചുകൊണ്ടിരുന്ന റാണയെ ടീം സ്കോർ 149ൽ വെച്ച് അർഷദീപ് സിങ് മായങ്ക് അഗർവാളിന്‍റെ കൈകളിലെത്തിച്ചു. 18 പന്തിൽ നിന്ന് രണ്ട് വീതം ഫോറിന്‍റെയും സിക്‌സിന്‍റെയും അകമ്പടിയോടെ 31 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

ALSO READ : IPL 2021 ; ബയോ ബബിൾ മടുത്തു, ഐപിഎല്ലിൽ നിന്ന് പിൻമാറി ക്രിസ്‌ ഗെയ്‌ൽ

തുടർന്നിറങ്ങിയ ടിം സെയ്‌ഫേര്‍ട്ടിനെ(2) മുഹമ്മദ് ഷമി പുറത്താക്കി. 19-ാം ഓവറിലെ അവസാന പന്തിൽ 11 റണ്‍സെടുത്ത ദിനേഷ് കാർത്തിക്കിനെ അർഷദീപ് സിങ് പുറത്താക്കി. സുനിൽ നരെയ്‌ൻ മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.