ETV Bharat / sports

വാത്തി കമിങ്!! വാംഖഡെയില്‍ സെന്‍സേഷനായി ബ്രാവോ - bravo sensation news

വാംഖഡെയില്‍ നടക്കുന്ന ഐപിഎല്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സ് എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 106 റണ്‍സെടുത്തു.

ബ്രാവോ സെന്‍സേഷന്‍ വാര്‍ത്ത  ബ്രാവോ വൈറല്‍ വാര്‍ത്ത  ബ്രാവോ ഐപിഎല്‍ വാര്‍ത്ത  ഐപിഎല്‍ വൈറല്‍ വാര്‍ത്ത  bravo ipl news  bravo viral news  bravo sensation news  ipl viral news
ബ്രാവോ
author img

By

Published : Apr 16, 2021, 9:36 PM IST

മുംബൈ: കരീബിയന്‍ ഓള്‍ റൗണ്ടര്‍ ഡെയ്‌ൻ ബ്രാവോ എല്ലാ കാലത്തും ഐപിഎല്‍ സെന്‍സേഷനാണ്. കളി മികവ് കൊണ്ട് മാത്രമല്ല ഗ്രൗണ്ടിലെ അത്യുഗ്രന്‍ പെര്‍ഫോമന്‍സ് കൊണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ സെന്‍സേഷനായി മാറും. ഇന്ന് വാംഖഡെയില്‍ നടന്ന ചെന്നൈ- പഞ്ചാബ് പോരാട്ടത്തിലും ബ്രാവോയുടെ പെര്‍ഫോമെന്‍സാണ് സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. പഞ്ചാബ‍് താരം മുരുഗന്‍ അശ്വിന്‍റെ വിക്കറ്റ് വീഴ്‌ത്തിയ ബ്രാവോ മാസ്റ്റർ സിനിമയിലെ വാത്തി കമിങ് പാട്ടിന് ചുവട് വെച്ചാണ് ഗ്രൗണ്ടില്‍ ആഘോഷിച്ചത്. അടുത്തിടെ ഹിറ്റായ വിജയ്‌ ചിത്രത്തിലെ ഗാനത്തിന് ബ്രാവോ ചുവടുവെച്ചത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചർച്ചയായി.

ബ്രാവോയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച അശ്വിന്‍ ഡുപ്ലെസിക്ക് ക്യാച്ച് വഴങ്ങിയാണ് പുറത്തായത്. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് കിങ്‌സിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 106 റണ്‍സാണ് എടുത്തത്. 47 റണ്‍സെടുത്ത മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്‌മാന്‍ ഷാരൂഖ് ഖാന്‍ മാത്രമാണ് പഞ്ചാബ് നിരിയില്‍ തിളങ്ങിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.