മുംബൈ: ഐപിഎല്ലിനിടെ പരിക്കേറ്റ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് 12 ആഴ്‌ച പുറത്തിരിക്കും. ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. ശസ്‌ത്രക്രിയ ആവശ്യമുള്ളതിനാല്‍ സ്‌റ്റോക്‌സ് നാളെ നാട്ടിലേക്ക് മടങ്ങും. കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ ഐപിഎല്ലില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. ക്രിസ് ഗെയിലിനെ ഔട്ട് ഫീല്‍ഡില്‍ ക്യാച്ച് ചെയ്‌ത് പുറത്താക്കാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റോക്‌സിന്‍റെ വിരലുകള്‍ക്ക് പരിക്കേറ്റിരുന്നു.
-
Speedy recovery, @BenStokes38 🙏
— England Cricket (@englandcricket) April 16, 2021 " class="align-text-top noRightClick twitterSection" data="
">Speedy recovery, @BenStokes38 🙏
— England Cricket (@englandcricket) April 16, 2021Speedy recovery, @BenStokes38 🙏
— England Cricket (@englandcricket) April 16, 2021
സ്റ്റോക്‌സിന് ലീഗിലെ തുടര്‍ന്നുള്ള മത്സരങ്ങള്‍ നഷ്‌മാകുമെന്ന് ഉറപ്പായിരുന്നു. ഇതിന് പിന്നാലെയാണ് ഓള്‍ റൗണ്ടര്‍ 12 ആഴ്‌ച പുറത്തിരിക്കേണ്ടി വരുമെന്ന് ഇസിബി ട്വീറ്റ് ചെയ്‌തത്. പരിക്ക് കാരണം ജൂണില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ട് ടെസ്റ്റ് ഉള്‍പ്പെടെ സ്റ്റോക്‌സിന് നഷ്‌ടമാകും.