ദുബായ് : ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡൽഹി ക്യാപ്പിറ്റൽസിനെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിങ്സിനെ നേരിടും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകുന്നേരം 3.30ന് തുടങ്ങുന്ന മത്സരത്തില്‍ വിജയിച്ച് ഒന്നാം സ്ഥാനത്തേക്ക് കുതിക്കാൻ ഡൽഹി ഇറങ്ങുമ്പോൾ വിജയിച്ച് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താനാകും കൊൽക്കത്ത ഇന്നിറങ്ങുക.
പത്ത് മത്സരങ്ങളിൽ നിന്ന് എട്ട് വിജയമുൾപ്പെടെ 16 പോയിന്‍റുമായി ഡൽഹി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. പത്ത് മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങളുമായി കൊൽക്കത്ത നാലാം സ്ഥാനത്തും. ആദ്യ ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം ഡൽഹിക്കൊപ്പമായിരുന്നു. ഇതുവരെ 27 മത്സരങ്ങളിൽ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ 14 തവണ വിജയം കൊൽക്കത്തക്കൊപ്പമായിരുന്നു.
-
Hello & welcome from Sharjah for Match 41 of the #VIVOIPL 👋 ☀️
— IndianPremierLeague (@IPL) September 28, 2021 " class="align-text-top noRightClick twitterSection" data="
It's @Eoin16's @KKRiders who take on the @RishabhPant17-led @DelhiCapitals. 👌 👌 #KKRvDC
Which team are you rooting for? 🤔 🤔 pic.twitter.com/K2K86iZszU
">Hello & welcome from Sharjah for Match 41 of the #VIVOIPL 👋 ☀️
— IndianPremierLeague (@IPL) September 28, 2021
It's @Eoin16's @KKRiders who take on the @RishabhPant17-led @DelhiCapitals. 👌 👌 #KKRvDC
Which team are you rooting for? 🤔 🤔 pic.twitter.com/K2K86iZszUHello & welcome from Sharjah for Match 41 of the #VIVOIPL 👋 ☀️
— IndianPremierLeague (@IPL) September 28, 2021
It's @Eoin16's @KKRiders who take on the @RishabhPant17-led @DelhiCapitals. 👌 👌 #KKRvDC
Which team are you rooting for? 🤔 🤔 pic.twitter.com/K2K86iZszU
രണ്ടാം പാദത്തിൽ ഇരു ടീമുകളും മികച്ച ഫോമിലാണ് കളിക്കുന്നത്. മികച്ച ബൗളിങ്ങാണ് ഇരുടീമുകളുടേയും ശക്തി. കൊൽക്കത്ത നിരയിൽ പരിക്കേറ്റ കുൽദീപ് യാദവ് നാട്ടിലേക്ക് മടങ്ങിയിരുന്നു. കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ ആന്ദ്രേ റസലും ഇന്നത്തെ മത്സരത്തിൽ കളിക്കാൻ സാധ്യതയില്ല.
ബാറ്റിങ് നിരയിൽ വെങ്കിടേഷ് അയ്യർ മികച്ച ഫോമിൽ കളിക്കുന്നതും ടീമിന്‍റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ശുഭ്‌മാന്‍ ഗില്ലും നിതീഷ് റാണയും ഫോമിലേക്ക് ഉയർന്നതും ടീമിന് ഗുണം ചെയ്യും.
മറുവശത്ത് കസിഗോ റബാദ, ആൻ റിച്ച നോക്കിയ, ആവേഷ് ഖാൻ എന്നീ ബൗളർമാരാണ് ഡൽഹിയുടെ ശക്തി. ബാറ്റിങിൽ ശ്രേയസ് അയ്യരും, റിഷഭ് പന്തും, ശിഖർ ധവാനും മികച്ച ഫോമിലാണ്. ഇന്നത്തെ മത്സരം വിജയിച്ചാൽ ഈ സീസണിൽ പ്ലേ ഓഫിൽ കടക്കുന്ന ആദ്യത്തെ ടീമായി ഡൽഹിക്ക് മാറാൻ സാധിക്കും.
-
A 𝙎𝙝𝙖𝙧𝙟𝙖𝙝 𝙎𝙥𝙚𝙘𝙞𝙖𝙡 loading... ⏳#KKRvDC #KKR #AmiKKR #KorboLorboJeetbo #আমিKKR #IPL2021. . pic.twitter.com/ygYOMPh7ou
— KolkataKnightRiders (@KKRiders) September 28, 2021 " class="align-text-top noRightClick twitterSection" data="
">A 𝙎𝙝𝙖𝙧𝙟𝙖𝙝 𝙎𝙥𝙚𝙘𝙞𝙖𝙡 loading... ⏳#KKRvDC #KKR #AmiKKR #KorboLorboJeetbo #আমিKKR #IPL2021. . pic.twitter.com/ygYOMPh7ou
— KolkataKnightRiders (@KKRiders) September 28, 2021A 𝙎𝙝𝙖𝙧𝙟𝙖𝙝 𝙎𝙥𝙚𝙘𝙞𝙖𝙡 loading... ⏳#KKRvDC #KKR #AmiKKR #KorboLorboJeetbo #আমিKKR #IPL2021. . pic.twitter.com/ygYOMPh7ou
— KolkataKnightRiders (@KKRiders) September 28, 2021
ALSO READ : IPL 2021: പൊരുതി വീണ് സഞ്ജു; സണ്‍റൈസേഴ്സിന് 7 വിക്കറ്റ് ജയം
ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിങ്സിനെ നേരിടും. പ്ലേ ഓഫിൽ കടന്നുകൂടാൻ ഇരുടീമുകൾക്കും വിജയം അനിവാര്യമായതിനാൽ വാശിയേറിയ പോരാട്ടത്തിനാകും അബുദാബി ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. ആദ്യ പാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം പഞ്ചാബിനൊപ്പമായിരുന്നു.
-
Fasten your seat belts, it’s going to be a 𝙧𝙤𝙡𝙡𝙚𝙧 𝙘𝙤𝙖𝙨𝙩𝙚𝙧 of a game tonight! 🎢😍#SaddaPunjab #IPL2021 #PunjabKings #MIvPBKS pic.twitter.com/mzUP3WizvX
— Punjab Kings (@PunjabKingsIPL) September 28, 2021 " class="align-text-top noRightClick twitterSection" data="
">Fasten your seat belts, it’s going to be a 𝙧𝙤𝙡𝙡𝙚𝙧 𝙘𝙤𝙖𝙨𝙩𝙚𝙧 of a game tonight! 🎢😍#SaddaPunjab #IPL2021 #PunjabKings #MIvPBKS pic.twitter.com/mzUP3WizvX
— Punjab Kings (@PunjabKingsIPL) September 28, 2021Fasten your seat belts, it’s going to be a 𝙧𝙤𝙡𝙡𝙚𝙧 𝙘𝙤𝙖𝙨𝙩𝙚𝙧 of a game tonight! 🎢😍#SaddaPunjab #IPL2021 #PunjabKings #MIvPBKS pic.twitter.com/mzUP3WizvX
— Punjab Kings (@PunjabKingsIPL) September 28, 2021
ഇരു ടീമുകൾക്കും പത്ത് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്‍റാണുള്ളത്. ആദ്യ മത്സരത്തിൽ കൊൽക്കത്ത പരാജയപ്പെട്ടാൽ മുംബൈ- പഞ്ചാബ് മത്സരത്തിലെ വിജയി നാലാം സ്ഥാനത്തെത്തും. അതിനാൽ ഇരുടീമുകൾക്കും ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്.
ബാറ്റിങ്ങാണ് ഇരു ടീമുകളുടേയും പ്രധാന പോരായ്‌മ. മുംബൈ നിരയിൽ ക്യാപ്റ്റൻ രോഹിത് ശർമ അല്ലാതെ ബാറ്റിങ്ങിൽ ആരും തിളങ്ങുന്നില്ല. പഞ്ചാബ് നിരയിലും ക്യാപ്റ്റൻ കെ.എൽ രാഹുലും മായങ്ക് അഗർവാളും ഒഴിച്ച് മറ്റാരും തന്നെ ഫോമിലില്ല.