ETV Bharat / sports

IPL 2021 : മുംബൈക്ക് ബാറ്റിങ് തകർച്ച,ഡൽഹിക്ക് 130 റണ്‍സ് വിജയ ലക്ഷ്യം - ആവേശ് ഖാൻ

സൂര്യകുമാർ യാദവിന് മാത്രമാണ് മുംബൈ നിരയിൽ പിടിച്ചുനിൽക്കാനായത്. ഡൽഹി നിരയിൽ അക്‌സർ പട്ടേൽ, ആവേശ് ഖാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി

IPL 2021  MUMBAI INDIANS  മുംബൈക്ക് ബാറ്റിങ് തകർച്ച  ഡൽഹിക്ക് 130 റണ്‍സ് വിജയ ലക്ഷ്യം  മുംബൈ ഇന്ത്യൻസ്  ഡൽഹി ക്യാപ്പിറ്റൽസ്  ആവേശ് ഖാൻ  DELHI NEED 130 RUNS TO WIN
IPL 2021 ; മുംബൈക്ക് ബാറ്റിങ് തകർച്ച , ഡൽഹിക്ക് 130 റണ്‍സ് വിജയ ലക്ഷ്യം
author img

By

Published : Oct 2, 2021, 5:42 PM IST

ഷാർജ : ഡൽഹിക്കെതിരായ നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് ബാറ്റിങ് തകർച്ച. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 129 റണ്‍സേ നേടാനായുള്ളു. 26 പന്തിൽ രണ്ട് വീതം സിക്‌സിന്‍റെയും ഫോറിന്‍റെയും അകമ്പടിയോടെ 33 റണ്‍സ് നേടിയ സൂര്യകുമാർ യാദവിന് മാത്രമാണ് മുംബൈ നിരയിൽ അൽപ്പനേരമെങ്കിലും പിടിച്ചുനിൽക്കാനായത്.

രണ്ടാം ഓവറിൽ തന്നെ ക്യാപ്‌റ്റൻ രോഹിത് ശർമയുടെ വിക്കറ്റ് വീഴ്‌ത്തി ആവേശ് ഖാൻ ആണ് മുംബൈയെ ആദ്യം ഞെട്ടിച്ചത്. ഏഴ് റണ്‍സെടുത്ത താരം റബാഡക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. പിന്നാലെ വന്ന ഡി കോക്ക് വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിക്കാൻ ശ്രമിച്ചെങ്കിലും ടീം സ്കോർ 37 ൽ വച്ച് 19 റണ്‍സ് നേടിയ താരത്തെ അക്‌സർ പട്ടേൽ മടക്കി അയച്ചു.

വിക്കറ്റുകൾ വീഴുമ്പോഴും ഒരു വശത്ത് പിടിച്ചുനിൽക്കുകയായിരുന്ന സൂര്യകുമാറിനെയും മടക്കി അക്‌സർ പട്ടേൽ മുംബൈക്ക് വീണ്ടും തിരിച്ചടി നൽകി. പിന്നാലെ 15 റണ്‍സ് നേടിയ സൗരഭ് തിവാരിയേയും അക്‌സർ തന്നെ മടക്കി അയച്ചു. പിന്നാലെയെത്തിയ കീറോണ്‍ പൊള്ളാർഡിനും അധിക ആയുസ് ഉണ്ടായിരുന്നില്ല. ആറ് റണ്‍സെടുത്ത താരത്തെ ആന്റിച്ച് നോര്‍ക്കിയ ബൗൾഡാക്കി.

തുടർന്ന് പാണ്ഡ്യ സഹോദരൻമാർ ശ്രദ്ധയോടെ ബാറ്റ് വീശി ടീം സ്കോർ 100 കടത്തി. തൊട്ടുപിന്നാലെ തന്നെ ഹാർദിക്കിനെ ആവേശ് ഖാൻ ബൗൾഡാക്കി. 18 പന്തിൽ നിന്ന് 17 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. പിന്നാലെയെത്തിയ നഥാന്‍ കോര്‍ട്ടര്‍ നീല്ലിനേയും(1റണ്‍സ്) ആവേശ് ബൗൾഡാക്കി.

അവസാന ഓവറിൽ തകർത്തടിക്കുകയായിരുന്ന ജയന്ത് യാദവിനെ അശ്വിൻ പുറത്താക്കി. നാല് പന്തിൽ നിന്ന് ഒന്ന് വീതം സിക്‌സും ഫോറും ഉൾപ്പെടെ 11 റണ്‍സ് നേടിയ താരം സ്റ്റീവ് സ്മിത്തിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. ക്രുനാൽ പാണ്ഡ്യ 13 റണ്‍സുമായും ബുംറ ഒരു റണ്ണുമായും പുറത്താകാതെ നിന്നു.

ALSO READ : IPL 2021 : ഡൽഹിയെ തകര്‍ത്ത് പ്ലേ ഓഫിൽ കടക്കാൻ മുംബൈ,രാജസ്ഥാൻ ചെന്നൈക്കെതിരെ

ഡൽഹി നിരയിൽ അക്‌സർ പട്ടേൽ, ആവേശ് ഖാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടിയപ്പോൾ അശ്വിൻ, ആൻറിച്ച് നോര്‍ക്കിയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.