ചെന്നൈ: എല്ലാ കാലത്തും മുംബൈ ഇന്ത്യന്‍സിന്‍റെ കരുത്തുറ്റ ഓള്‍ റൗണ്ടറാണ് കീറോണ്‍ പൊള്ളാര്‍ഡ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയ പൊള്ളാര്‍ഡിനെ ചെപ്പോക്ക് കാത്തിരിക്കുകയായിരുന്നു. ഹൈദരാബാദിനെതിരെ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ പൊള്ളാര്‍ഡ് ഫോമിലേക്ക് ഉയര്‍ന്നതോടെയാണ് മുംബൈ ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്.
മുംബൈക്ക് വേണ്ടി മൂന്ന് സിക്‌സും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 22 പന്തില്‍ 35 റണ്‍സെടുത്ത പൊള്ളാര്‍ഡ് ഒരു റെക്കോഡും സ്വന്തം പേരില്‍ കുറിച്ചു. ഐപിഎല്ലില്‍ 200 സിക്‌സുളെന്ന നേട്ടമാണ് പൊള്ളാര്‍ഡ് സ്വന്തമാക്കിയത്. ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് ഈ നേട്ടം ഇതിന് മുമ്പ് സ്വന്തമാക്കിയ മറ്റ് വിദേശ താരങ്ങള്‍.
കൂടുതല്‍ വായനക്ക്: മുംബൈക്കെതിരെ 151 റണ്‍സിന്‍റെ വിജയ ലക്ഷ്യവുമായി ഹൈദരാബാദ്
മുംബൈക്ക് വേണ്ടി ഓപ്പണറായി ഇറങ്ങി 40 റണ്‍സെടുത്ത് പുറത്തായ ക്വിന്‍റണ്‍ ഡികോക്കും റെക്കോഡ് സ്വന്തമാക്കി. ഐപിഎല്ലില്‍ 2000 റണ്‍സ് തികക്കുന്ന ആറാമത്തെ താരമെന്ന റെക്കോഡാണ് ഡികോക്ക് നേടിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ മുന്‍ ബാറ്റ്‌സ്‌മാന്‍ ഷെയിന്‍ വാട്‌സണ്‍, കിങ്‌സ് ഇലവന്‍ പഞ്ചാബിന്‍റെ മുന്‍ ഓസ്‌ട്രേലിയന്‍ താരം ഷോണ്‍ മാര്‍ഷ്, ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്, കരീബിയന്‍ താരം ക്രിസ് ഗെയില്‍, ഓസിസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്.