ETV Bharat / sports

IPL 2021 : ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിങ് തെരഞ്ഞെടുത്തു, പഞ്ചാബിന് ജീവൻ മരണ പോരാട്ടം - റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

പോയിന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള പഞ്ചാബിന് പ്ലേ ഓഫിൽ കടക്കാൻ ഇന്നത്തെ മത്സരം ഏറെ നിർണായകം

IPL 2021  BANGALORE WON THE TOSS  BANGALORE  PUNJAB  ബാംഗ്ലൂർ ബാറ്റിങ് തെരഞ്ഞെടുത്തു  കോലി  രാഹുൽ  ഐപിഎൽ  പഞ്ചാബ് കിങ്‌സ്  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ  മായങ്ക് അഗർവാൾ
IPL 2021 : ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിങ് തെരഞ്ഞെടുത്തു, പഞ്ചാബിന് ജീവൻ മരണ പോരാട്ടം
author img

By

Published : Oct 3, 2021, 3:47 PM IST

ഷാർജ : ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തിൽ പഞ്ചാബ് കിങ്‌സിനെതിരെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറ്റമൊന്നുമില്ലാതെ ബാംഗ്ലൂർ ഇന്നിറങ്ങുമ്പോൾ മൂന്ന് മാറ്റങ്ങളുമായാണ് പഞ്ചാബ് മത്സരിക്കുന്നത്.

പരിക്കേറ്റ ഫാബിയന്‍ അലന് പകരം ഹര്‍പ്രീത് ബ്രാര്‍ ടീമിലെത്തി. ദീപക് ഹൂഡ, നഥാന്‍ എല്ലിസ് എന്നിവരും പുറത്തായി. സര്‍ഫറാസ് ഖാന്‍, മൊയ്‌സസ് ഹെന്റിക്വെസ് എന്നിവരാണ് പകരക്കാര്‍.

പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ബാംഗ്ലൂർ വിജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങുമ്പോൾ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള പഞ്ചാബിന് ആദ്യ നാലിൽ കടക്കാൻ ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്.

11 മത്സരത്തിൽ നിന്ന് 14 പോയിന്‍റുള്ള ബാംഗ്ലൂരിന് ഇന്നത്തെ മത്സരം വിജയിച്ചാൽ 16 പോയിന്‍റുമായി പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിക്കും. മറുവശത്ത് 12 മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുള്ള പഞ്ചാബിന് നാലാം സ്ഥാനത്ത് എത്തണമെങ്കില്‍ ഇന്ന് വിജയം അനിവാര്യമാണ്.

കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെ തകർത്ത ആത്മവിശ്വാസവുമായി ബാംഗ്ലൂരും കൊൽക്കത്തക്കെതിരെ മിന്നും വിജയം നേടിയ ആത്മവിശ്വാസത്തോടെ പഞ്ചാബും കളത്തിലിറങ്ങുമ്പോൾ ഇന്നത്തെ മത്സരം തീപാറും.

മാക്‌സ്‌വെല്‍ ഫോമിലേക്കുയർന്നത് ബാംഗ്ലൂർ നിരക്ക് ആശ്വാസമായിട്ടുണ്ട്. കെഎൽ രാഹുലിലും മായങ്ക് അഗർവാളിലുമാണ് പഞ്ചാബിന്‍റെ പ്രതീക്ഷ.

ആദ്യ പാദത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം പഞ്ചാബിനൊപ്പമായിരുന്നു. നേര്‍ക്കുനേര്‍ മത്സരങ്ങളില്‍ പഞ്ചാബിന് നേരിയ മുന്‍തൂക്കമുണ്ട്. 27 മത്സരങ്ങളില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പഞ്ചാബ് 15 മത്സരങ്ങള്‍ ജയിച്ചു.

ഇന്ത്യക്ക് പുറത്ത് അഞ്ച് മത്സരങ്ങളില്‍ ഇരുവരും മുഖാമുഖം വന്നു. ഒന്നില്‍ മാത്രമാണ് ആര്‍സിബി ജയിച്ചത്. നാല് മത്സരങ്ങള്‍ പഞ്ചാബ് സ്വന്തമാക്കി.

പ്ലേയിങ് ഇലവൻ

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ : വിരാട് കോലി (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, ശ്രീകര്‍ ഭരത് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ്, ഷഹബാസ് അഹമ്മദ്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, ജോര്‍ജ് ഗാര്‍ട്ട്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍.

പഞ്ചാബ് കിങ്‌സ് : കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, എയ്‌ഡന്‍ മര്‍ക്രാം, നിക്കോളാസ് പൂരാന്‍, സര്‍ഫറാസ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, ഷാരൂഖ് ഖാന്‍, മൊയ്‌സസ് ഹെന്റിക്വെസ്, മുഹമ്മദ് ഷമി, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.