ETV Bharat / sports

IPL 2021 : കഷ്‌ടിച്ച് വിജയിച്ച് ഡൽഹി ; മുംബൈയുടെ പ്ലേ ഓഫ് മോഹങ്ങൾക്ക് തിരിച്ചടി - ഡൽഹിക്ക് വിജയം

തോൽവിയിലേക്ക് പോകുകയായിരുന്ന ഡൽഹിയെ ശ്രേയസ് അയ്യരും അശ്വിനും ചേർന്നാണ് വിജയത്തിലേക്ക് നയിച്ചത്

IPL 2021  DELHI CAPITALS  MUMBAI INDIANS  മുംബൈ  കഷ്‌ടിച്ച് വിജയിച്ച് ഡൽഹി  ഐപിഎൽ  ഡൽഹി ക്യാപ്പിറ്റൽസ്  മുംബൈ ഇന്ത്യൻസ്  ജസ്പ്രീത് ബുംറ  ഡൽഹിക്ക് വിജയം  മുംബൈ ഡൽഹി
IPL 2021 ; കഷ്‌ടിച്ച് വിജയിച്ച് ഡൽഹി; മുംബൈയുടെ പ്ലേ ഓഫ് മോഹങ്ങൾക്ക് തിരിച്ചടി
author img

By

Published : Oct 2, 2021, 8:21 PM IST

ഷാർജ : ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് വിജയം. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ ചെറിയ ടോട്ടൽ പിന്തുടർന്നിറങ്ങിയ ഡൽഹിയെ കുറച്ചധികം വെള്ളം കുടിപ്പിച്ചശേഷമാണ് മുംബൈ തോൽവി വഴങ്ങിയത്. ക്ഷമാപൂർവം ബാറ്റ് വീശിയ ശ്രേയസ് അയ്യരും അശ്വിനും ചേർന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

വിജയത്തോടെ ഡൽഹി പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റു. മുംബൈക്കായി ക്രുനാല്‍ പാണ്ഡ്യ, നഥാന്‍ കോര്‍ട്ടര്‍ നീല്‍, ജയന്ത് യാദവ്, ട്രെന്‍റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ആദ്യ രണ്ടോവറിൽ തന്നെ ഓപ്പണർമാരെ കൂടാരം കയറ്റി ഡൽഹിയെ ഞെട്ടിച്ചുകൊണ്ടാണ് മുംബൈ തുടങ്ങിയത്. ആറ് റണ്‍സെടുത്ത പൃഥ്വി ഷായെ ക്രുനാൽ പാണ്ഡ്യ എൽബിയിൽ കുരുക്കിയപ്പോൾ എട്ട് റണ്‍സ് നേടിയ ശിഖർ ധവാനെ പൊള്ളാർഡ് റണ്‍ ഔട്ട് ആക്കുകയായിരുന്നു. പിന്നാലെ ഇറങ്ങിയ സ്റ്റീവ് സ്മിത്തിനെ (9റണ്‍സ്) നഥാന്‍ കോര്‍ട്ടര്‍ നീല്‍ ബൗൾഡാക്കി.

തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ടീമിനെ ക്യാപ്റ്റൻ റിഷഭ് പന്തും, ശ്രേയസ് അയ്യരും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് ശ്രദ്ധാപൂർവം സ്കോർ ഉയർത്തിയെങ്കിലും ടീം സ്കോർ 57 ൽ വച്ച് റിഷഭ് പന്തിനെ ജയന്ത് യാദവ് പുറത്താക്കി. 22 പന്തിൽ 26 റണ്‍സെടുത്ത താരം ഹാർദ്ദിക്‌ പാണ്ഡ്യക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.

സ്ഥാനമാറ്റം കിട്ടിയിറങ്ങിയ അക്‌സർ പട്ടേലും വളരെ പെട്ടന്ന് തന്നെ കൂടാരം കയറി. ഒൻപത് റണ്‍സ് നേടിയ താരത്തെ ട്രെന്‍റ് ബോൾട്ട് എൽബിയിൽ കുരുക്കുകയായിരുന്നു. പിന്നാലെയെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ വേഗത്തിൽ റണ്‍സുയർത്താൻ നോക്കിയെങ്കിലും ബുംറ പുറത്താക്കി. 15 റണ്‍സ് നേടിയ താരം രോഹിത് ശർമയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.

13 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 93 എന്ന നിലയിൽ തോൽവി മണത്ത ഡൽഹിയെ ശ്രേയസ് അയ്യരും ആർ. അശ്വിനും ചേർന്ന് വിജയ തീരത്തെത്തിക്കുകയായിരുന്നു. അവസാന ഓവര്‍ വരെ നീണ്ട മത്സരത്തിൽ അശ്വിൻ സിക്‌സ് നേടിയാണ് ഡൽഹിയെ വിജയത്തിലെത്തിച്ചത്. അയ്യർ 33 റണ്‍സുമായും അശ്വിൻ 20 റണ്‍സുമായും പുറത്താകാതെ നിന്നു.

ALSO READ : ഓസീസ് ക്രിക്കറ്റിലെ സ്വവര്‍ഗ ദമ്പതികള്‍ക്ക് കുഞ്ഞുപിറന്നു

ആദ്യം ബാറ്റ് ചെയ്‌ത മുംബൈയെ 33 റണ്‍സ് നേടിയ സൂര്യകുമാർ യാദവാണ് വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. മികച്ച രീതിയിൽ പന്തെറിഞ്ഞ ഡൽഹി ബൗളർമാരാണ് മുംബൈ ബാറ്റർമാരെ വരിഞ്ഞുമുറക്കിയത്. അക്‌സർ പട്ടേൽ, ആവേശ് ഖാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടിയപ്പോൾ അശ്വിൻ, ആൻറിച്ച് നോര്‍ക്കിയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.