ETV Bharat / sports

' എന്‍റെ അവസാന ഐപിഎല്‍ മത്സരം വരെ ആര്‍സിബിയോടൊപ്പമുണ്ടാവും'; നായക സ്ഥാനത്ത് നിന്നും കോലിക്ക് കണ്ണീരോടെ പടിയിറക്കം

author img

By

Published : Oct 12, 2021, 6:00 PM IST

2008ലെ പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിയുടെ ഭാഗമായ താരം 2013ലാണ് ടീമിന്‍റെ നായക സ്ഥാനത്തെത്തുന്നത്. കോലിക്ക് കീഴില്‍ 140 മത്സരങ്ങള്‍ക്കിറങ്ങിയ ടീമിന് 66 മത്സരങ്ങളില്‍ മാത്രമാണ് വിജയം നേടാനായത്.

Virat kohli  rcb  ipl  വിരാടാ കോലി  ആര്‍സിബി  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  RCB skipper
'അവസാന ഐപിഎല്‍ മത്സരം വരെ ആര്‍സിബിയോടൊപ്പമുണ്ടാവും'; നായക സ്ഥാനത്ത് നിന്നും കോലിക്ക് കണ്ണീരോടെ പടിയിറക്കം

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ നായക സ്ഥാനത്ത് നിന്നും വിരാട് കോലിക്ക് കണ്ണീരോടെ പടിയിറക്കം. ഇന്നലെ നടന്ന പ്ലേ ഓഫില്‍ കൊല്‍ക്കത്തയോട് തോല്‍വി വഴങ്ങിയതാണ് ബാംഗ്ലൂരിന് കന്നി കിരീടം നല്‍കുന്ന നായകനെന്ന നേട്ടം സ്വന്തമാക്കാനാവാതെ കോലി നിരാശ സമ്മാനിച്ചത്.

തുടര്‍ച്ചയായി രണ്ടാം സീസണിലാണ് ബാംഗ്ലൂര്‍ പ്ലേഓഫില്‍ തോറ്റു പുറത്താവുന്നത്. എലിമിനേറ്ററില്‍ മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നാല് വിക്കറ്റിനാണ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത്. ഈ സീസണോടെ ടീമിന്‍റെ നായക സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച താരം നേരത്തെ എട്ട് സീസണുകളില്‍ ടീമിനെ നയിച്ചിട്ടുണ്ടെങ്കിലും ഒരു കിരീടം പോലും നേടാനായിട്ടില്ലെന്നത് ആരാധകര്‍ക്കും നിരാശ നല്‍കുന്ന കാര്യമാണ്.

2008ലെ പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിയുടെ ഭാഗമായ താരം 2013ലാണ് ടീമിന്‍റെ നായക സ്ഥാനത്തെത്തുന്നത്. കോലിക്ക് കീഴില്‍ 140 മത്സരങ്ങള്‍ക്കിറങ്ങിയ ടീമിന് 66 മത്സരങ്ങളില്‍ മാത്രമാണ് വിജയം നേടാനായത്. 2016ല്‍ ടീമിനെ ഫൈനലിലെത്തിക്കാന്‍ താരത്തിന് കഴിഞ്ഞെങ്കിലും സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് തോല്‍വി വഴങ്ങാനായിരുന്നു വിധി.

also read:ഫൈനലുറപ്പിക്കാന്‍ ഡല്‍ഹിയും കൊല്‍ക്കത്തയും; രണ്ടാം ക്വാളിഫയര്‍ നാളെ

ഈ ഫൈനല്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മൂന്ന് സീസണുകളില്‍ (2015, 20, 21) ടീമിനെ പ്ലേ ഓഫിലെത്തിക്കാനായി എന്നതാണ് താരത്തിന്‍റെ നേട്ടം. അതേസമയം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും തന്‍റെ അവസാന ഐപിഎൽ മത്സരം വരെ ടീമിനൊപ്പം തുടരുമെന്ന് കോലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.

'ഞാൻ മറ്റെവിടെയും കളിക്കാൻ പോകുന്നില്ല. ലൗകിക സുഖങ്ങളെക്കാൾ വിശ്വസ്തതയാണ് എനിക്ക് പ്രധാനം. ഐപിഎല്ലിൽ കളിക്കുന്ന അവസാന ദിവസം വരെ ഞാൻ ആർസിബിയിൽ ഉണ്ടാകും'. എന്നായിരുന്നു കോലിയുടെ വാക്കുകള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.