മുംബൈ: ഐ.പി.എല്‍ 14-ാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ തകര്‍പ്പന്‍ ജയവുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. അര്‍ധ സെഞ്ചുറി നേടിയ പൃഥ്വി ഷായും ശിഖര്‍ ധവാനുമാണ് ഡല്‍ഹിയുടെ വിജയശിൽപികൾ. ഇതോടെ ക്യാപ്റ്റനായുള്ള റിഷഭ് പന്തിന്‍റെ അരങ്ങേറ്റം ജയത്തോടെയായി. ചെന്നൈ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു.
-
Shikhar Dhawan is adjudged the Man of the Match for his match-winning knock of 85 as #DelhiCapitals cruised through.#VIVOIPL #CSKvDC pic.twitter.com/0ebxJDSG5u
— IndianPremierLeague (@IPL) April 10, 2021 " class="align-text-top noRightClick twitterSection" data="
">Shikhar Dhawan is adjudged the Man of the Match for his match-winning knock of 85 as #DelhiCapitals cruised through.#VIVOIPL #CSKvDC pic.twitter.com/0ebxJDSG5u
— IndianPremierLeague (@IPL) April 10, 2021Shikhar Dhawan is adjudged the Man of the Match for his match-winning knock of 85 as #DelhiCapitals cruised through.#VIVOIPL #CSKvDC pic.twitter.com/0ebxJDSG5u
— IndianPremierLeague (@IPL) April 10, 2021
-
That's that from Match 2 of #VIVOIPL 2021@DelhiCapitals win by 7 wickets 👌👌
— IndianPremierLeague (@IPL) April 10, 2021 " class="align-text-top noRightClick twitterSection" data="
Scorecard - https://t.co/jtX8TWxySo #CSKvDC pic.twitter.com/pkFHrX2z0o
">That's that from Match 2 of #VIVOIPL 2021@DelhiCapitals win by 7 wickets 👌👌
— IndianPremierLeague (@IPL) April 10, 2021
Scorecard - https://t.co/jtX8TWxySo #CSKvDC pic.twitter.com/pkFHrX2z0oThat's that from Match 2 of #VIVOIPL 2021@DelhiCapitals win by 7 wickets 👌👌
— IndianPremierLeague (@IPL) April 10, 2021
Scorecard - https://t.co/jtX8TWxySo #CSKvDC pic.twitter.com/pkFHrX2z0o
വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് ധവാനും ഷായും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 13.3 ഓവറില്‍ 138 റണ്‍സ് അടിച്ചെടുത്തു. പൃഥ്വി ഷാ 38 പന്തില്‍ നിന്ന് മൂന്നു സിക്‌സും ഒമ്പത് ഫോറുമടക്കം 72 റണ്‍സെടുത്തു. ധവാൻ 54 പന്തിൽ നിന്ന് രണ്ടു സിക്‌സറും പത്ത് ഫോറുമടക്കം 85 റൺസെടുത്തു. പൃഥ്വിയെ പുറത്താക്കി ഡ്വെയ്ന്‍ ബ്രാവോയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. മാര്‍ക്കസ് സ്റ്റോയ്‌നിസ് 14 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ റിഷഭ് പന്ത് 15 റണ്‍സോടെ പുറത്താകാതെ നിന്നു. ശിഖർ ധവനാണ് കളിയിലെ താരം.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തിരുന്നു. 36 പന്തില്‍ നിന്ന് നാലു സിക്‌സും മൂന്നു ഫോറുമടക്കം 54 റണ്‍സെടുത്ത സുരേഷ് റെയ്‌നയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. അഞ്ചാമനായി ഇറങ്ങി 16 പന്തില്‍ നിന്നും 23 റണ്‍സെടുത്ത അമ്പാട്ടി റായിഡു റെയ്‌നക്ക് ശക്തമായ പിന്തുണ നല്‍കി. രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു അമ്പാട്ടിയുടെ ഇന്നിങ്‌സ്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 63 റണ്‍സാണ് സ്‌കോര്‍ ബോർഡില്‍ ചേര്‍ത്തത്.
കൂടുതൽ വായനയ്‌ക്ക് : 150 ഐപിഎല്ലുകളുമായി രഹാനെ; ഡല്‍ഹിക്കായി സെഞ്ച്വറി തികച്ച് അമിത് മിശ്ര
മീഡിയം പേസര്‍മാരായ ക്രിസ് വോക്‌സും ആവേശ് ഖാനും റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കു കാണിച്ച ആദ്യ അഞ്ച് ഓവറില്‍ ഓപ്പണര്‍മാരായ റിതുരാജ് ഗെയ്‌ക്ക്‌വാദും (എട്ട് ബോളില്‍ അഞ്ച് റണ്‍സ്) ഫാഫ് ഡുപ്ലെസിയും (മൂന്ന് ബോളില്‍ റണ്ണൊന്നും എടുക്കാതെ) കൂടാരം കയറി. പിന്നാലെ മൂന്നാമനായി ഇറങ്ങിയ മോയിന്‍ അലി പിടിച്ചുനിന്നെങ്കിലും സ്‌കോര്‍ ബോഡില്‍ 60 റണ്‍സ് തികച്ചപ്പോള്‍ പവലിയനിലേക്ക് മടങ്ങേണ്ടി വന്നു. അശ്വിന്‍റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിക്കവെ ശിഖര്‍ ധവാന് ക്യാച്ച് വഴങ്ങിയാണ് മോയിന്‍ അലി പുറത്തായത്.
കൂടുതൽ വായനയ്‌ക്ക്:തിരിച്ചുവരവ് 'ജോറാക്കി' റെയ്‌ന; ഡല്‍ഹിക്ക് ജയിക്കാന്‍ 189 റണ്‍സ്
ഏഴാമനായി ഇറങ്ങിയ നായകന്‍ എംഎസ് ധോണി രണ്ട് പന്തില്‍ റണ്ണൊന്നും എടുക്കാതെ പുറത്തായത് ദയനീയ കാഴ്ചയായി. ആവേശ് ഖാന്‍റെ പന്ത് ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ ബൗള്‍ഡായി പുറത്താവുകയായിരുന്നു. വാലറ്റത്ത് സാം കറനും രവീന്ദ്ര ജഡേജയും ചേര്‍ന്ന് വമ്പന്‍ മുന്നേറ്റം നടത്തി. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 51 റണ്‍സാണ് സ്‌കോര്‍ ബോഡില്‍ ചേര്‍ത്തത്. 28 പന്തിലാണ് അര്‍ധസെഞ്ച്വറി പാര്‍ട്ട്‌ണര്‍ഷിപ്പ് പിറന്നത്. 15 പന്തില്‍ രണ്ട് സിക്‌സും നാല് ബൗണ്ടറിയും ഉള്‍പ്പെടെ 34 റണ്‍സെടുത്ത സാം അവസാന പന്തില്‍ പുറത്തായി. 17 പന്തില്‍ 26 റണ്‍സെടുത്ത രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു.
ഡല്‍ഹിക്ക് വേണ്ടി ആവേശ് ഖാന്‍ ക്രിസ് വോക്‌സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ രവി അശ്വിനും ടോം കറനും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.